ജനപ്രിയ സീരിയലിൽ നിന്ന് സൂപ്പർനടിയെ പുറത്താക്കി, കാരണമറിയാതെ പ്രേക്ഷകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് നടി

4672

കേരളത്തിലും മികച്ച കാഴ്ചക്കാരുള്ള പരമ്പരയാണ് സീ തമിഴ് സംപ്രേക്ഷണം ചെയ്യുന്ന സെമ്പരുത്തി എന്ന സീരിയൽ. മുൻകാല സിനിമാ നായികയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം പ്രിയരാമനും പരമ്പരയിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ എത്തുന്നുണ്ട്.

ഇതേ പരമ്പര മലയാളത്തിൽ ചെമ്പരത്തി എന്ന പേരിൽ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
സെമ്പരുത്തി എന്ന പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് ജനനി അശോക്. പ്രിയ രാമൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഇളയ മരുമകളായ ഐശ്വര്യയായിട്ടാണ് നടി പരമ്പരയിൽ എത്തുന്നത്.

Advertisements

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് നടിയുടെ ഒരു വീഡിയോയാണ്. പൊട്ടിക്കരയുന്ന ജനനിയുടെ വീഡിയോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. താരത്തെ സീരിയലിൽ നിന്ന് മാറ്റിയിരിക്കുകയാണ്.

ജനനി തന്നെയാണ് തന്നെ ഒരു കാരണം കൂടാതെ പരമ്പരയിൽ നിന്ന് മാറ്റിയ വിവരം പ്രേക്ഷകരോട് പങ്കുവെച്ചിരിക്കുന്നത്. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പരമ്പരയിൽ നിന്ന് മാറ്റിയതിനെ കുറിച്ച് തനിക്ക് അറിയില്ലന്നും നടി വീഡിയോയിൽ പറയുന്നു. തനിക്ക് മറ്റൊരു സീരിയലിൽ അഭിനയിക്കാൻ ഉടൻ അവസരം ലഭിക്കുമെന്നും നടി വ്യക്തമാക്കിട്ടുണ്ട്.

കൂടാതെ തന്റെ ഫാൻസിനോട് ഒരു അഭ്യർത്ഥനയും നടി നടത്തിയിട്ടുണ്ട്. തനിക്ക് പകരമെത്തുന്ന നടിക്കും സമാനമായ സ്‌നേഹം നൽകണമെന്നും സ്വീകരിക്കണമെന്നായിരുന്നു അഭ്യർത്ഥന.സെമ്പരുത്തി എന്ന പരമ്പരയെ ഒരുപാട് സ്‌നേഹിക്കുകയും മിസ് ചെയ്യുകയും ചെയ്യുന്നുണ്ടെന്നും വീഡിയോയിലൂടെ പറയുന്നുണ്ട്. പൊട്ടിക്കരയുന്ന ജനനിയുടെ വീഡിയോ പ്രേക്ഷകരെ ആകെ വിഷമത്തിലാഴ്ത്തിയിട്ടുണ്ട്.

തുടക്കത്തിൽ വില്ലത്തിയായിരുന്നെങ്കിലും പിന്നീട് ഐശ്വര്യ എന്ന കഥാപാത്രം നല്ലതായി മാറുകയായിരുന്നു. പ്രേക്ഷകരുടെ ഇടയിൽ പ്രിയങ്കരിയായി തിളങ്ങി നിൽക്കുമ്പോഴാണ് നടിയെ സീരിയലിൽ നിന്ന് മാറ്റുന്നത്. 2017ൽ സംപ്രേഷണം ആരംഭിച്ച സീരിയലാണ് സെമ്പരുത്തി.

കാർത്തിക് രാജ്, ഷബാന ഷാജഹാൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നേരത്തെ പരമ്പരയുടെ സംവിധായകനെതിരെ നടിമാർ രംഗത്തെത്തിയിരുന്നു. സംവിധായകൻ നീരവ് പാണ്ഡ്യനെതിരെയാണ് നടിമാർ പരാതി നൽകിയത്. സീരിയലിലെ പ്രധാന ചില രംഗങ്ങളിൽ വേണ്ടവിധം നന്നായി അഭിനയിച്ചില്ല എന്നു പറഞ്ഞു സംവിധായകൻ മോശം പദപ്രയോഗങ്ങൾ പ്രയോഗിച്ചു എന്നായിരുന്നു പരാതി.

Advertisement