ആരെന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കുമായിരുന്നു, പക്ഷേ അനുഭവങ്ങൾ പഠിപ്പിച്ചത് ഇങ്ങനെ: മനസ്സു തുറന്ന് നടി ശാലു മേനോൻ

137

കലോൽസവ നൃത്ത വേദികളിൽ നിന്നും അഭിനയ രംഗത്തേക്ക് എത്തി മലയാളത്തിന്റെ വെള്ളിത്തിരയിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങിയ താരസുന്ദരിയാണ് നടിശാലു മേനോൻ. വർഷങ്ങളായി അഭിനയത്തിൽ സജീവമായ ശാലു കുറേ കാലമായി ടെലിവിഷൻ സീരിയലുകളിലാണ് കൂടുതലായും അഭിനയിക്കുന്നത്.

നിലവിൽ ഒരേ സമയം രണ്ട് സീരിയലുകളിലാണ് നടി അഭിനയിച്ച് കൊണ്ടിരിക്കുന്നത്. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന തിങ്കൾക്കലമാൻ, മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൽ എന്നിവയാണ് ശാലുവിന്റെ സീരിയലുകൾ.

Advertisements

Also Read
അത്തരം സിനിമകളോട് മാത്രമാണ് നോ പറഞ്ഞിട്ടുള്ളത്, ഒരു സിനിമയും ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുമില്ല: തുറന്നു പറഞ്ഞ് അനു സിത്താര

ഇതിനൊപ്പം ഫ്ളവേഴ്സിലെ പ്രിയങ്കരി എന്ന പരിപാടിയിലും ശാലു മേനോൻ എത്തുകയാണ്. സീരിയലാണെങ്കിലും സിനിമയാണെങ്കിലും അഭിനയമൊക്കെ ഒന്ന് തന്നെയെന്നാണ് നടിയിപ്പോൾ പറയുന്നത്. അഭിനയത്തിന് പുറമേ നൃത്തത്തിലാണ് ശാലു മേനോൻ സജീവമാവുന്നത്. പലയിടങ്ങളിലായി ജയകേരള എ നൃത്ത സ്‌കൂളും നടത്തി വരികയാണ് താരം.

ഇപ്പോഴിതാ സീരിയലുകളെ കുറിച്ചും തന്റെ പ്രിയപ്പെട്ട സുഹൃത്ത് ആരാണെന്നുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കേരള കൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ശാലു മേനോന്റെ വാക്കുകൾ ഇങ്ങനെ:

ആരെന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരാളായിരുന്നു ഞാൻ. പക്ഷേ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചത് മറിച്ചാണ്. കേൾക്കുന്നത് മാത്രം വിശ്വസിക്കുന്നതിൽ കാര്യമില്ല. കേൾക്കുന്ന വസ്തുതയുടെ യാഥാർഥ്യം തിരിച്ചറിഞ്ഞ ശേഷം പ്രതികരിക്കുന്നതാണ് ഇപ്പോഴും നല്ലത്. ഇന്നത്തെ കാലം അങ്ങനെയാണ്.

നമ്മൾ കാണുന്നതിലും അപ്പുറം പലതും ഉണ്ടാകാം. പഠിച്ചിട്ട് പ്രതികരിക്കുന്നതാകും എപ്പോഴും നല്ലത്. ആരെയും വിശ്വസിക്കുന്നതിന് മുൻപ് അവരെ കുറിച്ച് നന്നായി മനസിലാക്കണം. അവർ പറയുന്നതിലെ ശരി തിരിച്ചറിയണം എന്നും താരം പറയുന്നു.

തന്റെ സൗഹൃദങ്ങളെ കുറിച്ചും അഭിമുഖത്തിൽ നടി വ്യക്തമാക്കിയിരുന്നു. നമ്മുടെ മനസ് തിരിച്ചറിയുന്ന ഇടത്താണ് നമ്മുടെ ഉറ്റ സുഹൃത്തിന്റെ സ്ഥാനം. എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ അമ്മയാണ്. അമ്മയുമായിട്ടാണ് എല്ലാം തുറന്ന് സംസാരിക്കുന്നത്. എന്ത് പ്രശ്നം ഉണ്ടെങ്കിലും അത് അമ്മയോട് പറഞ്ഞ് കഴിഞ്ഞാൽ പിന്നെ സമാധാനമാണ്.

