പിന്നെ, ഈ ഡൂക്കിലി ഷോപ്പിൽ നിന്ന് അല്ലേ മമ്മൂക്ക കേക്ക് വാങ്ങിക്കുന്നത് എന്ന് കളിയാക്കൽ, പിന്നെ നടന്നത് കളിയാക്കിയവരെ അമ്പരപ്പിച്ച സംഭവം

214

ഇക്കഴഞ്ഞ സെപ്തംബർ ഏഴിന് ആയിരുന്നു മലയാളത്തിന്റെ അഭിനയ ചക്രവർത്തി മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ. ലോകം മുഴുവനും ഉള്ള ആരാധകരും സിനിമാ സീരിയൽ പ്രവർത്തകരും അദ്ദേഹത്തിന്റെ സൂഹൃത്തുക്കഴും അടക്കം നിരവധി ആളുകളാണ് താരത്തിന് ആശംസകൾ അർപ്പിച്ച് എത്തിയത്.

അതേ സമയം മൂന്നാറിന് അടുത്ത് അടിമാലിക്ക് സമീപം കല്ലാറിലെ തന്റെ എസ്റ്റേറ്റ് ബംഗ്ലാവിൽ ആയിരുന്നു മമ്മൂക്കയുടെ എഴുപതാം പിറന്നാൾ ആഘോഷം. കുടുംബത്തോടൊപ്പം ആയിരുന്നു മമ്മുക്ക ബംഗ്ലാവിൽ പിറന്നാൾ ആഘോഷിച്ചത്. തലേദിവസം രാത്രി തന്നെ കൊച്ചിയിലെ വീടുപൂട്ടി അദ്ദേഹവും കുടുംബവും മൂന്നാറിൽ എത്തുകയായിരുന്നു.

Advertisements

സിനിമാ മേഖലയിൽ നിന്നും മെഗാസ്റ്റാറിന്റെ സന്തത സഹചാരികളായ ആന്റോ ജോസഫ്, ബാദുഷ, രമേശ് പിഷാരടി, തുടങ്ങിയവരും പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തിരുന്നു, ഇപ്പോഴിതാ താരത്തിന്റെ പിറന്നാൾ ആഘോഷവുമായി ബന്ധപ്പെട്ട മറ്റൊരു കഥയാണ് പുറത്തുവരുന്നത്.

Also Read
ശിഖർ ധവാനും ഭാര്യയും വേർപിരിഞ്ഞു, ആരാധകരെ ഞെട്ടിച്ച് താരം വിവാഹമോചനം നേടിയത് തന്നേക്കാൾ പത്ത് വയസ്സ് മൂത്ത ആയിഷയിൽ നിന്നും

മമ്മൂട്ടി എഴുപതാം പിറന്നാൾ ആഘോഷത്തിന് മുറിച്ച കേക്ക് തയ്യാറാക്കിയത് അഞ്ജു എന്ന ഒരു യുവതി ആയിരുന്നു. ഇപ്പോഴിതാ ഇതിന്റെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് എത്തിരിയിക്കുകയാണ് അഞ്ജു. അടിമാലിയിൽ കേക്ക് ഫോർ യു എന്ന ഒരു ചെറിയ കടനടത്തുകയാണ് അഞ്ജു. അഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ:

കട പൂട്ടി വീട്ടിലെത്തി ഹോട്ട് സ്റ്റാറിൽ സാന്ത്വനം കാണാൻ തയ്യാറെടുക്കുമ്പോൾ ആയിരുന്നു അടിമാലി അങ്ങാടിയിൽ നിന്നും അമലിന്റെ കോൾ. പെട്ടെന്ന് ഒരു കേക്ക് വേണം. 11 മണിക്ക് കിട്ടണം. മമ്മൂട്ടിക്ക് ഫാമിലിക്കൊപ്പം കട്ട് ചെയ്യാനാണ്. സമയം നോക്കിയപ്പോൾ രാത്രി പത്തുമണി. ഒരു മണിക്കൂർ കൂടി മാത്രമേ ഉള്ളൂ.

ആവേശത്തിൽ പ്രവീൺ ചേട്ടനോട് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു പിന്നെ, മമ്മൂക്ക കേക്ക് വാങ്ങുന്നത് ഈ ഡൂക്കിലി ഷോപ്പിൽനിന്ന് അല്ലേ? പാതിരാത്രി വേറെ കിട്ടാൻ സാധ്യത ഇല്ലാത്തതിനാൽ നിന്നെ പറ്റിക്കാനുള്ള നമ്പർ ആയിരിക്കും. വേണോ വേണ്ടേ എന്ന് സംശയിച്ചു കുറച്ചു കഴിഞ്ഞപ്പോൾ ട്രൂകാളറിൽ അൻസാർ എന്ന പേര് തെളിഞ്ഞ നമ്പറിൽ നിന്നും ഒരു കോൾ.

