പുലിമുരുകൻ, ബാഹുബലി, ലൂസിഫർ റെക്കോഡുകൾ മാമാങ്കം വരുന്നതോടെ തകരും: സന്തോഷ് പണ്ഡിറ്റ്‌

39

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചരിത്ര സിനിമ മാമാങ്കം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍വിജയമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് പ്രവചനവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. മാമാങ്കം വരുന്നതോടെ പുലിമുരുകന്‍, ബാഹുബലി2, ലൂസിഫര്‍ ചിത്രങ്ങളുടെ റെക്കോഡുകള്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ സന്തോഷ് പണ്ഡിറ്റ് പ്രവചിക്കുന്നു.

Advertisements

പണ്ഡിറ്റിന്‌ടെ മെഗാ പ്രവചനം..

മക്കളേ… ദേ മലയാളത്തിലെ ആദ്യ 300 കോടി+ സിനിമ റെഡി ആയ് ട്ടോ മമ്മൂക്കയുടെ Big budget mass movie ‘മാമാങ്കം’ സിനിമ 21 ന് റിലീസാകുക ആണേ. ഈ സിനിമ റിലീസായാല് അതോടെ ‘പുലി മുരുകന്‍’, ‘ബാഹുബലി 2’ , ‘ലൂസിഫര്‍’ വരെയുള്ള എല്ലാ സിനിമകളുടെ നാളിതുവരെ ഉള്ള സകലമാന റെക്കോര്‍ഡും ഇതോടെ തക4ന്ന് തരിപ്പണമാകും എന്ന് ന്യായമായും കരുതാം..

ഈ സിനിമ മലയാളത്തിന്റെ ‘ബാഹുബലി’ എന്നാണ് കരുതുന്നത്. Making and technical level ല്‍ ‘ബാഹുബലി’യുടെ മുകളില്‍ എത്തും എന്നു കരുതാം. മലയാളത്തിലെ ഏറ്റവും മുതലട് മുടക്കുള്ള സിനിമയാണിത്. പിന്നെ മമ്മൂക്കയോടൊപ്പം കട്ടക്ക് Unni Mukundhan ji യും ഉണ്ടേ. അതും ഈ സിനിമയ്ക്ക് huge advantage ആയേക്കും.

കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി + കളക്ഷന്‍ പ്രതീക്ഷിക്കുന്നു. (കേരളത്തില് നിന്നും 200 കോടിയും, ബാക്കി സംസ്ഥാനത്തു നിന്നും 100 കോടി).

ഇനിയും ഈ സിനിമയുടെ വമ്പ9 വിജയത്തില് സംശയമുള്ളവര് ശ്രദ്ധിക്കുക. മമ്മൂക്ക ഇതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോളെല്ലാം (‘ഒരു വടക്ക9 വീരഗാഥ’, ‘പഴശ്ശിരാജ’) വന്‍ വിജയമായിരുന്നു. അതിനാല് ആ സിനിമകളേക്കാളും വലിയ വിജയം ‘മാമാങ്കം’ സിനിമയും നേടും എന്നു കരുതാം.

(വാല്‍ കഷ്ണം.. മുരുകനും, ബാഹുബലിയും തീര്‍ന്നോ എന്നറിയുവാന്‍ 21 വരെ എല്ലാവരും ക്ഷമയോടെ കാത്തിരിക്കുക.)

Advertisement