താൻ അഭിനയിച്ച പരസ്യവും അച്ഛന്റെ പോസ്റ്റും ചേർത്ത് എന്തിനാണ് വിവാദമുണ്ടാക്കിയത് എന്ന് തനിക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല: മാളവിക ജയറാം

48

മലയാള സിനിമയിലെ മാതൃകാ താര ദമ്പതികളാണ് നടൻ ജയറാമും മുൻകാല നായികാ നടി പാർവ്വതി എന്ന അശ്വതിയും. വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും ശാലീന സൗന്ദര്യവുമായി എത്തി ഒരുപിടി മലയാള ചിത്രങ്ങളിൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച് ആരാധകരെ വാരിക്കൂട്ടിയ നടിയാണ് പാർവതി. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം കഴിച്ച പാർവ്വതി പിന്നീട് സിനിമാ വിടുകയായിരുന്നു.

ഇപ്പോൾ മലയാള സിനിമയിലെ മാതൃകാ താര ദമ്പതികൾ ആണ് ജയറാമും പാർവ്വതിയും. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട്ടുനിന്നെങ്കിലും ടിവി പരിപാടികളിലും മറ്റ് അഭിമുഖങ്ങളിലും ഒക്കെ പാർവതി പങ്കെടുക്കാറുണ്ട്. മികച്ച ഒരു നർത്തകി കൂടിയായ പാർവ്വതി ഇപ്പോഴും നൃത്തം തുടരുന്നുണ്ട്. രണ്ട് മക്കളാണ് ഈ താര ദമ്പതികൾക്ക് ഉള്ളത് താളിദാസും മാളവികയും.

Advertisements

മകൻ കാളിദാസ് ഇതിനോടകം തെന്നിന്ത്യൻ സിനിമയിൽ നായകനായി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. സിനിമയിൽ എത്തിയില്ലെങ്കിലും മകളായ മാളവികയും എല്ലാവർക്കും സുപരിചിതയാണ്.പിതാവ് ജയറാമിനൊപ്പം ഒരു പരസ്യചിത്രത്തിലും മാളവിക അഭിനയിച്ചിട്ടുണ്ട്.

Also Read
അവളുടെ ആത്മാവുമായി പ്രണയത്തിലായി പോയെന്ന് ആര്യൻ, ബന്ധം പരസ്യമാക്കി ഷബാനയും, മോതിരം മാറൽ കഴിഞ്ഞു, വിവാഹം ഉടൻ

അതേ സമയം അടുത്തിടെ ഉണ്ടായ വിസ്മയ വിഷയുമായി ബന്ധപ്പെട്ട് ജയറാമിന്റെ പ്രതികരണത്തിന് പിന്നാലെ ജയറാമും മാളവികയും ഒരുമിച്ച് അഭിനയിച്ച പരസ്യത്തിന്റെ പേരിൽ വലിയ വിമർശനം ഉണ്ടായിരുന്നു. ഇപ്പോൾ ഇതിന് മറുപടി നൽകിയിരിക്കുകയാണ് മാളവിക. വിസ്മയ സംഭവത്തിന് മാസങ്ങൾക്ക് മുമ്പാ ണ് ആ പരസ്യത്തിൽ അഭിനയിച്ചത്.

അച്ഛന്റെ പോസ്റ്റും പരസ്യവും ചേർത്ത് വിവാദമുണ്ടാക്കിയത് എന്തിനാണെന്ന് തനിക്ക് മനസ്സിലാവുന്നില്ല എന്നും മാളവിക ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. സോഷ്യൽമീഡിയക്ക് എപ്പോഴും നന്മയും തിന്മയുമുണ്ടെന്നും ഫേക്ക് ഐഡിയുടെ മറവിൽ ആർക്കും ആരെ വേണമെങ്കിലും കളിയാക്കാമല്ലോ എന്നും മാളവിക പറയുന്നു.

വിസ്മയ സംഭവത്തിന് പിന്നാലെ ഇന്ന് നീ നാളെ എന്റെ മകൾ എന്നാണ് ജയറാം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. ഇതിന് പിന്നാലെ ജയറാമിനെ ട്രോളിയും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. മകൾ മാളവികയ്ക്കൊപ്പം ജയറാം അഭിനയിച്ച മലബാർ ഗോൾഡിന്റെ പരസ്യമാണ് താരത്തിനെതിരെയുള്ള വിമർശനങ്ങൾക്ക് കാരണമായത്.

Also Read
സൈന്യത്തിൽ എന്റെ കൂടെ ദിലീപ് എന്നൊരു ചെറുപ്പക്കാരനുണ്ട് നല്ല ഹ്യൂമർ സെൻസാണ് അയാളെ നായകനാക്കിക്കോ എന്ന് മമ്മൂക്ക പറഞ്ഞു: മാനത്തെ കൊട്ടാരത്തിൽ ദിലീപ് നായകനായത് ഇങ്ങനെ

അതേ സമയം ജയറാമിനെ ട്രോളുന്നവർക്ക് എതിരെ ശബ്ദമുയർത്തി നടനും എംപിയുമായ സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. സ്വർണ്ണ പരസ്യത്തിൽ അഭിനയിച്ചു എന്ന കാരണത്താൽ ജയറാമിന് വിസ്മയ സംഭവത്തിൽ ദുഖം പങ്കുവെക്കാൻ അവകാശമില്ലെ എന്നാണ് സുരേഷ് ഗോപി ചോദിച്ചത്.

സ്വർണ്ണം സ്ത്രീധനത്തിന് വേണ്ടി മാത്രമല്ല വിൽക്കപ്പെടുന്നത്. അത് നമ്മുടെ സമ്പദ് വ്യവസ്ഥയുടെ ഒരു നട്ടെല്ലാണ്. അതൊരു വിപണന ഉത്പന്നമാണ്. ജയറാം നിരോധിത വസ്തുവിന്റെ പരസ്യമല്ലല്ലോ ചെയ്തതെന്നും സുരേഷ് ഗോപി ചോദിച്ചിരുന്നു.

Advertisement