പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് അതി സുന്ദരിയായി കിടുലുക്കിൽ റിമി ടോമി, ഇതിന്റെ രഹസം എന്താണെന്ന് ആരാധകർ

507

വർഷങ്ങളായി ഗായികയായും അവതാരകയായും നടിയായും മലയാളികൾക്ക് മുന്നിൽ നിറഞ്ഞു നിൽക്കുന്ന താരസുന്ദരിയാണ് റിമി ടോമി. നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ചും ജനപ്രിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും സിനിമാ നായികയായും റിമി പ്രകേഷകരുടെ ഹൃദയത്തിൽ സ്ഥാനം നേടിയെടുക്കുകയായിരുന്നു.

ഹിറ്റ് മേക്കർ ലാൽ ജോസ് ജനപ്രിയൻ ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ച് കൊണ്ടാണ് മലയാളി സംഗീതാസ്വാധകരുടെ ഇടയിൽ റിമി ടോമി ശ്രദ്ധേയയായി മാറിയത്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ റിമി തന്റെ വിശേഷങ്ങൾ ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്.

Advertisements

അതുകൊണ്ടു തന്നെ റിമിക്ക് ജീവിതത്തിൽ പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായപ്പോഴും ആരാധകർ താരത്തിനൊപ്പം തന്നെ ഉണ്ടായിരുന്നു. ഇപ്പോഴിതാ പട്ടുപാവാടയും ബ്ലൗസും അണിഞ്ഞു കിടുലുക്കിൽ നിൽക്കുന്നതിന്റെ സുന്ദരമായ ചിത്രം ആരാധകർക്കായി പങ്കുവച്ചെരിക്കുകയാണ് റിമി ടോമി. കസവ് പാവാടയ്‌ക്കൊപ്പം നീല നിറത്തിലുള്ള ബ്ലൗസ് ആണ് റിമി ടോമി ധരിച്ചത്.

Also Read:
ബഷീറിന് വേറെ ഭാര്യയും കുഞ്ഞും ഉണ്ടെന്ന് അറിഞ്ഞാണ് പ്രണയിച്ചതെന്ന് മഷൂറ, തമ്മിൽ വഴക്കില്ലെന്നും ഓൾ ഇൻ വൺ പാക്കേജാണ് ബഷിയെന്നും മഷൂറയും സുഹാനയും

വസ്ത്രത്തിനിണങ്ങും വിധത്തിലുള്ള സിംപിൾ ആഭരണങ്ങളും താരം അണിഞ്ഞു. റിമിയുടെ ഹെയർ സ്‌റ്റൈലും ആരാധകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. ഓണം ഇങ്ങു അടുത്തു എന്ന അടിക്കുറിപ്പോടെയാണ് റിമി ടോമി ചിത്രം ആരാധകരുമായി പങ്കുവച്ചത്.

ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ്. റിമിക്ക് ഏതേ വേഷവും ഇണങ്ങും എന്നാണ് ആരാധകരുടെ വിലയിരുത്തൽ. റിമി ടോമി വീണ്ടും മെലിഞ്ഞു എന്നും ചിലർ കമന്റുകളിടുന്നുണ്ട്.
റിമിയുടെ ശരീരഭാരം കുറഞ്ഞതിന്റെ രഹസ്യമാണ് ആരാധകരിൽ പലരും അന്വേഷിച്ചത്.

Also Read:
ഒരേ സമയം നാല് സീരിയലുകൾ, നാല് വ്യത്യസ്ത കഥാപാത്രങ്ങൾ, ഒരൊറ്റ നടൻ: മിനിസ്‌ക്രീൻ പ്രേക്ഷകരെ അമ്പരപ്പിച്ച് ദാവീദ് ജോൺ

ആഹാര പ്രിയ ആയിരുന്ന റിമി ടോമി ഇഷ്ടവിഭവങ്ങളൊക്കെ ഒഴിവാക്കിയാണ് ഭാരം കുറച്ചത്. ഭാരം കുറഞ്ഞതോടെ സന്തോഷവും സംതൃപ്തിയും വർധിച്ചുവെന്നും ഏതു വസ്ത്രവും ധരിക്കാമെന്ന ആത്മവിശ്വാസമുണ്ടായി എന്നും താരം മുൻപ് അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisement