ഞാൻ പറയുന്നതൊന്നും കേൾക്കില്ല, അവളിപ്പോൾ എന്നെ പഠിപ്പിക്കാൻ തുടങ്ങി, കൊച്ചു മകൾ മറിയത്തെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് കേട്ടോ

201

അഭിനയ രംഗത്ത് എത്തി 50 വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞിട്ടും ഇപ്പോളും മിന്നുന്ന വിജയങ്ങളും നേടി മലയാള സിനിമയുടെ നെടുംതുണായ മെഗാസ്റ്റാർ ആയി നിറഞ്ഞു നിൽക്കുകയാണ് മമ്മൂട്ടി. ഒട്ടുമിക്ക് ഇന്ത്യൻ ഭാഷകളിലും ഇതിനോടകം അഭിനയിച്ച് കഴിഞ്ഞ അദ്ദേഹം നേടിയെടുക്കാത്ത അവാർഡുകളും കുറവാണ്.

സിനിമയിലേക്ക് എത്തിയ അദ്ദേഹത്തിന്റെ മകൻ ദുൽഖർ സൽമാൻ ഇപ്പോൾ പാൻ ഇന്ത്യൻ സൂപ്പർ താരമാണ്. മമ്മൂട്ടിയുടെ സിനിമാ വിശേഷങ്ങൾ മാത്രമല്ല ജീവിത വിശേഷങ്ങൾ അറിയാനും ആരാധകർ ഏറെയാണ്. ദുൽഖറിന്റെ മകൾ കുഞ്ഞു മറിയത്തിനും ആരാധകർ ഏറെയാണ്.

Advertisements

കൊച്ചുമകളെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇപ്പോൾ അവൾ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി. ഞാൻ പറയുന്നത് ഒന്നും കേൾക്കില്ല, പാട്ടും ഡാൻസും ഒക്കെയാണ് അവർക്കിഷ്ടമുള്ള കാര്യം. ഞങ്ങളുടെ കൂടെ ദുബായിൽ അവളും ഉണ്ടായിരുന്നു.

Also Read
ബേബി ആ സത്യം അംഗീകരിക്കണം, കുക്കുവിന്റെ വയസ്സ് എത്രയെന്ന് പരസ്യപ്പെടുത്തി ദീപ, അതിശയത്തിൽ ആരാധകർ

ലോക്ഡൗൺ കാലത്ത് ഞാനെപ്പോഴും അവളുടെ കൂടെത്തന്നെയായിരുന്നു. അഞ്ച് വയസായി അവൾക്കിപ്പോൾ സ്‌കൂളിലൊക്കെ പോയിത്തുടങ്ങി, അതിനാൽ ചെന്നൈയിലാണ്. ഇവിടെ നിന്നും പോവാൻ പറ്റുന്നില്ല, അടുത്തൊന്നും സ്‌കൂളില്ലാത്തതിനാൽ ആണ് ചെന്നൈയിൽ നിർത്തിയതെന്ന് മമ്മൂട്ടി പറയുന്നു.

അതേ സമയം ദുൽഖർ സൽമാന് ഒപ്പമുള്ള സിനിമ എന്നാണെന്ന് അടുത്തിടെമാധ്യമ പ്രവർത്തകര് അദ്ദേഹത്തോട് ചോദിച്ചിരുന്നു. മികച്ച അവസരം ലഭിച്ചാൽ അത് സംഭവിക്കും എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. നിങ്ങൾ ഒന്നിച്ചുള്ള ഒരു സിനിമ എല്ലാവരും പ്രതീക്ഷിക്കുന്നുണ്ടെന്നും അതിലേക്ക് എത്തുന്നില്ലെന്നും മാധ്യമപ്രവർത്തകൻ പറഞ്ഞപ്പോൾ തമാശയോടെയാണ് മമ്മൂട്ടി മറുപടി കൊടുത്തത്.

ഞങ്ങളൊരു വീട്ടിലാണ് താമസിക്കുന്നത്, ഒരു പ്രശ്നവുമില്ലാത പോവുകയാണ് നിങ്ങളായിട്ട് എന്നാണ് മമ്മൂട്ടി മറുപടി നൽകിയത്. സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും ദുൽഖർ സൽമാന് ഒപ്പമുള്ള ഫോട്ടോകളിലൂടെയും വീഡിയോയിൽ കൂടെയും ഭാര്യ അമാലും ആരാധകർക്ക് പ്രിയപ്പെട്ടവരാണ്.

2011 ഡിസംബർ 21നാണ് ദുൽഖറും അമാലും വിവാഹിതരായത്. ഒരു ആർക്കിടെക്ട് കൂടിയാണ് അമാൽ. 2017 മെയ് മാസം അഞ്ചാം തീയതിയാണ് മകൾ ജനിക്കുന്നത്. മറിയം അമീറ സൽമാൻ എന്നാണ് കുട്ടി താരത്തിന് ഇരുവരും നൽകിയ പേര്. കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവളാണ് മറിയം.

Also Read
ഇനി ജീവിതം അള്ളാഹുവിന്റെ നാമത്തിൽ, ഗ്ലാമറസ്സായ സിനിമാ ജീവിതം ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസത്തിന് വിധേയമായി ജീവിക്കാൻ തീരുമാനിച്ച് സഹർ അഫ്ഷ

അതേ സമയം മമ്മൂട്ടി നായകനായ ഏറ്റവും പുതിയ ചിത്രം റോഷാക്ക് കഴിഞ്ഞ ദിവസം തീയ്യറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നു. ഗംഭീര സിനിമയെന്ന റിപ്പോർട്ടുകൾ ആണ് തിയ്യറ്ററുകളിൽ നിന്നും പുറത്തു വരുന്നത്.

Advertisement