മിനി സ്ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ സുപരിചിതരായ താര ദമ്പതികൾ ആണ് സുഹൈദ് കുക്കുവും ദീപ പോളും. മഴവിൽ മനോരമയിലെ റിയാലിറ്റി ഷോയായ ഡിഫോർ ഡാൻസിലൂടെ എത്തിയാണ് കുക്കു പ്രേക്ഷക പ്രിയം പിടിച്ചുപറ്റിയത്.
യൂ ട്യൂബ് വ്ളോഗർ ആണ് കുക്കുവിന്റെ ഭാര്യ ദീപ പോൾ. ഇപ്പോൾ കുക്കുവും, ഭാര്യ ദീപയും യൂട്യൂബിൽ സജീവമാണ്.
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇഷ്ടം കുക്കു നേടിയെടുത്തത് . ഇപ്പോൾ സോഷ്യൽ മീഡിയയിലും സജീവമായ താരം ഡാൻസ് കേരള ഡാൻസ് എന്ന ഷോയുടെ ഗ്രൂമിങ് സെക്ഷനിലും പ്രവൃത്തിയ്ക്കുന്നു.
കുക്കുവിന്റെ ഡാൻസ് വിശേഷങ്ങൾ മാത്രമല്ല, കുടുംബ വിശേഷങ്ങളും പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ ഭാര്യ ദീപ പോൾ കുക്കുവിന് പിറന്നാൾ ആശംസകൾ അറിയിച്ച പോസ്റ്റ് ആണ് ആരാധകർ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്. ഒരു മുന്നറിയിപ്പ് ആണ് ദീപയുടെ പോസ്റ്റ് എന്ന് വേണമെങ്കിൽ പറയാം.
പിറന്നാൾ ആഘോഷത്തിന് എടുത്ത ഏതാനം ചിത്രങ്ങളുടെ കൂടെ ബേബീ ആ സത്യം നീ അംഗീകരിക്കണം നീ ഇപ്പോൾ മുപ്പതുകളിലേക്ക് കടന്നു ഹാപ്പി ബേർത്ത് ഡേ ചക്കുടൂ എന്നായിരുന്നു ദീപയുടെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
അതേ സമയം കുക്കുവിന് പിറന്നാൾ ആശംസകൾ അറിയിച്ച് കൊണ്ടുള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.
ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായ താര ജോഡികളാണ് കുക്കുവും ദീപയും. ദ ഡികെ ടെയിൽസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ദീപയും കുക്കുവും പ്രേക്ഷകരിലേക്ക് എത്തുന്ന്ത്.
ദാമ്പത്യ ജീവിതത്തിലെ കുഞ്ഞ് കുഞ്ഞ് കുതികളും തമാശകളും കരിയറിലെ സന്തോഷങ്ങളും എല്ലാം യൂട്യബിലൂടെ രണ്ട് പേരും പങ്കുവയ്ക്കാറുണ്ട്. പ്രണയ വിവാഹമാണ് രണ്ട് പേരുടെയും. രണ്ട് മതത്തിൽ പെട്ടവരായത് കാരണം വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം ചെയ്തത്. അംഗീകരിച്ചു എങ്കിലും ദീപയുടെ കുടുംബം ഇപ്പോഴും ഇരുവരെയും സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
അതേ സമയം എന്തുകൊണ്ടാണ് കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കാത്തത് എന്ന ചോദ്യത്തിന് അടുത്തിടെ ഈ താരജോഡികൾ മറുപടി പറഞ്ഞിരുന്നു. ഈ ചോദ്യം ഞങ്ങൾ ഒരുപാട് കേട്ടതാണ്. പക്ഷെ ഉത്തരം ഞാൻ പറയുന്നില്ല, കുക്കു പറയും.
ഞാൻ പറഞ്ഞാൽ എല്ലാവരും കരുതും ഇതെന്റെ തീരുമാനമാണെന്ന്, കുക്കൂ പറയൂ എന്ന് പറഞ്ഞ് ദീപ കൈ ഒഴിഞ്ഞു.
കുറച്ച് നേരത്തെ മൗനത്തിന് ശേഷം കുക്കുവാണ് കാര്യം വിശദീകരിച്ചത്. വിവാഹത്തിന് ശേഷമാണ് ഞങ്ങൾ ശരിയ്ക്കും ജീവിതം സ്വതന്ത്രമായി ആസ്വദിയ്ക്കാൻ തുടങ്ങിയത്.
ശരിയ്ക്കും ജീവിക്കാൻ തുടങ്ങിയതല്ലേയുള്ളൂ. അതുകൊണ്ട് ആണ് ഇപ്പോൾ കുഞ്ഞുങ്ങൾ വേണ്ട എന്ന് തീരുമാനിച്ചത്.
പിന്നെ ഞങ്ങൾ ആദ്യം കുട്ടിക്കളി മാറ്റിയിട്ട് മതി എന്ന് കരുതി കുക്കു പറഞ്ഞു. ഇന്റർകാസ്റ്റ് മാര്യേജ് ആയത് കാരണവും, കുക്കു അന്നേ ഡി ഫോർ ഡാൻസിലൂടെ സെലിബ്രിറ്റി ആയത് കൊണ്ടും ദീപയ്ക്കൊപ്പം കറങ്ങാനും മറ്റും അവസരം കിട്ടിയിരുന്നില്ല എന്ന് നേരത്തെ ഇരുവരും പറഞ്ഞിരുന്നു.