ഒരിക്കൽ കണ്ട ഒരാളോട് കടുത്ത പ്രണയമാണ്, പറയാനായില്ല, കാത്തിരിക്കുകയാണ്: ലച്ചുവിന്റെ വെളിപ്പെടുത്തൽ

31

ഉപ്പുംമുളകും എന്ന പരിപാടിയിലെ ലെച്ചുവിനെ അവതരിപ്പിക്കുന്ന ജൂഹി റുസ്തഗി ടെലിവിഷൻ പ്രേക്ഷകരുടെ സ്വന്തം താരങ്ങളിലൊരാളാണ് . ഉപ്പും മുളകിലെ ലച്ചുവിനെ അറിയാത്തവർ വിരളമാണ്. ലക്ഷ്മി ബാലചന്ദ്രനെന്ന ലച്ചുവായാണ് താരമെത്തുന്നത്. ബാലു നീലു ദമ്പതികളുടെ രണ്ടാമത്തെ കുട്ടിയാണ് ലച്ചു. കവിതയെഴുത്തും പാട്ടുമൊക്കെയാണ് ലച്ചുവിന്റെ പരിപാടി. പൊതുവെ മടിച്ചിയാണെങ്കിലും നീലു വിടാതെ പിന്തുടർന്ന് ജോലികൾ ചെയ്യിപ്പിക്കാറുണ്ട്.

വീട്ടിലുള്ളവരെ വിമർശിക്കാനും കേശു-ശിവയ്ക്ക് പണി കൊടുക്കാനും ലച്ചു മുന്നിലുണ്ടാവാറുണ്ട്. സുഹൃത്തിന്റെ ബർത്ഡേ പാർട്ടിയിൽ പങ്കെടുക്കാനായ പോയപ്പോളായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാനുള്ള അവസരമെത്തിയത്.ഇപ്പോൾ തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ്.

Advertisements

Ginger Media Entertainments ന് ജൂഹി നൽകിയ അഭിമുഖത്തിലാണ് തനിക്ക് ഒരാളോട് കടുത്ത പ്രേമമാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. സെലിബ്രിറ്റി ക്രഷ് ഉണ്ടായിട്ടുള്ളത് ടൊവിനോ ഏട്ടനോടാണ്. ഉപ്പും മുളകിന്റെയും സെറ്റിൽ ഒരിക്കൽ ടൊവിനോ വന്നിരുന്നെങ്കിലും ഇക്കാര്യം പറയാൻ പറ്റിയില്ല. എന്തായാലും ടൊവിനോ ഏട്ടാ… ഐ ലവ് യു സോ മച്ച്. നടി ഐശ്വര്യ ലക്ഷ്മിയെ എനിക്ക് ഒത്തിരി ഇഷ്ടമാണ്.

വരത്തൻ ഒക്കെ കണ്ടപ്പോൽ ഇങ്ങനെ അഭിനയിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ട്. അസൂയ ഒന്നുമല്ല, എങ്കിലും ഐഷുവിന്റെ പ്രകടനം അന്തം വിട്ട് നോക്കി നിൽക്കാറുണ്ട്. എല്ലാവരും പേര് തെറ്റിച്ചാണ് പറയുന്നത്. ജുഹി റുസ്തഗി എന്നാണ് എന്റെ പേര്. സിംപിൾ ഡ്രസ് ധരിക്കുന്നതാണ് എനിക്ക് ഇഷ്ടം. ഡ്രസ്സിങിൽ ആരെയും പിന്തുടരാറില്ല. വീട്ടുകാർ വാങ്ങി തരുന്ന എനിക്ക് കംഫർട്ടിബിൾ ആയ വസ്ത്രമാണ് ഞാൻ ധരിക്കാറുള്ളത്.

ഉപ്പും മുളകിലൂടെയും ആണ് എന്റെ കരിയർ തുടങ്ങിയത്. ഇപ്പോൾ അത് നാല് വർഷമായിരിക്കുകയാണ്. ആറ് വർഷത്തോളം പാട്ട് പടിച്ചെങ്കിലും അത് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ജൂഹി പറയുന്നു.
ജീവിതത്തിലെ ആദ്യ ഉമ്മ ആര് തന്നതായിരുന്നു എന്ന ചോദ്യത്തിന് പപ്പ ആണെന്നായിരുന്നു ഉത്തരം. ഞാൻ പിറന്ന ഉടനെ എന്റെ അച്ഛൻ എനിക്ക് ഉമ്മ തന്നിരുന്നെന്ന് അമ്മ പറഞ്ഞ ഓർമ്മ ഉണ്ടെന്നാണ് ജൂഹി പറയുന്നത്.

വെള്ളിമൂങ്ങ എന്ന് വിളിക്കാൻ കാരണമെന്താണെന്നുള്ള ചോദ്യത്തിന് ഉപ്പും മുളകിന്റെയും ഫസ്റ്റ് സക്രിപ്റ്റ് റൈറ്റർ സുരേഷ് ബാബു ആണ് അങ്ങനെ വിളിച്ച് തുടങ്ങിയത്. കണ്ണ് കണ്ടിട്ടാണ് അങ്ങനെ വിളിച്ചതെന്ന് തോന്നുന്നു എന്നാണ് ജൂഹി പറയുന്നത്. തനിക്ക് ആരെങ്കിലും സമ്മാനം തന്നിട്ടുണ്ടെങ്കിൽ അതിലെല്ലാം മൂങ്ങയുടെ ചിത്രങ്ങൾ ഉണ്ടാവാറുണ്ടെന്നും ജൂഹി പറയുന്നു.

Advertisement