മലയാളി സിനിമാ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ സിനിമാ സീരിയൽ നടിയാണ് മിയ ജോർജ്ജ് എന്നറിയപ്പെടുന്ന ജിമി ജോർജ്ജ്. മുംബൈയിൽ ജനിച്ചുവളർന്ന മിയ ടെലിവിഷനിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ടെലിവിഷനിലെ പരസ്യച്ചിത്രങ്ങിളിലാണ് ആദ്യമഭിനയിച്ചത്.
പിന്നിട് അൽഫോൺസാമ്മ എന്ന ടെലിവിഷൻ പരമ്പരയിൽ മാതാവിന്റെ വേഷം ചേയ്ത് കൊണ്ടാണ് സീരിയൽ രംഗത്തേക്ക് എത്തിയത്. ിന്നീട് മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ മിയ ജോർജ്ജ് ശ്രദ്ധിക്കപ്പെട്ടു. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ചു.
ഡോക്ടർ ലവ്, ഈ അടുത്ത കാലത്ത്, നവാഗതർക്ക് സ്വാഗതം, തിരുവമ്പാടി തമ്പാൻ’ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്തു. പിന്നീട് ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. റെഡ് വൈൻ, മെമ്മറീസ്, വിശുദ്ധൻ, മിസ്റ്റർ ഫ്രോഡ്, അനാർക്കലി, പാവാട, ബോബി, പട്ടാഭിരാമൻ, ബ്രദേഴ്സ് ഡേ, ഡ്രൈവിങ് ലൈസൻസ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.
തമിഴിൽ അമര കാവ്യം, ഇൻട്രു നേട്ര് നാളൈ, വെട്രിവേൽ, ഒരു നാൾ കൂത്ത്, റം, യെമൻ എന്നീ സിനിമകളിലും തെലുങ്കിൽ ഉംഗരാല രാംബാബു എന്ന സിനിമയിലും മിയ അഭിനയിച്ചു. മലയാളത്തിൽ അൽ മല്ലു എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി മിയ വേഷമിട്ടത്.
കഴിഞ്ഞ ലോക്ഡൗണിലാണ് മിയ വിവാഹിതയായത്. എറണാകുളം സ്വദേശിയായ അശ്വിൻ ഫിലിപ്പ് ആയിരുന്നു മിയയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത് വിവാഹശേഷവും ഇരുവരും ചാനലുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയിരുന്നു. സീ കേരളം ചാനലിലെ പുതിയ പരിപാടിയായ മിസ്റ്റർ ആൻഡ് മിസ്സിലേക്കായിരുന്നു ഇരുവരും എത്തിയത്.
ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഭർത്താവ് അശ്വിനെക്കുറിച്ച് മിയ പറയുന്നതിങ്ങനെ:
അപ്പു അങ്ങനെ ഡിപ്പൻഡ് ചെയ്യത്തില്ലകാര്യങ്ങളെല്ലാം സ്വയമേ ചെയ്യുന്നൊരാളാണ്.കുക്കിങ്ങാണെങ്കിലും അപ്പു തന്നെയങ്ങ് ചെയ്യും. ഭക്ഷണം വേണമെന്ന് തോന്നിയാൽ സ്വയം ഉണ്ടാക്കും.അല്ലാതെ അപ്പുവിന് വേറെന്ത് ഓപ്ഷനാണുള്ളത്. 10 മണിക്ക് ഉറക്കം വരും അപ്പുവിന്. എനിക്കാണേൽ സിനിമയൊക്കെ കണ്ട് ലേറ്റായി കിടക്കാൻ ഇഷ്ടമുള്ളയാളാണ്.
മാഡത്തിന് എന്തേലും ഉണ്ടാക്കാനറിയുമോയെന്ന ജിപിയുടെ ചോദ്യത്തിന് ബുൾസൈ ഉണ്ടാക്കാനൊക്കെ അറിയാമെന്നാണ് മിയ മറുപടി നൽകിയത്. അതേ സമയം മിയയെക്കുറിച്ച് അശ്വിൻ പറഞ്ഞതിങ്ങനെയായിരുന്നു. എനിക്ക് കണ്ടമാനം വർത്തമാനം പറയണ്ട പുള്ളിക്കാരി ഇഷ്ടം പോലെ സംസാരിച്ചോളൂ.അത് പോലെ തന്നെ ഇഷ്ടം പോലെ ഉറങ്ങും,രാവിലെ ചായ കിട്ടാറില്ലേയെന്ന് ചോദിച്ചപ്പോൾ അത് ഞാൻ തന്നെ ഇടണമെന്നായിരുന്നു അശ്വിൻ പറഞ്ഞത്.