ഏപ്രിൽ 18 എന്ന 1984ൽ പുറത്തിറങ്ങിയ ബാലചന്ദ്ര മോനോൻ സിനിമയിലൂടെ അഭിനയരംഗത്ത് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയായി മാറിയ താരമാണ് നടി ശോഭന. നടി എന്നതിൽ ഉപരി മികച്ച നർത്തകി കൂടിയായ താരം ഇപ്പോൾ അഭിനയത്തേക്കാൾ കൂടുതൽ നൃത്ത രംഗത്ത് ആണ് സജീവമായിരിക്കുന്നത്.
അതേ സമയം ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും പഴയ ചിത്രങ്ങളിലൂടെ ഇന്നും ശോഭന മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഏകദേശം 2000 വരെ മലയാള സിനിമയിൽ സജീവമായിരുന്ന ശോഭന നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. എന്നാൽ പിന്നീട് അഭിനയത്തിൽ നിന്ന് ചെറിയ ഇടവേളയെടുത്ത താരം നൃത്തത്തിൽ കൂടുതൽ സജീവമാവുകയായിരുന്നു. ഇതിനിടെ 2004 ൽ മാമ്പഴക്കാലം എന്ന മോഹൻലാൽ സിനിമയിൽ താരം നായികയായി എത്തിയിരുന്നു.
മലയാളത്തിൽ മത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ശോഭന സജീവ സാന്നിധ്യം ആയിരുന്നു. എന്നാൽ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ 2020 ൽ നടി വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരുന്നു. സുരേഷ് ഗോപിക്ക് ഒപ്പമായിരുന്നു ശോഭന സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. കല്യാണി പ്രിയദർശൻ, ദുൽഖർ സൽമാൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.
Also Read
മമ്മൂട്ടി ഉപേക്ഷിച്ച മാധവൻ ഐപിഎസ് സുരേഷ്ഗോപിക്ക് സമ്മാനിച്ചത് സൂപ്പർതാര പദവി, സംഭവം ഇങ്ങനെ
ശോഭനയും സുരേഷ് ഗോപിയും ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. അതേ സമയം നേരത്തെ ശോഭനയുടെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു ഹിറ്റ്‌ലർ. ലാൽ നിർമ്മിച്ച് സിദ്ദിഖ് സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു നായകൻ.
മമ്മൂട്ടിയുടെ നായികയായി എത്തിയത് ശോഭന ആയിരുന്നു. ഇപ്പോൾ ശോഭന ഹിറ്റ്‌ലറിലേക്ക് വന്നതിനെ കുറിച്ച് സഫാരി ചാനലിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിൽ സിദ്ദിഖ് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. അഞ്ച് സഹോദരിമാരെ വെച്ച് നോക്കുമ്പോൾ സിനിമയ്ക്ക് സ്റ്റാർ വാല്യു ഉള്ള ഒരു നായിക വേണമായിരുന്നു.
അവരെ കൺട്രോൾ ചെയ്യാൻ പറ്റുന്ന ഒരാളായിരിക്കണം ഹീറോയിൻ എന്നുകൂടി തീരുമാനിച്ചിട്ടാണ് ശോഭനയെ അന്ന് കാസ്റ്റ് ചെയ്യുന്നത്. മമ്മൂട്ടിക്ക് പറ്റിയ നായികയും ശോഭനയാണ്. ശോഭനയുടെ കാര്യത്തിലെ ഒരു രസം എന്താണെന്ന് വെച്ചാൽ ആദ്യസിനിമ മുതൽ തന്നെ ശോഭനയെ ഞങ്ങളുടെ സിനിമകളിൽ കാസ്റ്റ് ചെയ്യാൻ നോക്കുന്നുണ്ടായിരുന്നു.
പക്ഷേ അന്നൊന്നും വരാൻ പറ്റിയിട്ടില്ല. റാംജി റാവു സ്പീക്കിംഗ് ഗോഡ്ഫാദർ വിയറ്റ്‌നാം കോളനി എന്നി സിനിമകളിൽ ഒക്കെ ശോഭനയെ കൊണ്ടുവരാൻ ശ്രമിച്ചിരുന്നു. ഹിറ്റ്‌ലറിന്റെ കഥ പറയാൻ ശോഭനയുടെ അടുത്ത് ചെന്നു. അഭിനയിക്കാൻ വിളിച്ച മൂന്ന് പടവും കഴിഞ്ഞു മൂന്നിലേക്കും വന്നില്ല, പക്ഷേ ആ മൂന്ന് പടവും സൂപ്പർ ഹിറ്റായിരുന്നു.
അതുകൊണ്ട് ഈ പടത്തിലും ഇല്ലെന്ന് പറഞ്ഞാലും സന്തോഷമാണ്. അതൊരു നല്ല ലക്ഷണമായി നമ്മൾ എടുക്കും അതുകൊണ്ട് കുഴപ്പമില്ല കഥ കേൾക്കു എന്നാണ് ശോഭനയോട് പറഞ്ഞത്. എന്നാൽ ശോഭന പറഞ്ഞത് കഥ കേൾക്കണ്ട. എന്തായാലും ഞാൻ ഈ പടത്തിൽ അഭിനയിക്കും ഞാനില്ലാതെ നിങ്ങൾ അങ്ങനെ സൂപ്പർ ഹിറ്റ് അടിക്കണ്ട എന്നാണ്.
ശോഭനയും നല്ല ഹ്യൂമർ സെൻസുള്ള നടിയാണ് അങ്ങനെയാണ് ശോഭന ഹിറ്റ്‌ലർ സിനിമയിലേക്ക് വരുന്നതെന്ന സിദ്ദിഖ് പറയുന്നു അതിനു മുൻപ് മണിച്ചിത്രത്താഴ് എന്ന സിനിമയിൽ വർക്ക് ചെയ്തപ്പോൾ ഉണ്ടായ പരിചയവും ശോഭനയും ആയിട്ട് ഉണ്ടായിരുന്നു. ആ ബന്ധവും ഹിറ്റ്‌ലറിലേക്ക് കൊണ്ടുവരുന്നതിന് സഹായകമായെന്ന് സിദ്ധിഖ് വ്യക്തമാക്കുന്നു.