ജനപ്രിയ നായകൻ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ഹിറ്റ് മേക്കർ ലാൽ ജോസ് ഒരുക്കിയ രസികൻ എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്ത് കൊണ്ട് മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്ത താരസുന്ദരിയാണ് സംവൃത സുനിൽ. രസികനിലെ തങ്കമണി എന്ന കഥാപാത്രവും സംവൃത എന്ന നടിയും ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ പിന്നീട് താരത്തിന് കൈനിറയെ അവസരങ്ങൾ എത്തുകയായിരുന്നു.
ഒരേ സമയം മമ്മൂട്ടി മോഹൻലാൽ അടക്കമുള്ള താരരാജാക്കൻമാർക്കും അതേ പോലെ യുവതാരങ്ങൾക്കും ഒപ്പം സംവൃതയ്ക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂയെ മലയാളികളുടെ പ്രിയ നടിയായി മാറിയ സംവൃത സുനിൽ 2012ലാണ് വിവാഹിതയാകുന്നത്. അഖിൽ ജയരാജ് ആണ് സംവൃതയുടെ ഭർത്താവ്.
വിവാഹ ശേഷം താരം സിനിമയിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു. സിനിമയിൽ അത്ര സജീവമല്ലെങ്കിലും താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. 2012ൽ പുറത്തിറങ്ങിയ 101 വെഡ്ഡിംഗ്സ് എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേളയായിരുന്നു താരം എടുത്തത്.
Also Read
സന്തോഷകരമായ ദാമ്പത്യ ജീവതത്തിന് അടിപൊളി ടിപ്‌സുമായി നടൻ ഉണ്ണി മുകുന്ദൻ, ഏറ്റെടുത്ത് ആരാധകർ
അതേ സമയം സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ 2019ൽ സംവൃത വീണ്ടും സിനിമാരംഗത്തേക്ക് തിരിച്ചെ ത്തിയിരുന്നു. ബിജു മേനോൻ ആയിരുന്നു ഈ സിനിമയിൽ സംവൃതയുടെ നായകൻ ആയി എത്തിയത്.ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംവൃത പറഞ്ഞ വാക്കുകളാണ് വൈറലായിരിക്കുന്നത്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സംവൃത സുനിലിന്റെ തുറന്നു പറച്ചിൽ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിലൂടെ തുടക്കം കുറിക്കാനിരുന്ന സംവൃത താൻ മെയിൻ ക്യാരക്ടർ ചെയ്യേണ്ടിയിരുന്ന മറ്റൊരു നടക്കാതെ പോയ സിനിമയെക്കുറിച്ചും സംസാരിക്കുകയുണ്ടായി.
ആദ്യ സിനിമയിൽ നായികയായി എത്തുന്നത് സിനിമയിൽ വരണമെന്ന ആഗ്രഹത്തോടെ ആയിരുന്നില്ലെന്നാണ് നടി പറയുന്നു. ഇതിന് കാരണം താൻ സിനിമയിൽ എത്തണമെന്ന് ആഗ്രഹിച്ച് നടന്ന സമയം മുടങ്ങി പോയ രണ്ട് ചിത്രങ്ങൾ ആണെന്നും സംവൃത പറഞ്ഞു.സംവൃതയുടെ വാക്കുകൾ ഇങ്ങനെ:
രസികൻ എന്ന സിനിമയ്ക്ക് വേണ്ടി ലാൽജോസ് സാർ എന്നെ കാണാൻ വരുമ്പോൾ എനിക്ക് സിനിമയിൽ അഭിനയിക്കണം
എന്ന മോഹം ഉണ്ടായിരുന്നില്ല. കാരണം അതിനു മുൻപേ രണ്ടു മലയാള സിനിമകൾ എനിക്ക് ചെയ്യാൻ കഴിയാതെ പോയി.
രഞ്ജിത്ത് ചേട്ടൻ (സംവിധായകൻ രഞ്ജിത്ത്) ഞങ്ങളുടെ ഫാമിലി ഫ്രണ്ടാണ്. രഞ്ജിത്തേട്ടന്റെ നന്ദനം എന്ന സിനിമയിൽ എനിക്ക് ഓഫർ വന്നിരുന്നു. പക്ഷെ ഞാൻ പത്താം ക്ലാസിലായതിനാൽ വീട്ടുകാർ സമ്മതിച്ചില്ല. അതിനു ശേഷം പുതുമുഖങ്ങളെ വച്ച് രഞ്ജിത്ത് ചേട്ടൻ ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു.
ഹലോ എന്ന് പേരിട്ടിരുന്ന ചിത്രത്തിൽ ഞാനും ഒരു പ്രധാന വേഷത്തിൽ അഭിനയിക്കാനിരുന്നതാണ്. പക്ഷേ അത് നടക്കാതെ പോയി. പിന്നീട് മറ്റൊരു ഹലോ എന്ന ചിത്രത്തിൽ എനിക്ക് അഭിനയിക്കാൻ കഴിഞ്ഞതും വിചിത്രമായ കാര്യമാണെന്നും സംവൃത സുനിൽ പറയുന്നു.