പ്രിയപ്പെട്ട അഞ്ജു നീ നല്ലൊരു സുഹൃത്തും ക്രിയാത്മക വീക്ഷണമുള്ള വ്യക്തിയും ആണ്: അഞ്ജു കുര്യനോട് ഉണ്ണി മുകുന്ദൻ

117

വളരെ പെട്ടെന്ന് തന്നെ മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരമാണ് അഞ്ജു കുര്യൻ. വിരലിലെണ്ണാവുന്ന സിനിമകളിലേ അഭിനയിച്ചിട്ടുള്ളു എങ്കിലും മികച്ച അഭിനയ ശൈലികൊണ്ട് യുവനായികമാരിൽ ശ്രദ്ധേയ ആയി മാറുകയായിരുന്നു അഞ്ജു കുര്യൻ.

മലയാളത്തിന്റെ യുവ നായകൻ നിവിൻ പോളിയും നസ്രിയ നസീമും പ്രധാന വേഷത്തിലെത്തിയ ഓംശാന്തി ഓശാന എന്ന ചിത്രത്തിലൂടെയാണ് അഞ്ജു കുര്യൻ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പിന്നീട് ഞാൻ പ്രകാശൻ, ജാക്ക് ഡാനിയേൽ എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടു.

Advertisements

Also Read
ലാലേട്ടൻ ചിത്രം ബോയിങ് ബോയിങിൽ അദ്ദേഹം നാല് പെൺകുട്ടികളെ ഒരേസമയം പ്രേമിക്കുന്നത് കണ്ടാണ് താൻ പ്രണയിക്കാൻ പഠിച്ചത് ; താൻ ഈ കാണിക്കുന്നതും പറയുന്നതുമായ കാര്യങ്ങൾ ഭാര്യയ്ക്ക് ഇഷ്ടപ്പെടാറില്ല : തുറന്ന് പറഞ്ഞ് ബോ ചെ

ഓം ശാന്തി ഓശാനയിൽ വിനീത് ശ്രീനിവാസിന്റെയും ഞാൻ പ്രകാശനിൽ ഫഹദിന്റെയും ജാക്ക് ഡാനിയേലിൽ ദിലീപിന്റെയും നായികയായിട്ടാണ് അഞ്ജു കുര്യൻ എത്തിയത്. മോഡലിങ് രംഗത്തും ഏറെ സജീവമായ താരമാണ് അഞ്ജു കുര്യൻ.

ഇൻസ്റ്റഗ്രാമിലും ഏറെ ആരാധകരുള്ള അഞ്ജു കുര്യൻ സോഷ്യൽ മീഡിയയിൽ സജീവമാണ്. കോട്ടയം സ്വദേശിയായ അഞ്ജു കുര്യൻ ചെന്നൈയിൽ ആർക്കിടെക്റ്റായി ജോലി ചെയ്യുന്നതിനിടയിലാണ് അഭിനയത്തിലേക്ക് വരുന്നത്. ദിലീപിന്റെ നായികയായി അഭിനയിച്ച ജാക്ക് ഡാനിയേൽ ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ അഞ്ജുവിന്റെ ചിത്രം.

ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാൻ ആണ് അഞ്ജു കുര്യന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. മേപ്പടിയാനിൽ ഉണ്ണി മുകുന്ദനും അഞ്ജു കുര്യനും ജോഡികളായിട്ടാണ് അഭിനയിക്കുന്നത്. ഇപ്പോളിതാ അഞ്ജു കുര്യന് ജന്മദിനാശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ യുവ നടൻ ഉണ്ണി മുകുന്ദൻ. തന്റെ ഫേസ്ബുക്ക് പേഝിലൂടെയാണ് ഉണ്ണി മുകുന്ദൻ അഞ്ജു കുര്യന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.

Also Read
അതായിരുന്നു താൻ ജീവിതത്തിൽ ഏറ്റവും കൂടതൽ സന്തോഷിച്ച നിമിഷം: വെളിപ്പെടുത്തലുമായി കസ്തൂരിമാൻ താരം റബേക്ക സന്തോഷ്

പ്രിയപ്പെട്ട അഞ്ജു നിനക്ക് എല്ലാ ആശംസകളും നേരുന്നു. നീ നല്ലൊരു സുഹൃത്തും ജീവിതത്തോട് വളരെ ക്രിയാത്മക വീക്ഷണമുള്ള വ്യക്തിയും ആണ്. ജോലിയിൽ തികച്ചും പ്രൊഫഷണൽ. നിങ്ങളെ മേപ്പടിയാൻ എന്ന സിനിമയിൽ ഉൾപ്പെടുത്തിയത് വളരെ സന്തോഷകരമായിരുന്നു മനോഹരമായ ഒരു വർഷം ആശംസിക്കുന്നു സ്നേഹം, ഉണ്ണി എന്നായിരുന്നു ഉണ്ണിമുകുന്ദൻ കുറിച്ചത്.

Advertisement