ഹാൻസ് വെച്ചിട്ടുണ്ടോ? കള്ളു കുടിച്ചിട്ടുണ്ടോ, മുഖം കാണാൻ ക്ലോസറ്റ് പോലെയുണ്ടല്ലോ എന്ന് തന്നെ കുറിച്ച് മോശം കമന്റുകൾ: വായടപ്പിച്ച് അഭിരാമി സുരേഷ്

106

ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്.
അമൃത സുരേഷിനെ പോലെ സഹോദരി അഭിരാമി സുരേഷും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ്. താരസഹോദരിമാർ ഇരുവരും ചേർന്ന് ഒരു മ്യൂസിക് ബാൻഡ് നടത്തി കൊണ്ട് പോവുകയാണ് ഇപ്പോൾ.

കഴിഞ്ഞ വർഷം ബിഗ് ബോസ് രണ്ടാം സീസണിൽ ഇരുവരും ഒരുമിച്ചെത്തിയിരുന്നു. ഷോ പകുതി വഴിയിൽ അവസാനിപ്പിച്ചെങ്കിലും പ്രേക്ഷക പ്രശംസ നേടിയെടുക്കാൻ രണ്ടാൾക്കും സാധിച്ചു. ബിഗ് ബോസിൽ ആയിരിക്കുമ്പോഴും പുറത്ത് വന്നതിന് ശേഷവും അഭിരാമിയ്ക്ക് എതിരെ മോശമായ കമന്റുകൾ പലരും പങ്കുവെച്ചിരുന്നു.

Advertisements

ബോ ഡി ഷെ, യിമി, ങ് വരെ നടത്തുന്ന ഇത്തരം കമന്റുകൾക്ക് എതിരെ പ്രതികരിച്ചിരിക്കുകയാണ് താരമിപ്പോൾ. ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിലാണ് തന്നെ വിമർശിക്കുന്നവർക്കുള്ള ചുട്ടമറുപടി അഭിരാമി നൽകിയിരിക്കുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

അടുത്തിടെ ഞാൻ കുറച്ചധികം റീൽസ് ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ട് എന്നെ ഫോളോ ചെയ്യുന്നവരും അല്ലാത്തവരുമൊക്കെ കുറേ കമന്റുസുമായി എത്തിയിരുന്നു. എന്റെ മുഖത്തെ ഭാവങ്ങളും റീൽസുമടക്കമുള്ളതെല്ലാം ഞാൻ പോസ്റ്റ് ചെയ്യുന്നത് എന്റെ അക്കൗണ്ടിൽ നിന്നാണ്. നമ്മളൊരു പബ്ലിക്ക് പ്ലാറ്റ്ഫോമിൽ വന്ന് നമ്മുടെ സ്വഭാവമാണ് കാണിക്കുന്നത്.

അതൊരു ഫിക്ഷനോ, സീരിയലോ, ഷോർട്ട് ഫിലിമോ ഒന്നുമല്ല. എന്റെ കമന്റ് ബോക്സിൽ വന്ന്, എന്റെ വീഡിയോയ്ക്ക് താഴെ കമന്റിടുമ്പോൾ, അത് നല്ല കമന്റ് ആണെങ്കിൽ നല്ല സ്വഭാവമാണെന്നാണ് വ്യക്തമാക്കുന്നത്. അതല്ല മോശം കമന്റ് ആണെങ്കിൽ പണ്ടൊക്കെ നല്ല വിഷമം വരുമായിരുന്നു. ഇപ്പോഴും വിഷമം വരുമോന്ന് ചോദിച്ചാൽ ഇല്ല. പക്ഷേ ഇതൊക്കെ എന്തിനാണ് ചോദിക്കുന്നതെന്ന് തോന്നും.

Also Read
പ്രിയപ്പെട്ട അഞ്ജു നീ നല്ലൊരു സുഹൃത്തും ക്രിയാത്മക വീക്ഷണമുള്ള വ്യക്തിയും ആണ്: അഞ്ജു കുര്യനോട് ഉണ്ണി മുകുന്ദൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇതുപോലെത്തെ കമന്റുകൾ വന്നിരുന്നു. ഇത് റെഗുലറായി നടക്കുന്ന കാര്യമാണ്. ഇതേ കുറിച്ച് ഒരുപാട് പേർ സംസാരിച്ചു കഴിഞ്ഞതാണ്. ഞാനും സംസാരിച്ചിരുന്നു. ഞാൻ ഹാൻസ് വെച്ചിട്ടുണ്ടോ, കള്ളു കുടിച്ചുട്ടുണ്ടോ എന്റെ എക്സ്പ്രഷൻ എന്താണ് കുരങ്ങൻ ഇഞ്ചി കടിച്ചത് പോലെ, എന്റെ മുഖം ക്ലോസറ്റ് പോലെയുണ്ട് കാണാൻ എന്നാണ് ഒരു ചേട്ടൻ പറഞ്ഞത്.

