അഭിനയ രംഗത്തേക്ക് ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യൻ സിനിമ കീഴടക്കിയ താരസുന്ദരിയാണാ നടി മീന. 1981 ൽ ശിവാജി ഗണേശന്റെ നെഞ്ചങ്ങൾ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നിൽ എത്തുന്നത്.
പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.1990 കളിലാണ് നടി നായികയാവുന്നത്. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു.
സിനിമയിലെത്തി 40 വർഷവും നായികയായിട്ട് 30 വർഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യൻ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്. ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്.
രജനികാന്ത് അടക്കമുള്ള സൂപ്പർ താരങ്ങളുടെ മകളായും നായികയായും ഒരുപോലെ തിളങ്ങാനുളള ഭാഗ്യ മീനയ്ക്ക് ലഭിച്ചിരുന്നു. അന്യഭാഷ നടിമാർക്ക് മികച്ച പിന്തുണ നൽകുന്ന മലയാളത്തിൽമീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ മുൻനിര താരങ്ങളോടൊപ്പം തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നു.
മലയാളത്തിൽ താരരാജാവ് മോഹൻലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് ഇവർ. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ഏറ്റവും പുതിയ ചിത്രത്തിലും മോഹൻലാലിന്റെ നായികയായി എത്തുന്നത് മീന ആണ്.
ഇപ്പോഴിതാ ബ്രോ ഡാഡി സെറ്റിൽ വെച്ച് മോഹൻലാലിനും പൃഥ്വിരാജിനും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് രംഗത്തെ ത്തിയിരിക്കുകയാണ് മീന. നിങ്ങളുടെ സംവിധായകൻ ഒരു ഗംഭീര നടനും കോസ്റ്റാർ ഒരു ഇതിഹാസവും ആകുമ്പോൾ അത് വലിയൊരു അനുഭവം തന്നെയാണ് എന്നാണ് മീന ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.
ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് ചെയ്യുന്നത്. കൂടാതെ ചിത്രത്തിൽ മീന, കനിഹ, കല്യാണി പ്രിയദർശൻ, ലാലു അലക്‌സ്, ജഗദീഷ്, സൗബിൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
ജൂണിലാണ് പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകൻ.
ആർട്ട് ഡയറക്ടർ ഗോകുൽ ദാസ്, പ്രൊഡക്ഷൻ കണ്ട്രോളർ സിദ്ധു പനക്കൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്ത് ബിബിൻ തിരിക്കഥ നിർവ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. കഴിഞ്ഞ ദിവസമാണ് ബ്രോ ഡാഡിയുടെ ചിത്രീകരണം പൂർത്തിയായത്. 40 ദിവസം കൊണ്ടാണ് ഷൂട്ട് പൂർത്തിയാക്കിയത്.