എന്റെ നിറം കണ്ട് ആരും എന്നെ അങ്ങനെ ഇഷ്ടപ്പെടേണ്ട: തുറന്നടിച്ച് മഞ്ജു പത്രോസ്

66

റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമാഭിനയ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് നടി മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട താരം പിന്നീട് മിനസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും തിളങ്ങുകയായിരുന്നു.

നിരലവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയിരിക്കുകയാണ് താരം. ഏഷ്യാനെറ്റിലെ ബിഗ്ബോസ് മലയാളം സീസൺ രണ്ടിലെ മത്സരാർത്ഥി കൂടിയായിരുന്നു മഞ്ജു. ബിഗ്ബോസ് ഷോയിൽ വെച്ചാണ് താരത്തെ പ്രേക്ഷകർ അടുത്തറിയുന്നത്.

Advertisements

തന്റെ കുടുംബത്തെ കുറിച്ചും കരിയറിനെ കുറിച്ചുമൊക്കെ മഞ്ജു മനസ് തുറന്നിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് മഞ്ജു പലപ്പോഴും പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് രംഗത്ത് എത്താറുമുണ്ട്. പലപ്പോഴും വിമർശനങ്ങൾക്ക് മറുപടിയും നൽകി മഞ്ജു രംഗത്ത് എത്താറുണ്ട്.

Also Read
ഇത് അവസാന താക്കീത്, ഭാര്യ എലിസബത്തിനെ കുറിച്ച് മോശം കമന്റിടുന്നവർക്ക് എതിരെ കൈചൂണ്ടി ബാല

ഇപ്പോൾ നിറത്തിന്റെ പേരിലുള്ള വിമർശനങ്ങളെ കുറിച്ചും കളിയാക്കലുകളെ കുറിച്ചും പറയുകയാണ് മഞ്ജു പത്രോസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ മനസ് തുറന്നത്.

മഞ്ജു പത്രോസിന്റെ വാക്കുകൾ ഇങ്ങനെ:

കേരളത്തിലെ ഒരു വിഭാഗം ആളുകൾ ഇന്ന് വലിയ പ്രശ്നമാണ് എന്ന് വിചാരിച്ചിക്കുന്ന രണ്ട് കാര്യങ്ങളാണ് ഒന്ന് എന്റെയും സുനിച്ചന്റെയും ജീവിതവും, രണ്ട് എന്റെ നിറവും. അവർക്ക് ഇത് ഭയങ്കര പ്രശ്നമാണ്. ആർക്കൊക്കെയോ ഇതിന്റെ പേരിൽ ഇപ്പോ ഉറക്കമില്ല.

മഞ്ജു വെളുത്തോ, മഞ്ജു വെളുക്കാൻ എന്തോ ചെയ്യുന്നുണ്ട്. നിങ്ങള് വെളുത്താൽ കൊളളില്ലട്ടോ, പഴയ ഇരുണ്ട നിറമാണ് നിങ്ങൾക്ക് നല്ലത്, അതും ഇതുമൊക്കെ വാരിതേച്ച് ഉളള ഐശ്വര്യം കളയല്ലെ ഇങ്ങനെ ഒക്കെയാണ് കമന്റുകൾ വരുന്നത്. മേക്കപ്പ് ഒക്കെ ചെയ്യുന്നത് എന്തിനാണ് എന്നൊക്കൊ ചിലര് ചോദിക്കും.

ഞാൻ അഭിനയിക്കുന്ന ഒരാളാണ്. എനിക്ക് മേക്കപ്പ് ചെയ്യേണ്ടി വരുമ്പോൾ ചെയ്യണ്ടെ. അതിന് എന്താണ് കുഴപ്പം. അല്ലെങ്കിൽ ഞാൻ കുറച്ച് കറുത്തുപോയാൽ എന്താണ് കുഴപ്പം. ഞങ്ങൾക്ക് ഈ മഞ്ജുവിനെ അല്ല ഇഷ്ടം, പഴയ മഞ്ജുവിനെ ആണ് ഇഷ്ടം എന്നൊക്കെ ചിലര് പറയും.

ഇവരോടൊക്കെ എന്താണ് മറുപടി പറയേണ്ടത് എന്ന് എനിക്കറിയില്ല. ഒരുപക്ഷേ സ്നേഹ കൂടുതൽ കൊണ്ടാണോ എന്താണ് ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല. എന്റെ നിറം കണ്ട് എന്നെ ആരും ഇഷ്ടപ്പെടേണ്ട. ഞങ്ങൾക്കൊരു യൂടൂബ് ചാനലുണ്ട് ബ്ലാക്കീസ് എന്ന് പറഞ്ഞിട്ട്. ചാനലിന് ആ പേരിട്ടതിന് പോലും എന്തൊക്കെ കമന്റുകളാണ് വരുന്നത്.

Also Read
ഭർത്താവ് മറ്റൊരു നടിയുടെ കൂടെ അഭിനയിക്കുന്നതിൽ ഒന്നും എനിക്ക് പ്രശ്നമില്ല പക്ഷേ എന്നെക്കാളും പ്രശ്നം മറ്റു ചിലർക്കാണ്: സാന്ത്വനത്തിലെ ‘ഹരി’ ഗിരീഷ് നമ്പ്യാരുടെ ഭാര്യ പറഞ്ഞത് കേട്ടോ

നിങ്ങള് നിങ്ങളുടെ നിറം ഇഷ്ടമാണെന്ന് ഒകെ പറയും. പക്ഷെ നിങ്ങൾക്ക് കോപ്ലക്സ് ഉളളതുകൊണ്ടല്ലെ നിങ്ങള് അതിന് ബ്ലാക്കീസ് എന്ന പേരിട്ടത് എന്ന് ചോദിച്ചവർ വരെയുണ്ട്. ഇതിന് മറുപടിയായി ഞാൻ പറഞ്ഞു; അല്ല, എനിക്ക് എന്റെ നിറം ഇഷ്ടമായതുകൊണ്ടാണ് ആ പേരിട്ടത്.

ഇപ്പോ ഞങ്ങൾ എന്റെ ടൂവീലറിന്റെ പുറകിൽ എഴുതിവെച്ചിരിക്കുന്നത് ബെർണാച്ചൻ കുഞ്ഞ് എന്നാണ്. എന്റെ മോന്റെ പേരാണ്. അവനോടുളള ഇഷ്ടം കൊണ്ടല്ലെ നമ്മള് ആ പേര് ഇടുന്നത്. ഇഷ്ടം ഇല്ലാത്ത ഒരു കാര്യത്തിന് നമ്മള് ആ പേരിടുമോ എന്നും മഞ്ജു പത്രോസ് ചോദിക്കുന്നു.

Advertisement