ഇന്ത്യമുഴുവൻ ആരാധകരുള്ള ബോളിവുഡ് സൂപ്പർതാരമാണ് അക്ഷയ് കുമാർ. വർഷങ്ങളായി അഭിനയരംഗത്ത് ഉള്ള അദ്ദേഹം നിരവധി സൂപ്പർഹറ്റ് സിനിമകൾ ആരാധകർക്ക് സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ്. ഇപ്പോൾ ബോളിവുഡിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനും അക്ഷയ് കുമാർ ആണ്.
ഇപ്പോഴിതാ അക്ഷയ് കുമാർ തന്റെ അമ്പത്തിനാലം ജന്മദിനത്തിൽ എത്തിയിരിക്കുകയാണ്. 1967 സെപ്റ്റംബർ ഒൻപതിനായിരുന്നു താരം ജനിച്ചത്. ഇത്തവണത്തെ പിറന്നാൾ താരത്തിന് ഏറ്റവും ദുഃഖമുള്ള ദിവസമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അക്ഷയുടെ അമ്മയും നിർമാതാവുമായ അരുണ ഭാട്ടിയ അന്തരിച്ചത്.
അമ്മയുടെ വിയോഗത്തിന്റെ വേദനയിൽ നിന്നും മുക്തമാവുന്നതിന് മുൻപാണ് താരത്തിന്റെ ജന്മദിനം കൂടി എത്തിയിരിക്കുന്നത്. അതേ സമം കൂടുതൽ പ്രതിഫലം വാങ്ങുന്നത് പോലെ അദ്ദേഹത്തിന്റെ സിനിമകളെല്ലാം തന്നെ നൂറ് കോടിയ്ക്ക് മുകളിൽ ബോക്സോഫീസിൽ കളക്ഷൻ നേടുകയും ചെയ്യും. അക്ഷയുടെ വിജയത്തിന് പിന്നിൽ ഭാര്യയായ ട്വിങ്കിൽ ഖന്നയ്ക്കും വലിയൊരു പങ്കുണ്ട്.
Also Read
അന്ന് അങ്ങനെയൊരു ഒരു തിരിച്ചു വരവിന് നിമിത്തമായത് മീനാക്ഷി ആയിരുന്നു: മഞാജു വാര്യർ
എന്നാൽ ഒരു കാലത്ത് ഭർത്താവ് തിരഞ്ഞെടുക്കുന്ന സിനിമകളോട് ട്വിങ്കിളിന് എതിർപ്പ് ഉണ്ടായിരുന്നു. പക്ഷേ തന്റെ കരിയറിലെ വിജയങ്ങൾക്കുള്ള ക്രെഡിറ്റ് ട്വിങ്കിളിനാണെന്ന് പല അഭിമുഖങ്ങളിലും പരിപാടികളിലുമൊ ക്കെ അക്ഷയ് കുമാർ തുറന്ന് പറഞ്ഞിട്ടുണ്ട്.
വിവാഹത്തോടെ തന്റെ ജീവിതം മാറിയതിനെ കുറിച്ചും ഭാര്യയായ ട്വിങ്കിൾ സിനിമാക്കാര്യത്തിൽ പോലും തന്നെ സഹായിക്കുന്നതിനെ കുറിച്ചും അക്ഷയ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഈ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സംവിധായകനും നിർമാതാവുമായ കരൺ ജോഹർ അവതാരകനായിട്ടെത്തുന്ന ‘കോഫി വിത് കരൺ’ എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അക്ഷയ് കുമാർ. പതിനാല് സിനിമകൾ ഒരുമിച്ച് പരാജയമായി മാറിയ കാലത്തായിരുന്നു ട്വിങ്കിളിനെ താൻ ആദ്യമായി കാണുന്നത്. വിവാഹം കഴിഞ്ഞതോട് കൂടി പെട്ടെന്ന് ദേഷ്യം വരുന്നത് പോലെയുള്ള സ്വഭാവം മാറ്റിയോ എന്ന് അക്ഷയ് കുമാറിനോട് കരൺ ചോദിച്ചിരുന്നു.
