എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്, ആദ്യമായി എനിക്ക് അത് തന്നത് വിനയൻ സാറാണ്, തുറന്ന് പറഞ്ഞ് ഹണി റോസ്

1423

വർഷങ്ങളായി മലയാള സിനിമയിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങുന്ന താരസുന്ദരിയാണ് ഹണി റോസ്.
മലയാള സിനിമയിലൂടെ ആണി അഭിനയത്തിന്റെ തുടക്കം എങ്കിലും തമിഴിലും തെലുങ്കിലും ഉൾപ്പടെ പല ഭാഷകളിലെ സിനിമയിലും താരം തിളങ്ങി നിൽക്കുകയാണ്.

വിനയൻ സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ ആണ് ഹണി റോസ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പതിനാല് വയസിലാണ് മണിക്കുട്ടന്റെ നായികയായി ഹണി സിനിമയിൽ എത്തിയത്. എന്നാൽ 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രമാണ് താരത്തിന് കരിയർ ബ്രേക്ക് നേടി കൊടുത്തത്.

Advertisements

ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് നിറഞ്ഞ കൈയ്യടി ലഭിക്കുകയും ചെയ്തു. പതിനേഴ് വർഷത്തിൽ ഏറെയായി അഭിനയ രംഗത്ത് തുടരുന്ന ഹണി റോസ് മെഗാ സ്റ്റാറുകൾക്ക് ഒപ്പവും അഭിനയിച്ചിട്ടുണ്ട്.

Also Read
എന്നെ ഒന്ന് ശ്രദ്ധിച്ചേക്കണേ, ചിലപ്പോ വഴി തെറ്റി പോകും; ഭാര്യ പ്രിയയോട് കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തിയത് ഇങ്ങനെ

സമൂഹ മാധ്യമങ്ങളിലും പൊതു പരിപാടികളിലും എല്ലാം തന്നെ ഹണി റോസ് നിറഞ്ഞു നിൽക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് കിട്ടിയ ആദ്യ സിനിമയെക്കുറിച്ചും ആദ്യ പ്രതിഫലത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. ആദ്യ സിനിമയായ ബോയ് ഫ്രണ്ടിൽ അഭിനയിച്ചപ്പോഴാണ് എനിക്ക് ആദ്യം പ്രതിഫലം കിട്ടിയത്.

ആ തുക എന്റെ കൈയ്യിൽവെച്ച് തന്നത് വിനയൻ സാറാണ്. സിനിമയിൽ ഇപ്പോൾ പ്രതിഫലം ഒക്കെ ചോദിച്ച് വാങ്ങാൻ പറ്റുന്ന അവസ്ഥയാണോ എന്ന് ചോദ്യത്തിന് താരം പറഞ്ഞ മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ഇപ്പോൾ അങ്ങനെ ചോദിച്ച് വാങ്ങുന്നതിന് വലിയ പ്രശ്നം ഒന്നും ഇല്ല. എനിക്കും ആദ്യം ലഭിച്ചത് പതിനായിരം രൂപ ആയിരുന്നു.

ബോയ് ഫ്രണ്ടിൽ അഭിനയിച്ചപ്പോൾ ആണ് ആ തുക ലഭിച്ചത്. പ്രതിഫലം ആദ്യം തന്നത് വിനയൻ സർ തന്നെയായിരുന്നു. അദ്ദേഹമാണ് ഒരു കവറിൽ ഇട്ട് പണം കയ്യിൽ തന്നത്. പിന്നീട് വിവാഹത്തെ കുറിച്ചാണ് താരത്തിനോട് ചോദിച്ചത്. വിവാഹത്തെ കുറിച്ചുള്ള സങ്കൽപമുണ്ടോ ഇൻഡസ്ട്രിയിൽ കുറേക്കാലം കൂടി നിന്നിട്ട് വിവാഹം മതി എന്നാണോ എന്നും ചോദിച്ചു.

ഇൻഡസ്ട്രിയിൽ നിൽക്കുന്നതും വിവാഹവും തമ്മിൽ ഒരു ബന്ധവുമില്ല. ഇപ്പോൾ ഉടനെ വിവാഹം കഴിക്കാൻ ഉദ്ദേശമില്ല. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടെന്നും ഹണി റോസ് വ്യക്തമാക്കുന്നു. വിവാഹ ശേഷവും ഞാൻ സിനിമയിൽ തുടരും. ഇപ്പോഴും എനിക്ക് മനസ്സിലാകത്ത കാര്യമാണ്. എന്തുകൊണ്ടാണ് സിനിമ നിർത്തിയിട്ട് പലരും പോകുന്നു എന്നത്.

Also Read
ആരെങ്കിലും കാണുമെന്ന ചിന്തയൊന്നും ആ സമയം ഉണ്ടായിരുന്നില്ല; സിനിമാ ജീവിതത്തെ കുറിച്ച് കാവ്യയുടെ തുറന്നു പറച്ചിൽ ഇങ്ങനെ

സിനിമ മേഖലയിൽ വർക്ക് ചെയ്യാൻ പറ്റുക എന്നത് നമുക്ക് കിട്ടിയ അനുഗ്രഹമാണ്. നമുക്ക് മനസ്സിലാകാത്ത ഒരാളെ എന്തായാലും വിവാഹം ചെയ്യില്ല. ഒരു പരിചയം ഇല്ലാത്ത ഒരാളെ ആരും വിവാഹം ചെയ്യാൻ ആരും നിൽക്കില്ലല്ലോ. പരസ്പരം മനസ്സിലാക്കി വിവഹം കഴിക്കാൻ വരുന്ന ആളുടെ പിന്തുണ ഉറപ്പ് വരുത്തിയിട്ടേ വിവാഹത്തിലേക്ക് പോകുള്ളൂ എന്നും ഹണി റോസ് പറയുന്നു.

ഹണി റോസിന്റേതായി ഈ വർഷം മലയാളത്തിൽ റിലീസ് ചെയ്തത് അക്വേറിയം എന്ന ചിത്രമാണ്. അതിന് പുറമേ തമിഴിൽ അഭിനയിച്ച പട്ടാംപൂച്ചി എന്ന സിനിമയും റിലീസ് ചെയ്തു. 2007 ൽ ഹണിയുടെ തുടക്ക കാലത്താണ് തമിഴിൽ അഭിനയിച്ചത്. അതുകഴിഞ്ഞ് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് തമിഴിലേക്ക് വീണ്ടും അഭിനയിക്കാൻ പോയത്.

എൻബികെ 107 എന്ന തെലുങ്ക് സിനിമ ഹണിയുടേതായി ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ മോൺസ്റ്റർ എന്ന ചിത്രമാണ് ഇനി പുറത്തിറങ്ങാൻ ഉള്ളത്. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി എത്തുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് വൈശാഖ് ആണ്.

Advertisement