എന്റെ മനസ് അമ്മയ്ക്ക് അറിയാം. ആ പ്രശ്നത്തിനുള്ള കൃത്യമായ പരിഹാരം കാണാൻ അമ്മയ്ക്കാണ് സാധിക്കുക.പിന്നെയുള്ള സൗഹൃദങ്ങൾ ഡാൻസ് സ്‌കൂളിലെ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളുമാണ്. സിനിമ, സീരിയൽ രംഗത്ത് എല്ലാവരുമായിട്ടും സൗഹൃദമുണ്ട്. ഒരാളുടെ പേര് എടുത്ത് പറയാൻ സാധിക്കില്ലെന്നും നടി വ്യക്തമാക്കുന്നു.

തിങ്കൾ കലമാൻ സീരിയലിൽ അനുപമ എന്ന വില്ലത്തി കഥാപാത്രമാണ് ശാലു മേനോൻ ചെയ്യുന്നത്. അഞ്ച് വർഷത്തിന് ശേഷമാണ് ഒരു നെഗറ്റീവ് കഥാപാത്രം ഞാൻ ചെയ്യുന്നത്. എന്റെ അഭിനയ ജീവിതത്തിന്റെ തുടക്ക കാലത്ത് നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്തിരുന്നു. അതിന് ശേഷം പിന്നീട് ചെയ്തതെല്ലാം പോസിറ്റീവ് കഥാപാത്രങ്ങൾ ആയിരുന്നു.

Also Read
ആ സിനിമ ചെയ്യുമ്പോൾ എനിക്ക് അങ്ങനെയൊരു മോഹമേ ഉണ്ടായിരുന്നില്ല, അതിന് കാരണവും ഉണ്ട്: തുറന്നു പറഞ്ഞ് സംവൃത സുനിൽ

ഇപ്പോൾ വീണ്ടും നെഗറ്റീവിലേക്ക് തിരിച്ചെത്തി. അനുപമ പക്ക നെഗറ്റീവ് ഷേഡുള്ള ഒരു കഥാപാത്രമാണ്. ഒരുപാട് അഭിനയ സാധ്യതകൾ ഉള്ള റോൾ. നന്നായി ആസ്വദിച്ചാണ് അത് ചെയ്യുന്നത്. അല്ലെങ്കിലും നെഗറ്റീവ് റോൾ ചെയ്യുമ്പോൾ ഒരു പ്രത്യേക എനർജിയാണ്. നമുക്ക് എന്തൊക്കെയോ കൂടുതൽ ആ കഥാപാത്രത്തിനായി ചെയ്ത് വെക്കാനുണ്ട് എന്ന ഒരു ഫീലാണ്. അഭിനയത്തിന്റെ കാര്യത്തിൽ സിനിമയിലും സീരിയലും തമ്മിൽ ഒരു വ്യത്യാസവും തോന്നിയിട്ടില്ല.

അഭിനയിക്കുന്ന സമയത്തെ അനുഭവങ്ങൾ ഒരേ പോലെ തന്നെയാണ്. ഔട്ട്പുട്ട് വരുമ്പോൾ ഒന്ന് ബിഗ് സ്‌ക്രീനും മറ്റൊന്ന് മിനിസ്‌ക്രീനും ആണെന്ന വ്യത്യാസം മാത്രമേയുള്ളു. ഒരു അഭിനേത്രി എന്ന നിലയിൽ സിനിമയെയും സീരിയലിനെയും ഞാൻ രണ്ടായി കണ്ടിട്ടില്ലെന്നും ശാലു മേനോൻ പറയുന്നു.

Advertisement