മലയാള സിനിമയിൽ വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങൾ ചെയ്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു വാര്യർ. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും സുരേഷ് ഗോപിയും ജയറാമും അടക്കമുള്ള നായകൻമാർക്കും യുവ താരങ്ങൾക്കും ഒപ്പം സൂപ്പർ ഹിറ്റ് സിനിമകളിൽ വേഷമിട്ട മഞ്ജു വാര്യർ മലയാള സിനിമയുടെ എക്കാലത്തെയും ലേഡി സൂപ്പർ സ്റ്റാറാണ്.
നടൻ ദിലീപുമായുള്ള വിവാഹത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ വിവഹ മോചിതയായ ശേഷം ഗംഭീര തിരിച്ചുവരവായിരുന്നു നടത്തിയത്. നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. താരം പങ്കെടുക്കാറുള്ള പരിപാടികളും അഭി മുഖങ്ങളും എല്ലാം തന്നെ വലിയ സ്വീകാര്യത യോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ മലയാളത്തിലെ നടിമാരിൽ ലേഡി സൂപ്പർസ്റ്റാറായി തിളങ്ങി നിൽക്കുന്ന ഏകനടിയും മഞ്ജു വാര്യർ ആണ്.
പണ്ട് മുതലുള്ള പല നടിമാരും ഹിറ്റ് സിനിമകൾ സമ്മാനിച്ചെങ്കിലും സൂപ്പർസ്റ്റാർ പട്ടം മഞ്ജുവിന് തന്നെയാണ് അന്നും ഇന്നും. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാറി വിവാഹമോചനത്തിന് ശേഷം സിനിമയിലേക്ക് തന്നെ മഞ്ജു തിരിച്ച് വന്നു. റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു ആയിരുന്നു തിരിച്ച് വരവിലെ ആദ്യ ചിത്രം. ഒരു പക്ഷേ മലയാളം സിനിമാ മേഖലയിൽ ഇത്രയധികം സ്വീകാര്യത ലഭിച്ച മറ്റൊരു നടി ഉണ്ടാവില്ല.
Also Read
സംവിധായകൻ ഗംഭീര നടൻ, കോ സ്റ്റാർ ഒരു ഇതിഹാസം; ലാലേട്ടനേയും പൃഥ്വിയേയും കുറിച്ച് മീന പറഞ്ഞത് കേട്ടോ
അരങ്ങേറ്റം മുതൽ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ താരമായിരുന്നു മഞ്ജു വാര്യർ. പ്രശസ്തിയുടെ കൊടു മുടിയിൽ നിൽക്കുമ്പോൾ ആയിരുന്നു ദിലീപുമായുള്ള വിവാഹം. പിന്നീട് കുറേക്കാലം അഭിനയത്തിൽ നിന്ന് വിട്ടു നിന്ന മഞ്ജു വാര്യർ വിവഹാ മോചനത്തിന് ശേഷം കുറച്ചു വർഷങ്ങൾക്കു മുമ്പാണ് വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയത്.
ഒരിക്കൽ ഒരു അഭിമുഖത്തിൽ മഞ്ജുവിനോട് അവതാരിക ചോദിച്ച ചില ചോദ്യങ്ങളും അതിന് മഞ്ജു നൽകിയ മറുപടിയും ആണ് ആരാധകർക്കിടയിൽ വീണ്ടും ശ്രദ്ധ നേടുന്നത്. വളരെ തിരക്കേറിയ സമയത്ത് വിവാഹം കഴിക്കുകയും പിന്നീട് എല്ലാ തിരക്കുകളിൽ നിന്ന് മാറി എങ്ങനെ പതിനാല് വർഷം ജീവിക്കാൻ കഴിഞ്ഞു എന്നുമാണ് മഞ്ജുവിനോട് ചോദിച്ച ചോദ്യം.
എല്ലാവരും ചോദിക്കുന്നു ഞാൻ എവിടെയായിരുന്നു എങ്ങനെ വീട്ടിൽ ഒതുങ്ങിക്കൂടാൻ കഴിഞ്ഞു എന്നുമാണ്. എന്നാൽ അങ്ങനെ ജീവിച്ചതിൽ ആ പതിനാല് വർഷവും എനിക്ക് ഒരിക്കൽ പോലും ബുദ്ധിമുട്ട് തോന്നിയിട്ടില്ല എന്നാണ് മഞ്ജു മറുപടി പറഞ്ഞത്. സിനിമയിൽ തിരിച്ചെത്തുന്നതിന് മുൻപ് താൻ തിരിച്ച് വരവ് നടത്തിയത് നൃത്തത്തിൽ ആയിരുന്നു എന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.
നൃത്തത്തിലേക്ക് എനിക്ക് തിരിച്ച് വരവ് നടത്താൻ നിമിത്തം ആയത് മീനാക്ഷി ആണെന്നും മീനാക്ഷിയെ നൃത്തം പഠിപ്പിക്കാൻ വീട്ടിൽ ടീച്ചർ വരുമ്പോൾ ഞാനും ഒപ്പം ഇരിക്കുമായിരുന്നു. അങ്ങനെ എനിക്കും വീണ്ടും നൃത്തം ചെയ്യണമെന്ന തോന്നൽ ഉണ്ടാകുകയായിരുന്നു എന്നും മഞ്ജു പറഞ്ഞിരുന്നു.
വർഷങ്ങൾക്ക് ശേഷം വീണ്ടും നൃത്തം ചെയ്യാൻ തുടങ്ങിയപ്പോൾ ഭയങ്കര പരിഭ്രമം ആയിരുന്നു എന്നും എന്നാൽ ആ ടീച്ചർ പറഞ്ഞ വാക്കുകൾ ആണ് എനിക്ക് വീണ്ടും നൃത്തത്തിലേക്ക് തിരിച്ച് വരാനുള്ള ആത്മവിശ്വാസം നൽകിയത് എന്നും താരം പറഞ്ഞു. ആ സമയത്ത് ഞാൻ പേടിച്ചു പേടിച്ചു.
നൃത്തം ചെയ്യുന്നത് കണ്ടപ്പോൾ ടീച്ചർ പറഞ്ഞു എവിടേം പോയിട്ടില്ല. കല മഞ്ജുവിന്റെ ഉള്ളിൽ തന്നെയുണ്ടെന്ന്. ആ വാക്കുകൾ എനിക്ക് നൽകിയ ആത്മവിശ്വാസം വളരെ വലുത് ആയിരുന്നു എന്നും പിന്നെ എല്ലാം ആ ആത്മവിശ്വാസത്തിന്റെ തുടർച്ച ആയിരുന്നു എന്നും മഞ്ജു വാര്യർ വ്യക്തമാക്കിയിരുന്നു.