മുഖം പോലെയുള്ള ക്ലോസറ്റ് ആളുകളുടെ വീട്ടിൽ ഉണ്ടെന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഈ കൊറോണ ഓക്കെ ആയി എല്ലാവരും ജീവിക്കാൻ വേണ്ടി ഒത്തിരി കഷ്ടപ്പെടുകയാണ്. ഞാൻ ആണെങ്കിലും മറ്റ് ആർട്ടിസ്റ്റുകളുമെല്ലാം എല്ലാവരും ജീവിക്കാൻ വേണ്ടി കഷ്ടപെടുകയാണ്. ഇതിനിടെ സോഷ്യൽ മീഡിയയിൽ കയറി അതിപ്പോ താരങ്ങൾ ആണെങ്കിലും അല്ലെങ്കിലും വെറുതേ അവരുടെ പ്രൊഫൈലിൽ കയറി നെഗറ്റീവ് കമന്റിടുകയാണ്.

കഴിഞ്ഞ ദിവസം ഞാനൊരു മെസേജിന് മറുപടി കൊടുത്തപ്പോൾ എന്നെ ഫെയിമസ് ആക്കിയതിന് നന്ദി എന്നാണ് തിരിച്ച് മറുപടിയായി ലഭിച്ചത്. ഇങ്ങനെ അല്ല ഫെയിമസ് ആവുന്നത്. എനിക്കറിയാം വരാൻ പോകുന്ന കമന്റ്സ് എങ്ങനെ ആയിരിക്കുമെന്ന്. എന്റെ ചുണ്ടിനെ പറ്റിയും മറ്റുമൊക്കെ കുറേ കാര്യങ്ങളുണ്ടാവും. ഞാനൊക്കെ ഫേമസ് ആവാൻ വേണ്ടി ഇച്ചിരി എങ്കിലും കഷ്ടപ്പെട്ടിട്ട് ആയതാണ്. പതിമൂന്ന് വയസിലാണ് ഹലോ കുട്ടിച്ചാത്തനിൽ അഭിനയിച്ചത്.

പിന്നെയാണ് ഇങ്ങോട്ടുള്ള യാത്ര. സംസാരിക്കുമ്പോൾ കള്ളു കുടിച്ചിട്ടുണ്ടോ, എന്നൊക്കെയാണ് ചോദിക്കുന്നത്. എനിക്ക് പ്രൊഗ്‌നാത്തിസം ഉള്ളത് കൊണ്ടാണ് അങ്ങനെ സംസാരിക്കുന്നത്. എല്ലാവരോടും എനിക്ക് പറയാനുള്ളത് ഏതെങ്കിലുമൊക്കെ രീതിയിൽ ആളുകൾ ജീവിച്ച് പോയിക്കൊട്ടേ.

Also Read
അതായിരുന്നു താൻ ജീവിതത്തിൽ ഏറ്റവും കൂടതൽ സന്തോഷിച്ച നിമിഷം: വെളിപ്പെടുത്തലുമായി കസ്തൂരിമാൻ താരം റബേക്ക സന്തോഷ്

താരങ്ങളോ, ട്രാൻസ്ജെൻഡേഴ്സോ എന്നിങ്ങനെ ആരാണെങ്കിലും അവരും ജീവിച്ച് പോയിക്കോട്ടേ. സോഷ്യൽ മീഡിയ എന്ന പ്ലാറ്റ്ഫോമിൽ ആർക്കും എന്നും എക്സ്പ്രസ് ചെയ്യാം. പക്ഷേ നമ്മളെ തന്നെ മോശമായി ചിത്രീകരിക്കുന്ന ക്യാരക്ടർ പുറത്ത് വരുന്ന രീതിയിൽ പ്രവർത്തിക്കാതെ ഇരിക്കുന്നതാണ് നല്ലതെന്നും ആണ് അഭിരാമി പറയുന്നത്.

Advertisement