മിനിസ്‌ക്രീനിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെത്തി ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മിയാ ജോർജ്. അൽഫോൺസാമ്മ എന്ന സീരിയലൂടെ അഭിനയ ജീവിതം ആരംഭിച്ച് പിന്നീട് സിനിമയിൽ എത്തി തിളങ്ങി നിൽക്കുകയാണ് നടി. നായികയെന്നോ സഹനടിയെന്നോ വ്യത്യാമില്ലാതെ സിനിമ തിരഞ്ഞെടുക്കുന്ന നടി നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ വതരിപ്പിച്ചു.
നായികയായി മലയാളത്തിലും തമിഴിലും തെലുങ്കിലും താരം തിളങ്ങി. ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും യുവതാരങ്ങൾക്കും എല്ലാം ഒപ്പം അഭിനയിച്ച മിയയ്ക്ക് ആരാധകരും ഏറെയാണ്. 2020 ലെ ലോക്ക് ഡൗൺ സമയത്താണ് ബിസിനസുകാരനായ അശ്വിൻ ഫിലിപ്പും മിയയുമായുള്ള വിവാഹം നടന്നത്.
ഇവരുടെ വിവാഹത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അടുത്തിടെയാണ് മിയയ്ക്കും ഭർത്താവ് അശ്വിൻ ഫിലിപ്പിനും ആൺകുഞ്ഞ് പിറന്നത്. ലൂക്കാ ജോസഫ് ഫിലിപ്പ് എന്നാണ് മിയ മകൻ നൽകിയിരിക്കുന്ന പേര്. അതേ സമയം തനിക്ക് ആൺകുഞ്ഞ് പിറന്ന വിവരം അടുത്തിടെയാണ് മിയാ ജോർജ് ആരാധകരെ അറിയിച്ചത്.
മകൻ ജനിച്ച ശേഷം മാത്രമാണ് മിയ ഗർഭിണിയായിരുന്നുവെന്നുള്ള കാര്യംപോലും എല്ലാവരും അറിയുന്നത്. ഗർഭകാലം സംഭവമാക്കി മാറ്റാതിരുന്നതിൽ താരത്തെ അഭിനന്ദിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.
അതേ സമയം കുഞ്ഞതിഥി വന്നതിന് ശേഷമുള്ള വിശേഷങ്ങളും മിയ പിന്നീട് പങ്കുവെച്ചിരുന്നു. സ്വന്തം വീട്ടിലാണ് ഇപ്പോഴുള്ളത്. ഇവിടെ നാലാമത്തെ കുഞ്ഞാണ്. അതുകൊണ്ട് അമ്മയ്ക്ക് കുഞ്ഞിനെ നോക്കുന്നതൊക്കെ എളുപ്പമുള്ള കാര്യമാണെന്നായിരുന്നു മിയ പറഞ്ഞത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു മിയ വിശേഷങ്ങൾ പങ്കുവെച്ചത്.
ഇപ്പോഴിതാ കുഞ്ഞിന്റെ മാമോദീസ ചടങ്ങുകൾ ആണ് ആരാധകരെ ആകർഷിക്കുന്നത്. ആഡംബരമോ ആൾക്കൂട്ടമോ ഇല്ലാതെ വളരെ ലളിതാമായാണ് മിയയും അശ്വിനും കുഞ്ഞിന്റെ മാമോദീസാ ചടങ്ങളുകൾ നടത്തിയത്. തൂവെള്ള വസ്ത്രമണിഞ്ഞാണ് എല്ലാവും മാമോദീസാ ചടങ്ങനെത്തയിത്. അശ്വിന്റെയും മിയയുടെയും കുടുംബാംഗങ്ങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞിന്റെ മാമോദീസയുടെ ഫോട്ടോസും വീഡിയോസും ആണ്. എന്നാൽ ഇവയൊന്നും മിയയോ അശ്വിനോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതല്ല. മറ്റുള്ളവർ പോസ്റ്റ് ചെയ്ത മാമോദിയുടെ ചിത്രങ്ങളാണ് വൈറലായി മാറുന്നത്.
അതേ സമയം നേരത്തെ കുഞ്ഞതിഥിക്ക് ഒപ്പമുള്ള ഫോട്ടോയുമായെത്തിയ മിയയെ അഭിനന്ദിച്ചായിരുന്നു ആരാധകർ എത്തിയിരുന്നു സംവൃത സുനിലും മിയയും ഒക്കെ കൊച്ചുണ്ടായി കുറെ ദിവസം കഴിഞ്ഞാണ് പുറം ലോകം അറിഞ്ഞത് തന്നെ. ആ പേളിയൊക്കെ ഇവരെ കണ്ട് പഠിക്കണം. ഭാമയും ഇത് പോലെ തന്നെയായിരുന്നു. ഗർഭകാലം ഒരു വലിയ സംഭവം ആക്കി മാറ്റി സോഷ്യൽ മീഡിയയിൽ അതിനെ ഒരു ആഘോഷം ആക്കാതിരുന്ന നിങ്ങളുടെ വകതിരിവിന് എന്റെ ആദ്യ കൈയ്യടിയെന്നായിരുന്നു ഒരാൾ കമന്റിട്ടത്.
അതേ സമയം നീണ്ട ഇടവേളകൾക്ക് ശേഷം മിയ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ വൈറലാവുന്നു. മോംമ്സ് കാർഡ്ൽ നൽകിയ വേഷങ്ങൾ ധരിച്ചു നിൽക്കുന്നതാണ് ചിത്രങ്ങൾ. മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ കംഫർട്ടബിൾ ആണ് ഈ കോട്ടൻ വേഷങ്ങൾ എന്ന് മിയ പറയുന്നു. സിംപിൾ ആണെങ്കിലും ഫാഷണബിൾ ആണ് എല്ലാ വേഷവും.
അൽപം ഒന്ന് തടി വച്ചുവെങ്കിലും മിയയ് കാര്യമായ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല എന്നാണ് ആരാധകരുടെ കമന്റുകൾ. അന്നും ഇന്നും മിയ ഒരുപോലെയാണെന്ന് ആരാധകർ പറയുന്നു. മിയയോടുള്ള സ്നേഹം അറിയിക്കുന്ന കമന്റുകളാണ് ഫോട്ടോയ്ക്ക് താഴെ വന്നു കൊണ്ടിരിയ്ക്കുന്നത്. രചന നാരായണൻ കുട്ടിയും ശിവദയും ഫോട്ടോയ്ക്ക് കമന്റ് എഴുതിയിട്ടുണ്ട്.