ഇങ്ങനെ ശരീരം വിറ്റ് എനിക്ക് ജീവിക്കാൻ പറ്റില്ല, ശരീരം മാത്രമല്ല എന്റെ മുഖം കൂടി ഒന്ന് കാണിക്കണം; അന്ന് മമ്മൂട്ടിയോട് ആവശ്യപ്പെട്ടത് പറഞ്ഞ് ടിനി ടോം

715

മിമിക്രി രംഗത്ത് നിന്നും എത്തി മലയാള സിനിമാ പ്രേമികൾക്ക് റെ സുപരിചിതനായി മാറിയ നടനാണ്. താരങ്ങളെ അനുകരിച്ചും മിനിസ്‌ക്രീനിലെ കോമഡി പരിപാടികളിലൂടെയും ആയിരുന്നു ടിനി ടോം അഭനയ രംഗത്തേക്ക് കടന്നു വരുന്നത്.

ചെറിയ വേഷങ്ങളിലൂടെ സിനിമകളിലേക്ക് എത്തിയ ടിനി ടോമിന് പിന്നീട് നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ സാധിച്ചിരുന്നു. താരസംഘടനയായ അമ്മയുടെ ഭാരവാഹി കൂടിയായ ടിനി സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ്.

Advertisements

സോഷ്യൽ മീഡിയയിൽ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ വൈറലായി മാറാറുണ്ട്. അതേ സമയം തന്റെ തുടക്കകാലത്ത് മംഗാസ്റ്റാർ മമ്മൂട്ടിയുടെ മിക്ക ചിത്രങ്ങളിലും ബോഡി ഡബിൾ ആയി ടിനി ടോം എത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ തനിക്ക് സിനിമയിൽ പിന്നീട് മുഖം കാണിച്ചുള്ള വേഷങ്ങൾ ലഭിക്കാൻ മമ്മൂട്ടിയാണ് സഹായിച്ചത് എന്നും എങ്ങനെയാണ് അത് സംഭവിച്ചതെന്നും ടിനി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയതാണ്.

Also Read
കാത്തിരുന്ന റൊമാൻസ് റീൽസ് വീഡിയോയുമായി ഡോ. റോബിനും കാമുകി ആരതി പൊടിയും, ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നുവെന്ന് റോബിൻ ആരാധകർ

മമ്മൂക്കയ്ക്കൊപ്പം അഭിനയിക്കാൻ പോയപ്പോ എനിക്ക് ഭയങ്കര ട്രീറ്റും കാര്യങ്ങൾയിരുന്നു. മമ്മൂക്ക കഴിക്കുന്ന കാഷ്യൂ നട്ട്സൊക്കെ. അത് മാത്രം കഴിച്ചാൽ നമ്മുടെ വയറ് നിറയുമോ. ഞാനപ്പുറത്ത് പോയി വേറെ ഭക്ഷണം കഴിക്കും പുള്ളിയുടെ ബോഡി ഡബിൾ ആയി അഭിനയിക്കുന്നത് മൂലം വയറൊന്നും ചാടാൻ പാടില്ലായിരുന്നു.

പക്ഷെ ഞാൻ കഴിക്കാനുള്ളതൊക്കെ കഴിക്കും. പുള്ളി കറക്ട് ആയി നോക്കുമായിരുന്നു. ഇത്തിരി വയറ് ചാടിയാൽ പറയും. പിന്നെ അടുത്ത പടം വന്നു പാലേരി മാണിക്യം. പിന്നെ ഇത് കൂടിക്കൂടി വന്നപ്പോൾ ഇത് തന്നെയാവുമോ എന്റെ പണിയെന്ന് ഞാൻ ഭയന്നു. അവസാനം ഞാൻ മമ്മൂക്കയോട് പറഞ്ഞു.

എന്റെ ശരീരം മാത്രമല്ല മുഖം കൂടി ഒന്ന് കാണിക്കണം. ശരീരം വിറ്റ് എനിക്ക് ജീവിക്കാൻ പറ്റില്ലെന്ന്. പക്ഷെ അതാണ് അദ്ദേഹ ത്തിന്റെ സ്നേഹം എന്ന് പറയുന്നത്. രഞ്ജിയേട്ടനെ വിളിച്ചിട്ട് അടുത്ത പടത്തിൽ വേഷം കൊടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ആ പറയലിൽ ഒരു കാര്യമുണ്ട് വെറുതെ പറയലല്ല. സ്ട്രോങ് ആയ പറച്ചിലായിരുന്നു. അതായിരുന്നു സിനിമയിൽ ഒരു ചെറിയ കസേര എങ്കിലും എനിക്ക് കിട്ടാനുള്ള കാരണം എന്നും ടിനി ടോം വ്യക്തമാക്കുന്നു.

Also Read
എവിടെ ഒന്നിച്ച് പോയാലും അടി, പക്ഷേ വരദ ആരേയും മോശമാക്കി സംസാരിക്കില്ല, വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും വരദയെ വാനോളം പുകഴ്ത്തി ജിഷിന്‍

Advertisement