ലാൽജോസ് ചിത്രം ഡയമണ്ട് നെക്ലസിലെ നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായി എത്തി പിന്നീട് മലയാളത്തിന്റെ പ്രിയ നായകയായി താരമാണ് അനുശ്രീ. ഒരു റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി വന്ന് പിന്നീട് മലയാള സിനിമയിലെ യുവനടിമാരിൽ മുൻ നിരയിലെത്തുകയായിരുന്നു അനുശ്രീ.
താരത്തിന്റെ ആദ്യ ചിത്രമായ ഡയമണ്ട് നെക്ലേസ് വൻ വിജയം ആയിരുന്നു, ഫഹദ് ഫാസിലായിരുന്നു ഇതിലെ നായകൻ. പിന്നീട് മലയാളത്തിലെ യുവനടൻമാർക്കൊപ്പമെല്ലാം നടി വേഷമിട്ടു. ഈ ലോക്ഡൗൺ കാലത്ത് സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവച്ച ഫോട്ടോഷൂട്ടുകളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.
ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആരാധകൻ ചോദിച്ച ഒരു ചോദ്യത്തിന് നടി നൽകിയ മറുപടി ശ്രദ്ധേയമാകുകയാണ്. അഭിനേത്രി ആയില്ലായിരുന്നെങ്കിൽ എന്ത് ജോലി തിരഞ്ഞെടുക്കുമായിരുന്നു എന്ന ചോദ്യത്തിന് സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേളായേനെ എന്ന രസകരമായ ഉത്തരമാണ് നടി നൽകിയിരിക്കുന്നത്.
നടിയുടേതായി അവസാനം തീയറ്ററുകളിൽ എത്തിയ മഞ്ജു വാര്യർ ചിത്രം പ്രതി പൂവൻകോഴിയിൽ നടി ഒരു സെയിൽസ് ഗേളായിട്ടാണ് അഭിനയിച്ചത്. മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അനുശ്രീ. നാടൻ വേഷങ്ങളിലൂടെ ആരാധക പ്രീതിനേടിയ അനുശ്രീ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. താരത്തിന്റെ ഫോട്ടോഷൂട്ടുകളെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.
ആരാധകരുമായി പലപ്പോഴും സംവദിക്കുന്ന അനുശ്രീ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആരാധകൻ ചോദിച്ച ഒരു ചോദ്യത്തിന് നൽകിയ മറുപടി ശ്രദ്ധേയമാകുകയാണ്. അഭിനേത്രി ആയില്ലായിരുന്നെങ്കിൽ എന്ത് ജോലി തിരഞ്ഞെടുക്കുമായിരുന്നു എന്ന ചോദ്യത്തിന് സൂപ്പർ മാർക്കറ്റിൽ സെയിൽസ് ഗേളായേനെ എന്ന രസകരമായ ഉത്തരമാണ് താരം നൽകിയിരിക്കുന്നത്.