വളരെ പെട്ടന്ന് തന്ന് മിനി സ്‌ക്രീൻ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് മെർഷീന നീനു. സീരിയൽ രംഗത്തെ മുൻകാല സൂപ്പർനടി നടി രസാനയുടെ സഹോദരിയായ മെർഷീന സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത് സത്യ എന്ന പെൺകുട്ടി എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
സത്യ എന്ന പെൺകുട്ടിയിലെ ‘സത്യ’ എന്ന ഒറ്റ കഥാപാത്രം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രേക്ഷകരുടെ കണ്ണിലുണ്ണിയായി മാറുകയായിരുന്നു താരം. ഒരു ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ഈ പരമ്പരയിൽ നീനു അവതരിപ്പിച്ചത്.
സീ കേരളം ചാനൽ മലയാളത്തിൽ ആരംഭിച്ചപ്പോൾ തുടങ്ങിയ പരമ്പരയായിരുന്നു സത്യ എന്ന പെൺകുട്ടി. നീനുവിനോടൊപ്പം നടൻ ശ്രീനീഷായിരുന്നു സീരിയലിൽ പ്രധാന വേഷത്തിലത്തെിയത്. സീ കേരളം സംപ്രേക്ഷണം ചെയ്ത മികച്ച സീരിയലുകളിൽ ഒന്നായിരുന്നു ഇത്.
സത്യ എന്ന പെൺകുട്ടി അവസാനിച്ചതിന് ശേഷം നീനുവിനെ മറ്റ് പരമ്പരകളിൽ കണ്ടിരുന്നില്ല. സീരിയലിൽ സജീവം ആയിരുന്നില്ലെങ്കിലും സോഷ്യൽ മീഡിയയിലും ചാനൽ ഷോകളിലും സജീവമായിരുന്നു. സീ കേരളം തന്നെ സംപ്രേക്ഷണം ചെയ്യുന്ന ഗെയിം ഷോയിൽ നീനു എത്താറുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് മെർഷീന നീനു. സ്‌റ്റൈലൻ ചിത്രങ്ങളും ജീവിതത്തിലെ വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട് ഇതൊക്കെ വൈറലാകാറുമുണ്ട്
ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ മെഹന്ദി ഹൽദി ചിത്രങ്ങളാണ്. മെർഷിന തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ തന്നെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. അനു മെമ്മറീസ് ആണ് ചിത്രങ്ങൾ പകർത്തിയത്. മനോഹരമായ ചിത്രങ്ങളിൽ അതി സുന്ദരിയായിട്ടാണ് മെർഷീന പോസ് ചെയ്തിരിക്കുന്നത്. അതേസമയം ചിത്രങ്ങൾ പങ്കുവെച്ചത് അല്ലാതെ വിവാഹത്തെ കുറിച്ച് മറ്റ് മറ്റ് സൂചനകൾ ഒന്നും തന്നെ നൽകിയിട്ടല്ല.
മെഹന്ദി ചിത്രങ്ങൾ പങ്കുവെച്ചതിന്റെ തൊട്ട് അടുത്ത ദിവസമാണ് ഹൽദി ചിത്രങ്ങളും പോസ്റ്റ് ചെയ്തത്. ഇതോടെയാണ് പ്രേക്ഷകരുടെ സംശയം ഇരട്ടിച്ചത്. വിവാഹമായോ എന്ന് പ്രേക്ഷകർക്ക് ചോദിച്ചിട്ടും താരം മറുപടി ഒന്നും നൽകിയിട്ടില്ല. ഇതിനോടകം തന്നെ മെർഷീനയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
അതേ സമയം നടി മറുപടി ഒന്നും നൽകിയിട്ടില്ലെങ്കിലും ആശംസയുമായി ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. വിവാഹാശംസകൾ നേരുന്നതിനോടൊപ്പം തന്നെ വരനെ കുറിച്ചും ചോദിക്കുന്നുണ്ട്. ആരധകകരുട ആശംസയ്ക്ക് പോലും നീനു മറുപടി നൽകിയിട്ടില്ല. നീനുവിന്റെ ഹൽദി മെഹന്ദി ചിത്രങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തന്നെ നടിയുടെ വിവാഹത്തെ കുറിച്ച് നിരവധി കഥകൾ പുറത്ത് വരുന്നുണ്ട്. പ്രണയ വിവാഹമാണെന്നാണ് പുറത്ത് പ്രചരിക്കുന്നത്. എന്നാൽ ഇതിന് മുൻപ് പ്രണയത്തെ കുറിച്ച് നടി ഒരു സൂചന പോലും നൽകിയിരുന്നില്ല.
മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം രസ്‌നയുടെ സഹോദരിയാണ് നീനു. പരിജാതം എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി താരമാണ് രസാന. അരുണ, സീമ എന്ന ഇരട്ടകഥാപാത്രമായിരുന്ന താരം സീരിയലിൽ അവതരിപ്പിച്ചത്. ഏഷ്യനെറ്റിലായിരുന്നു സീരിയൽ സംപ്രേക്ഷണം ചെയ്തത്.
പരമ്പര അവസാനിച്ചിട്ട് വർഷങ്ങളായിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ രസാനയുട കഥാപാത്രങ്ങൾ ചർച്ചാ വിഷയമാണ്. പാരിജാതത്തിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാൻ നടിക്ക് കഴിഞ്ഞിരുന്നു. മിനിസ്‌ക്രീനിൽ തിളങ്ങി നിൽക്കുമ്പോഴാണ് രസ്‌ന വിവാഹിതയാകുന്നത്. ഇതോടെ അഭിനയം അവസാനിപ്പിക്കുകയായിരുന്നു. ഇത് പ്രേക്ഷകരെ ഏറെ നിരാശയിലാഴ്ത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയാണ് നടി. രണ്ട് മക്കളായണ് നടിക്കുളളത്.
കുഞ്ഞുങ്ങളുടേയോ കുടുംബ ചിത്രങ്ങളോ ഇതുവരെ പ്രേക്ഷകർക്ക് മുന്നിൽ പങ്കുവെച്ചിട്ടില്ല. ഇനി അഭിനയത്തിലേയ്ക്ക് മടങ്ങി വരില്ലെന്ന് മുൻപ് രസ്‌ന സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. മക്കൾ രണ്ടുപേരുടെയും കാര്യം ഞാൻ തന്നെ നോക്കണം. അല്ലാതെ ഒന്നും ശരിയാകില്ല.
ഭർത്താവ് ജോലി തിരക്കുകളിൽ ആണ്. അപ്പോൾ അദ്ദേഹത്തിനും ഒരു പിന്തുണയുടെ ആവശ്യം ഉണ്ടെന്നും നടി പറഞ്ഞിരുന്നു. അഭിനയത്തിനെക്കാളും കുടുംബത്തിന് ആണ് പ്രധാന്യം കൊടുക്കുന്നതെന്നും നടി അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.