മോഹൻലാലിന് മുൻപേ കൂടത്തായി സിനിമയാക്കാൻ തീരുമാനിച്ചു, പോസ്റ്ററും ഇറക്കി; ഇനിയിപ്പോ എന്തുചെയ്യുമെന്ന് നടി

15

കൂടത്തായിയിൽ ജോളി എന്ന വീട്ടമ്മ സിനിമയെ വെല്ലുന്ന തിരക്കഥയിലായി തന്റെ പ്രിയപ്പെട്ടവരെ ഒന്നൊന്നായ് കൊന്നൊടുക്കിയത്. കേരളത്തെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്തെത്തുന്നത്. കൂടത്തായി കൊലപാതക പരമ്ബര വാർത്തകളിൽ നിറഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ കൊലപാതകം സിനിമയാകുകയാണ്. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി സിനിമ എത്തുമെന്ന് ആന്റണി പെരുമ്പാവൂരാണ് പ്രഖ്യാപനം നടത്തിയത്.

എന്നാൽ മോഹൻലാലിന്റെ കൂടത്തായി തീരുമാനിക്കുന്നതിന് മുൻപ് മറ്റൊരു ടീം സിനിമ പ്രഖ്യാപിച്ചിരുന്നു. മലയാള നടി ഡിനി ഡാനിയൽ ജോളിയായി എത്തുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും പുറത്തുവന്നിരുന്നു. മോഹൻലാലും ആന്റണി പെരുമ്പാവൂരും സിനിമ പ്രഖ്യാപിച്ചതോടെ ഇനി എന്തുചെയ്യും എന്നറിയാത്ത അവസ്ഥയിലാണ് ഡിനിയും സംഘവും.

Advertisements

താരം തന്നെയാണ് സിനിമയെക്കുറിച്ച് ഫേയ്സ്ബുക്കിൽ കുറിച്ചത്. ‘കൂടത്തായി സിനിമയുടെ ജോലികൾ ഔദ്യോഗികമായി ആരംഭിച്ചത് ഇന്നലെ 08-10-2019. ഇന്നലെ തന്നെ ഫേസ്ബുക്കിൽ പോസ്റ്റർ റിലീസ് ചെയ്തിരുന്നു . ഇന്ന് രാവിലെ വന്ന വാർത്ത കണ്ട് ഞെട്ടി . ഇനിയിപ്പോ എന്ത്’ മോഹൻലാലിന്റെ കൂടത്തായിയുടെ പേപ്പർകട്ടിങ് സഹിതമാണ് പോസ്റ്റ്. സിനിമ- സീരിയൽ രംഗത്ത് സജീവമാണ് ഡിനി ഡാനിയൽ.

ഡിനി ജോളിയായി എത്തുന്ന ചിത്രത്തിന് കൂടത്തായി കൊലപാതകങ്ങളുടെ ഒന്നരപ്പതിറ്റാണ്ട് എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം റോണെക്സ് ഫിലിപ്പ് ആയിരുന്നു. വിജീഷ് തുണ്ടത്തിൽ തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ നിർമാതാവ് അലക്സ് ജേക്കബ്.

ഇന്നലെയാണ് ആന്റണി പെരുമ്പാവൂർ കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതായി പറഞ്ഞത്. മോഹൻലാൽ അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന സിനിമയുടെ തിരക്കഥ, സംവിധാനം എന്നിവ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.

മോഹൻലാലിനുവേണ്ടി നേരത്തേ തയാറാക്കിയ കുറ്റാന്വേഷണ കഥയ്ക്കു പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിർമാതാവ് ആന്റണി പെരുമ്ബാവൂർ പറഞ്ഞു. ഫെബ്രുവരിയോടെ ചിത്രീകരണം തുടങ്ങും. കൂടത്തായി സംഭവത്തിനൊപ്പം നേരത്തേ തയാറാക്കിയ കഥയുടെ ഭാഗങ്ങളും സിനിമയിൽ ഉൾപ്പെടുത്തും.

Advertisement