ഇതിന് മറുപടി പറഞ്ഞത് ട്വിങ്കിൽ ഖന്ന ആയിരുന്നു. വിവേക പൂർണമായി സിനിമകൾ തിരഞ്ഞെടുത്ത് ഇല്ലെങ്കിൽ നിങ്ങൾക്ക് രണ്ടാമതൊരു കുഞ്ഞ് കൂടി ജനിക്കില്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു എന്നാണ് താരപത്നി വെളിപ്പെടുത്തിയത്.
ഇതിനിടെ അക്ഷയ് കുമാറിനെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് ട്വിങ്കിൾ സമ്മതിച്ചത് എപ്പോൾ ആണെന്നുള്ള കാര്യം കൂടി താരങ്ങൾ വെളിപ്പെടുത്തി. മേള എന്ന സിനിമ കഴിഞ്ഞിട്ട് പറയാമെന്നായിരുന്നു ട്വിങ്കിൾ സൂചിപ്പിച്ചത്. ആ സിനിമ വലിയൊരു വിജയമായിരിക്കുമെന്ന് നടി വിചാരിച്ചിരുന്നു. പക്ഷേ അതൊരു വലിയ പരാജയമായി മാറി.
സിനിമ റിലീസ് ചെയ്തതിന് ശേഷമുള്ള ഒരു തിങ്കളാഴ്ച അക്ഷയിനെ വിളിച്ച് നിങ്ങളെ വിവാഹം കഴിക്കാൻ സമ്മതമാണെന്ന് ട്വിങ്കിൾ അറിയിക്കുകയായിരുന്നു. അക്ഷയ് കുമാറും തന്റെ അമ്മയും തമ്മിൽ കൂടികാഴ്ച നടത്തിയതിനെ കുറിച്ചും ട്വിങ്കിൽ സൂചിപ്പിച്ചു. തന്നെ വിവാഹം കഴിച്ച് തരുമോ എന്ന് ചോദിച്ച് കൊണ്ട് വന്നപ്പോഴായിരുന്നു ഇരുവരും ആദ്യം കാണുന്നത്.
എന്നാൽ അക്ഷയ് ഒരു സ്വവർഗാനുരാഗി ആണോ എന്ന ആശങ്ക ഡിംപിൾ പ്രകടിപ്പിച്ചു. ഒപ്പം തന്റെ മകളെ അദ്ദേഹത്തെ കൊണ്ട് വിവാഹം കഴിക്കാൻ സമ്മതമല്ലെന്നും അറിയിച്ചു. പക്ഷേ ഒരു വർഷം വേണമെങ്കിൽ ഒരുമിച്ച് ജീവിച്ച് നോക്കാമെന്നും എന്നിട്ട് വിവാഹത്തെ കുറിച്ച് ചിന്തിച്ചാൽ മതിയെന്നും പറഞ്ഞു. അത് സമ്മതിച്ച ഇരുവരും ഒരു വർഷത്തോളം ഒരുമിച്ച് ജീവിച്ചു.
അതിന് ശേഷമാണ് വിവാഹിതരായത്. ആരവ്, നിതാര എന്നിങ്ങനെ രണ്ട് മക്കൾ ജനിക്കുകയും ചെയ്തു. ഇപ്പോൾ മക്കളുടെ പേരിൽ അഭിമാനമുള്ള മാതാപിതാക്കളായി മാറിയിരിക്കുകയാണ് ഇരുവരും. അതേ സമയം രണ്ട് മക്കൾ ജനിച്ചത് കൊണ്ട് സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ട്വിങ്കിളിന്റെ നിർദ്ദേശങ്ങൾ അക്ഷയ് അനുസരിച്ചിട്ടുണ്ടാവുമെന്നാണ് അറിയുന്നത്. ഇപ്പോഴും സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് താരങ്ങൾ.