പ്രണവും ഞാനുമായിട്ടുള്ള വിവാഹ വാർത്തയെ കുറിച്ച് അറിയിച്ചപ്പോൾ അച്ഛൻ പറഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുായി കല്യാണി പ്രിയദർശൻ

18232

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമയിലെ നമ്പർ വൺ നായികയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. ഇന്ത്യൻ സിനിമയിലെ സൂപ്പർ സംവിധായകൻ പ്രിയദർശന്റെ മകൾ കൂടിയായ കല്യാണി മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയങ്കരിയായ മാറിയ നടിയാണ്.

ദുൽഖർ സൽമാന് ഒപ്പം കല്യാണി അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന സിനിമയും പ്രണവ് മോഹൻലാലിന് ഒപ്പം അഭിനയിച്ച ഹൃദയം എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനികൾ ആയിരുന്നു. നടിയുടെ ബാല്യകാലം മുതൽ തന്നെ ഉറ്റ സുഹൃത്തായ പ്രണവ് മോഹൻലാലിനൊപ്പം ഉള്ള ഹൃദയത്തിലെ രംഗങ്ങൾ ഒക്കെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു.

Advertisements

ഇരുവരും നല്ല സുഹൃത്തുകൾ ആണെങ്കിലും സോഷ്യൽ മീഡിയയിൽ ഇരുവരും വിവാഹിതരാകും എന്ന തരത്തിലുള്ള വ്യാജ വാർത്തകൾ പലപ്പോഴായി പ്രചരിക്കാറുണ്ട്. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും ഹൃദയത്തിലും പ്രണയിതാക്കൾ ആയാണ് ഇരുവരും അഭിനയിച്ചത്.

Also Read
മാളവിക മോഹന്റെ ആരാധകരെ കോരിത്തരിപ്പിച്ച 10 കിണ്ണംകാച്ചി ഫോട്ടോകൾ കാണാം….

അതുകൊണ്ട് തന്നെ ഈ ജോഡി പ്രേക്ഷകർ ഏറ്റെടുത്തത് പോലെ ജീവിതത്തിലും ഇവർ കല്യാണം കഴിക്കുമെന്ന വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ തന്റെ അച്ഛൻ അങ്ങനെയൊരു വാർത്തയെക്കുറിച്ച് പ്രതികരിച്ച കഥ തുറന്ന് പറയുകയാണ് കല്യാണി.

ഞങ്ങൾ ഇത് ജോളിയായിട്ടാണ് കാണുന്നത്. ആദ്യമായി ഒരു ലിങ്ക് കിട്ടിയപ്പോൾ അച്ചന് അയച്ചിരുന്നു. അപ്പോൾ ഹഹഹ വെൽക്കം ടു ഇൻഡസ്ട്രി ഇതായിരുന്നു അച്ഛന്റെ മറുപടിയെന്ന് കല്യാണി ഓർത്തെടുത്തു. ഹൃദയത്തിലെ പെർഫോമൻസിന് മഴവിൽ മനോരമയുടെ ബെസ്റ്റ് പെയറിനുള്ള അവാർഡ് കിട്ടിയിരുന്നു.

പക്ഷെ ഞങ്ങൾക്ക് രണ്ട് പേർക്കും അവാർഡ് വാങ്ങാൻ പോകാൻ കഴിഞ്ഞില്ല. പക്ഷെ ഞങ്ങൾക്ക് വേണ്ടി ലാൽ മാമയും അച്ഛനും കൂടിയാണ് അവാർഡ് വാങ്ങിയത്. ഒപ്പം അവർ വേദിയിൽ പോയി സംസാരിക്കുകയും ചെയ്തു. ശരിക്കും അത് ഭയങ്കര രസമായിട്ടാണ് തോന്നിയതെന്നും കല്യാണി പറഞ്ഞു.

അതേ സമയം തല്ലുമാല എന്ന ടൊവിനോ നായകനാകുന്ന ചിത്രമാണ് കല്യാണിയുടെ അടുത്ത റിലീസ് ചെയ്യാൻ പോകുന്ന ചിത്രം. ഓഗസ്റ്റ് 12 ന് ചിത്രം തീയേറ്ററുകളിൽ എത്തും. ഖാലിദ് റഹ്‌മാനാണ് ചിത്രത്തിന്റെ സംവിധായകൻ. ചിത്രത്തിൽ ബീപാത്തു എന്ന കഥാപാത്രമായി ആണ് കല്യാണി പ്രിയദർശൻ എത്തുന്നത്.

ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ചിത്രത്തിന് മുഹ്‌സിൻ പരാരിയും അഷ്‌റഫ് ഹംസയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ടൊവീനോയ്ക്കും കല്യാണിയ്ക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read
സീരിയലിൽ തിളങ്ങിയത് നാല് വയസുമുതൽ; ഈ കുറുമ്പി യഥാർത്ഥത്തിൽ ആരാണെന്നറിയാമോ? പുതിയ വിശേഷങ്ങൾ പങ്കുവെച്ച് ഏട്ടന്മാരുടെ സ്വന്തം സോന

മുഹ്‌സിൻ പരാരിയുടെ വരികൾക്ക് വിഷ്ണു വിജയാണ് സംഗീതം നൽകിയിരിക്കുന്നത്. നിഷാദ് യൂസഫാണ് എഡിറ്റിങ്. ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. നേരത്തെ ആഷിഖ് അബു സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു തല്ലുമാല. പിന്നീട് അത് ഖാലിദ് റഹ്‌മാനിലേക്ക് എത്തുക ആയിരുന്നു.

Advertisement