ഈ പേര് കിട്ടാൻ കാരണം ജനന സർട്ടിഫിക്കറ്റിലെ തെറ്റ്, തേപ്പുകാരി എന്ന് വിളിക്കുന്നവരും ഉണ്ട്: വെളിപ്പെടുത്തലുമായി നടി മമിത ബൈജു

166

വലിയ ഒച്ചപ്പാടുകൾ ഒന്നും ഇല്ലാതെ എത്തി വലിയ വിജയം നേടിയെടുത്ത ചിത്രമായിരുന്നു അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഒടിടി റലീസായി എത്തിയ ഓപ്പറേഷൻ ജാവ. എടുത്തു പറയാൻ വമ്പൻ താരനിര ഇല്ലാതെയെത്തിയ ചിത്രം സോഷ്യൽ മീഡിയയിലും ഏറെ ചർച്ചചെയ്യ പെട്ട സിനിമയാണ്.

നവാഗതനായ തരുൺ മൂർത്തിയാണ് ഓപ്പറേഷൻ ജാവ സംവിധാനം ചെയ്തത്. ബാലു വർഗീസ്, ലുക്ക്മാൻ, ബിനു പപ്പു, ഇർഷാദ്, പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഇവർക്കൊപ്പം ചിത്രത്തിൽ ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് മമിത ബൈജു.

Advertisements

Also Read
താൻ അഭിനയിച്ച പരസ്യവും അച്ഛന്റെ പോസ്റ്റും ചേർത്ത് എന്തിനാണ് വിവാദമുണ്ടാക്കിയത് എന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല: മാളവിക ജയറാം

ബാലു വർഗീസിന്റെ നായികയായിട്ട് ആയിരുന്നു മമിത ചിത്രത്തിലെത്തിയത്. ചിത്രത്തിലെ തേപ്പുകാരി എന്ന നിലയിലാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ മമിത നിറയുന്നത്. നിരവധി ട്രോളുകളും ഇതേ വിധത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിത സിനിമ പുറത്തിറങ്ങിയതിന് ശേഷം ലഭിച്ച പ്രേക്ഷകരുടെ പ്രതികരണത്തെ കുറിച്ചും പേരിന് പിന്നിലെ കഥയും വെളിപ്പെടുത്തുകയാണ് താരം.

മമിതയുടെ വാക്കുകൾ ഇങ്ങനെ:

നമിത എന്നായിരുന്നു അമ്മയും അച്ഛനും ഇട്ട പേര്. എന്നാൽ ജനന സർട്ടിഫിക്കറ്റിൽ മമിത എന്നായിപ്പോയി. സ്‌കൂളിൽ ചേരുന്ന സമയത്ത് അവിടുത്തെ സിസ്റ്ററാണ് പേരിനെ കുറിച്ച് പറഞ്ഞത്. എന്നാൽ പിന്നീട് പേര് മാറ്റാമെന്ന് പറഞ്ഞപ്പോൾ സിസ്റ്റർ അതിന് സമ്മതിച്ചില്ല.

അവിടെ കുറേ നമിതമാരുണ്ട്. അതുകൊണ്ട് മമിത തന്നെ മതി. എനിക്കും മമിതയാണ് ഇഷ്ടം. സ്വീറ്റ് എന്നാണ് അർത്ഥം. ജീവിതത്തെ പ്രായോഗികമായി സമീപിക്കുന്ന പെൺകുട്ടിയാണ്. തേപ്പുകാരി എന്ന് വിളിക്കുന്നവരും ഉണ്ട്. ഒരു പ്രാവശ്യം പോട്ടെ, രണ്ട് പ്രാവശ്യം ആന്റണിയെ തേക്കണ്ടായിരുന്നു എന്ന് ചിലർ മെസേജ് അയച്ചുിരുന്നു.

Also Read
സൈന്യത്തിൽ എന്റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരനുണ്ട് നല്ല ഹ്യൂമർ സെൻസാണ് അയാളെ നായകനാക്കിക്കോ എന്ന് മമ്മൂക്ക പറഞ്ഞു: മാനത്തെ കൊട്ടാരത്തിൽ ദിലീപ് നായകനായത് ഇങ്ങനെ

എന്റെ ആത്മവിശ്വാസം കൂട്ടിയ സിനിമകളാണ് ഓപ്പറേഷൻ ജാവയും ഖോ ഖോ യും. ഇത് കഴിഞ്ഞപ്പോൾ ഉറപ്പിച്ചു സിനിമ തന്നെയാണ് എന്റെ വഴി. 9ാം ക്ലാസിൽ പഠിക്കുമ്പോഴാണ് സർവോപരി പാലാക്കാരനിൽ അഭിനയിക്കുന്നത്. അച്ഛന്റെ ഒറ്റ നിർബന്ധം കൊണ്ടാണ് സിനിമയിൽ അഭിനയിക്കാൻ പോയത്.

വെസ്റ്റേൺ ഡാൻസ് വളരെ ഇഷ്ടമാണ് സ്‌കൂളിൽ വെള്ളിയാഴ്ചകളിലാണ് ഡാൻസ് പ്രാക്ടീസ് ചെയ്യുന്നത്. ഒരു വെള്ളിയാഴ്ചയായിരുന്നു സർവോപരി പാലാക്കാരൻ ഷൂട്ടിങ്ങും. അതിനാൽ തന്നെ തനിക്ക് പോകാൻ ആദ്യം താൽപര്യമുണ്ടായിരുന്നില്ല.

Also Read
അവളുടെ ആത്മാവുമായി പ്രണയത്തിലായി പോയെന്ന് ആര്യൻ, ബന്ധം പരസ്യമാക്കി ഷബാനയും, മോതിരം മാറൽ കഴിഞ്ഞു, വിവാഹം ഉടൻ

ഷൂട്ടിന് പോയി നോക്കാമെന്ന് പപ്പ പറഞ്ഞു. ഞാൻ സമ്മതിച്ചില്ല. കിട്ടിയ ചാൻസ് അല്ലേ, കളയേണ്ട എന്നായി പപ്പ. അങ്ങനെയാണ് സെറ്റിലെത്തുന്നത്. അവിടെ എല്ലാവരും ഭയങ്കര ജോളി. അതോടെ ഞാനും ഹാപ്പി ആവുകയായിരുന്നു എന്നും താരം പറയുന്നു.

Advertisement