ബോബി സഞ്ജയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്നു: കേരള മുഖ്യമന്ത്രിയായി മമ്മൂട്ടി

27

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി, അന്തരിച്ച ആന്ധ്രാ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ കഥ പറഞ്ഞ തെലുങ്ക് ചിത്രം യാത്രയ്ക്ക് ശേഷംവീണ്ടും രാഷ്ട്രീയക്കാരന്റെ വേഷത്തിലെത്തുന്നു. ബോബി സഞ്ജയ് ടീം തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി വേഷമിടുക.

ഇതാദ്യമായാണ് ബോബി സഞ്ജയും മമ്മൂട്ടിക്കും ഒന്നിക്കുന്നത്. ചിറകൊടിഞ്ഞ കിനാക്കൾ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൺ എന്നാണ് സിനിമയുടെ പേരെന്ന് റിപ്പോർട്ട് ഉണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല.

Advertisements

വിഷ്ണു ഉണ്ണികൃഷ്ണൻ, രഞ്ജി പണിക്കർ, ശ്രീനിവാസൻ എന്നിവരാകും ചിത്രത്തിലെ മറ്റുതാരങ്ങൾ. തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഇച്ചായിസ് പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രത്തിന്റെ നിർമ്മാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.

അജയ് വാസുദേവ് ചിത്രം ഷൈലോക്കിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മാമാങ്കമാണ് റിലീസിനെത്താൻ ഒരുങ്ങുന്ന പുതിയ മമ്മൂട്ടി ചിത്രം.

Advertisement