കഴിഞ്ഞ ദിവസമായിരുന്നു ലോകമെമ്പാടുമുള്ള മലയാളി സിനിമാ ആരാധകരും താരങ്ങലും മെഗാ സ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ ആഘോഷമായി കൊണ്ടാടിയത്. സോഷ്യൽ മീഡിയ നിറയെ മമ്മൂട്ടയുടെ പിറന്നാൾ ആഘോഷത്തെകുറിച്ചുള്ള വിശേഷങ്ങളും ആശംസകളും കൊണ്ട് നിറഞ്ഞിരുന്നു.
ഇപ്പോൾ പിറന്നാൾ ആഘോഷങ്ങൾക്ക് പിന്നാലെ മമ്മൂട്ടി ആരാധകരെ ആഹ്ലാദത്തിലാഴ്ത്തുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. തനിയാവർത്തനം പോലെ അമരം പോലെ മെഗാസ്റ്റാറിന്റെ ഒരു പുതിയ സൂപ്പർ ക്ലാസ്സിക് സിനമ ഉടൻ എത്തുന്നു എന്നതാണ് ആവാർത്ത.
മലയാളത്തിന്റെ ക്ലാസ് സംവിധായകൻ സിബി മലയിൽ ആണ് ഈ ചിത്രം ഒരുക്കുന്നത് എന്നാണ് പുറത്തുവരുന്ന സൂചന. മമ്മൂട്ടിയെ നായകനാക്കി ഒരുപിടി മികച്ച ചിത്രങ്ങൾ മലയാള സിനിമാ പ്രേമികൾക്ക് മുന്നിൽ എത്തിച്ചിട്ടുള്ള സംവിധായകൻ ആണ് സിബി മലയിൽ. അതിൽ ഏറിയ പങ്കും രചിച്ചത് അന്തരിച്ചു പോയ ഇതിഹാസ രചയിതാവ് ലോഹിതദാസ് ആയിരുന്നു.
Also Read
ആഡംബരവും ആൾക്കൂട്ടവുമില്ലാതെ സിമ്പിൾ രീതിയിൽ മിയയുടെ കുഞ്ഞിന്റെ മാമോദിസ: ഏറ്റെടുത്ത് ആരാധകർ
അതേ സമയം പ്രശസ്ത രചയിതാവ് എസ്എൻ സ്വാമി രചിച്ച ചിത്രവും മമ്മൂട്ടിയെ നായകനാക്കി സിബി മലയിൽ ഒരുക്കിയിട്ടുണ്ട്. ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു ക്ലാസ്സ് തിക്കഥാകൃത്തായ രഞ്ജിത്തിന്റെ രചനയിൽ ആണ് സിബി മലയിൽ മമ്മൂട്ടി ചിത്രം ഒരുക്കുന്നത്. മമ്മൂട്ടിയുടെ എഴുപതാം പിറന്നാളുമായി ബന്ധപെട്ടു നടന്ന ചർച്ചയിൽ റിപ്പോർട്ടർ ചാനലിൽ ആണ് രഞ്ജിത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രഞ്ജിത് ഇത് പറയുമ്പോൾ ആണ് ഈ വിവരം സിബി മലയിലും അറിയുന്നത് എന്നത് കൗതുകകരമായ കാര്യമാണ്. താൻ ഒരു പുതിയ കഥയുടെ ആലോചനയിൽ ആണെന്നും, ആ കഥ നന്നായി വന്നാൽ, അത് സിബിക്കും മമ്മൂട്ടിക്കും ഇഷ്ടപെട്ടാൽ, താൻ തന്നെ അത് നിർമ്മിക്കും എന്നും രഞ്ജിത് പറയുന്നു.
അങ്ങനെ ആണെങ്കിൽ അടുത്ത വർഷമായിരിക്കും ആ പ്രൊജക്റ്റ് നടക്കുക എന്നും രഞ്ജിത് പറയുന്നു.ആദ്യമായിട്ടാണ് രഞ്ജിത്തിന്റെ രചനയിൽ മമ്മൂട്ടി ചിത്രം ഒരുക്ക സിബി മലയിലിന് അവസരം കിട്ടുന്നത്. അതേ സമയം ഇപ്പോൾ രഞ്ജിത് തന്നെ നിർമ്മിക്കുന്ന കൊത്ത് എന്ന ആസിഫ് അലി ചിത്രം സംവിധാനം ചെയ്തു കൊണ്ടിരിക്കുകയാണ് സിബി മലയിൽ.
ആ ചിത്രത്തിൽ രഞ്ജിത് അഭിനയിക്കുന്നും ഉണ്ട്. ഇതിനു മുൻപ് സിബി മലയിൽ രഞ്ജിത് ടീം ഒന്നിച്ച ചിത്രങ്ങൾ മായാമയൂരം, ഉസ്താദ്, സമ്മർ ഇൻ ബേത്‌ലഹേം എന്നിവ ആയിരുന്നു. ഇതിൽ ആദ്യ രണ്ടെണ്ണത്തിലും മോഹൻലാൽ ആയിരുന്നു നായകനെങ്കിൽ മൂന്നാമത്തേതിൽ സുരേഷ് ഗോപി, ജയറാം എന്നിവർ പ്രധാന വേഷങ്ങൾ ചെയ്തു. അതിലും അതിഥി താരമായി മോഹൻലാൽ എത്തി.
രാരീരം, തനിയാവർത്തനം, വിചാരണ, ഓഗസ്റ്റ് ഒന്ന്, മുദ്ര, പരമ്പര, സാഗരം സാക്ഷി എന്നിവയാണ് സിബി മലയിൽ മമ്മൂട്ടി കൂട്ടുകെട്ടിൽ പുറത്തു വന്ന ചിത്രങ്ങൾ. ഇവയെല്ലാം ഒന്നിനൊന്ന് മികച്ചവ ആയിരുന്നു.
Also Read
എന്റെ നിറം കണ്ട് ആരും എന്നെ അങ്ങനെ ഇഷ്ടപ്പെടേണ്ട: തുറന്നടിച്ച് മഞ്ജു പത്രോസ്