മലയാളം ടെലിവിഷൻ സീരിയലുകളിൽ വില്ലത്തിയായും നായികയായിട്ടും ഒക്കെ തിളങ്ങി നിന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ആർദ്ര ദാസ്. മഞ്ഞുരുകും കാലം സീരിയലിലെ അമ്പിളിയായും പിന്നീട് സത്യ എന്ന പെൺകുട്ടിയിലെ ദിവ്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും ആർദ്ര ആയിരുന്നു. പൂക്കാലം വരവായ് സീരിയലിലും വളരെ കുറച്ച് കാലം നടി ഉണ്ടായിരുന്നു.
ഇപ്പോൾ അരം പ്ലസ് അരം സമം കിന്നരം എന്ന പരിപാടിയിലൂടെ വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ് നടി. ഇതിനിടെ തന്റെ വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് നടി. തമിഴിൽ നിന്നുള്ളൊരു ചെക്കാൻ വന്നാൽ കല്യാണം കഴിക്കാൻ കൂടുതൽ താൽപര്യം ഉള്ളതായിട്ടാണ് ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലൂടെ ആർദ്ര പറയുന്നത്.
മുൻപ് വിവാഹത്തെ കുറിച്ച് താൻ പറഞ്ഞ സങ്കൽപ്പങ്ങളൊക്കെ മാറി പോയെന്നും അനുഭവങ്ങൾ പുതിയ പാഠം പഠിപ്പിച്ചെന്നും നടി വെളിപ്പെടുത്തുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
തന്റെ കല്യാണത്തിന് വീട്ടുകാർ വല്ലാതെ നിർബന്ധിക്കുന്നുണ്ട്. മുൻപൊരു പ്രൊപ്പോസൽ എനിക്ക് വന്നിരുന്നു. പക്ഷേ വീട്ടുകാരായിട്ട് തന്നെ അത് വേണ്ടെന്ന് വെച്ചു. ഇക്കാര്യം എംജി ശ്രീകുമാർ അവതാരകനായ ഷോ യിൽ പറഞ്ഞിരുന്നു. അന്നേരം ഞാനവിടെ വിവാഹം കഴിക്കാൻ മുട്ടി നിൽക്കുകയാണെന്ന് തമാശരൂപേണ പറഞ്ഞതാണ്.
ചില സമയത്ത് തോന്നും വിവാഹം കഴിച്ചാലോ എന്ന്. പിന്നെ പലരുടെയും ജീവിതം കാണുമ്പോൾ വേണ്ടെന്ന് തോന്നും. തനിക്കിപ്പോൾ ഇരുപത്തിയാറ് വയസായി. വിവാഹം കഴിക്കുവാണെങ്കിൽ തന്നെക്കാളും പത്ത് വയസ് മുതിർന്ന ആളെ മതിയെന്ന് മുൻപ് ആർദ്ര പറഞ്ഞിരുന്നു. പ്രായം കൂടുതലുണ്ടെങ്കിൽ നമ്മുടെ അച്ഛന്മാരെ പോലെ നോക്കുമല്ലോ എന്നായിരുന്നു നടി പറഞ്ഞത്.
ഇതേ കുറിച്ചും അവതാരക ചോദിച്ചു. ആ ചിന്തയൊക്കെ ഇപ്പോൾ മാറി. അനുഭവം തന്നെ അത് മാറ്റിയെടുത്തു എന്നാണ് നടിയുടെ മറുപടി. എനിക്ക് അതുപോലൊരു പ്രണയം ഉണ്ടായിരുന്നു. അത് നല്ലതാണെന്ന് തോന്നിയെങ്കിലും ആദ്യമൊക്കെ ഉള്ള സ്നേഹവും കരുതലും മാത്രമേ ഉണ്ടാവുകയുള്ളു എന്ന് പിന്നീട് മനസിലായി. എനിക്ക് പൊസസ്സീവ്നെസ് ഒക്കെ ഉണ്ടെങ്കിലും അവിടുന്ന് ഇല്ലായിരുന്നു.
നമുക്കൊരു പ്രധാന്യം കിട്ടണമെന്ന് ആയിരിക്കും എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുക. പക്ഷേ അത് കിട്ടാതെ വന്നത് കൊണ്ടാണ് പ്രണയം അവസാനിച്ചതെന്ന് ആർദ്ര വ്യക്തമാക്കുന്നു. ഓരോ സമയത്തും നമ്മളിങ്ങനെ മാറി കൊണ്ടിരിക്കുവല്ലോ. ഇപ്പോൾ ശരിക്കും ചിന്തിക്കുന്നത് നമ്മുടെ വൈബിന് പറ്റിയ ഒരാളെ കിട്ടിയാൽ പിറ്റേന്ന് തന്നെ കല്യാണം കഴിക്കാം എന്നാണ്.
ഇതുവരെ ആരെയും അങ്ങനെ കണ്ടിട്ടില്ല. അതാണ് ഇത്ര ധൈര്യത്തോടെ പറയുന്നത് അല്ലെങ്കിൽ നാളെ തന്നെ കല്യാണം കഴിക്കാമെന്ന് വീട്ടുകാർ പറഞ്ഞ് കളയും. അവര് ഭയങ്കരമായി സമ്മർദ്ദം ചെലുത്തിയിട്ടുണ്ട് മാട്രിമോണിയൽ സൈറ്റിൽ വരെ തന്റെ പ്രൊഫൈൽ കൊടുത്തിട്ടുണ്ട്. സത്യത്തിൽ അത് തമിഴ് മാട്രിമോണിയ ആണ്.
എനിക്ക് തമിഴൻ ചെക്കന്മാരോട് ഒരു ഇഷ്ടമുണ്ടെന്നാണ് ആർദ്ര പറയുന്നത്. തമിഴിലെ പയ്യന്മാർക്ക് പെൺകുട്ടികളോട് കൂടുതൽ ബഹുമാനം ഉള്ളതായി തനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോൾ അത് എന്റെ കാഴ്ചപ്പാട് ആയിരിക്കും. പക്ഷേ കൂടുതൽ ബഹുമാനം ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്.
പിന്നെ ഒരിക്കൽ സ്നേഹിച്ചാൽ മറ്റാർക്കും അവരെ വിട്ട് കൊടുക്കില്ല. അങ്ങനൊരു തോന്നൽ വന്നത് കൊണ്ടാവും തമിഴ് പയ്യന്മാരോട് തനിക്ക് കൂടുതൽ താൽപര്യമെന്നും നടി വെളിപ്പെടുത്തുന്നു.