ഫോൺ എടുത്തപ്പോൾ മോളുടെ കയ്യിൽ കൊടുക്കാം എന്നു മറുപടി. അങ്ങേതലക്കൽ മമ്മൂട്ടിയുടെ മകൾ സുറുമി. സിമ്പിൾ വാൻചോ കേക്ക് മതി. മുകളിൽ വൈറ്റ് ഗനാഷ് മാത്രം. ചെറിയ ചോക്ലേറ്റ് ഡെക്കറേഷൻ എന്തെങ്കിലും മതി. ”ഹാപ്പി ബർത്ത് ഡേ ബാപ്പി” എന്നെഴുതണം. ഭാഗ്യം അമൽ പറഞ്ഞിരുന്നത് വാപ്പച്ചി എന്നാണ്.

മമ്മൂക്കയുടെ പിറന്നാൾ കേക്ക്, അതും എഴുപതാം പിറന്നാൾ ആഘോഷിക്കാൻ, കയ്യും കാലും വിറക്കാൻ തുടങ്ങി. നീ അടങ്ങ് എന്റെ അഞ്ചു എന്ന് പ്രവീൺ ചേട്ടന്റെ ദേഷ്യപ്പെടലിൽ നിലത്തിറങ്ങി എങ്കിലും വിറയൽ മാറിയില്ല. സർവ്വ ദൈവങ്ങളെയും പ്രാർത്ഥിച്ച് പെട്ടെന്ന് ഒരു കേക്ക് ഉണ്ടാക്കി. വൈറ്റ് ഗനാഷ് മാത്രം കൊടുത്തു കൊണ്ട് കേക്ക് ഒരു ലുക്ക് കുറവ്.

Also Read
മമ്മൂട്ടി ആരാധകർക്ക് സന്തോഷ വാർത്ത, മെഗാസ്റ്റാറിന്റെ സൂപ്പർ ക്ലാസിക് സിനിമ വരുന്നു, രചന രഞ്ജിത്, സംവിധാനം സിബി മലയിൽ

കളർ ആയ ഒരു ബർത്ത് ഡേ ടോപ്പർ വെച്ച് അഡ്ജസ്റ്റ് ചെയ്യാമെന്ന് വിചാരിച്ചപ്പോൾ ബർത്ത് ഡേ ടോപ്പർ ഒഴികെ ബാക്കിയെല്ലാം ഉണ്ട്. സമയം പോകുന്നതിലുള്ള അമലിന്റെ ധൃതി ഒരുവശത്ത്. അവസാനം ഉണ്ടായിരുന്ന ചെറിയ ചോക്ലേറ്റ് ഡെക്കറേഷൻ കേക്ക് പാക്ക് ചെയ്യുമ്പോൾ ഒരു ചെറിയ നിരാശ ബാക്കി, അല്പം കൂടി നേരത്തെ ഓർഡർ കിട്ടിയിരുന്നുവെങ്കിൽ കൂടുതൽ നന്നാക്കാമായിരുന്നു.

ജീവിതത്തിൽ മമ്മൂക്കയെ പോലെയുള്ള ഒരു മഹാ നടന്റെ ജന്മദിനത്തിന്, അതും എഴുപതാം ജന്മദിനത്തിന് കേക്ക് ഉണ്ടാക്കി നൽകുവാൻ സാധിക്കുക എന്നതിൽ കവിഞ്ഞൊരു മഹാഭാഗ്യം ഒരു ഹോം ബേക്കറിന് ഇനി എന്താണ് ഉണ്ടാവാൻ ഉള്ളത്? നന്ദി, അടിമാലി അങ്ങാടിക്കും അമലിനും മമ്മൂക്കയുടെ മകൾക്കും.

കേക്ക് കട്ട് ചെയ്യുന്ന പിക്ചർ കൂടി ലഭിച്ചിട്ട് സന്തോഷം പങ്കുവയ്ക്കാം എന്നായിരുന്നു വിചാരിച്ചത്. പക്ഷേ അത് കിട്ടിയില്ല. ഹാപ്പി ബർത്ത് ഡേ മമ്മൂക്ക. ഇനിയും ഒരുപാട് നാൾ മലയാളികളുടെ അഭിമാനമായി തിളങ്ങാൻ അങ്ങേയ്ക്ക് സാധിക്കട്ടെ എന്ന് അഞ്ജു വ്യക്തമാക്കി.

Advertisement