അവളുടെ ആത്മാവുമായി പ്രണയത്തിലായി പോയെന്ന് ആര്യൻ, ബന്ധം പരസ്യമാക്കി ഷബാനയും, മോതിരം മാറൽ കഴിഞ്ഞു, വിവാഹം ഉടൻ

59

അന്യഭാഷ സിനിമകൾക്ക് മാത്രമല്ല മിനിസ്‌ക്രീൻ സീരിയലുകൾക്കും കേരളത്തിൽ കാഴ്ചക്കാർ ഏറെയാണ്. മലയാളം സീരിലുകൾക്ക് എന്ന പോലെ തന്നെ തമിഴവം ഹിന്ദിയുമടക്കമുള്ള ഭാഷ സീരിയലുകൾക്കും മികച്ച കാഴ്ചക്കാരുണ്ട്.

തമിഴിലും ഹിന്ദിയിലും ബംഗാളിയിലുമൊക്കെ സൂപ്പർ ഹിറ്റായ പരമ്പരകൾ മലയാളത്തിലേക്ക് റീമേക്ക് ചെയ്യാറുമുണ്ട്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരകളായ കുടുംബവിളക്ക്, സാന്ത്വനം തുടങ്ങിയ സീരിയലുകൾ തമിഴ്, ബംഗാളി സീരിയലുകളുടെ മലയാളം പതിപ്പാണ്.

Advertisements

Also Read
അച്ഛനെയും അമ്മയെയും മോൾ ഇങ്ങനെയാണോ വിളിക്കുന്നത്, താനും മമ്മൂക്കയുമായുള്ള ചിത്രത്തിന് അസഭ്യ കമന്റിയാൾക്ക് കിടിലൻ മറുപടിയുമായി ടിനി ടോം

അതുപോലെ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരകളും അന്യഭാഷകളിൽ നിന്ന് റീമേക്ക് ചെയ്തതാണ്. അതേ സമയം മലയാളികളായ സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട അന്യഭാഷാ മിനിസ്‌ക്രീൻ താരങ്ങളാണ് നടൻ ആര്യനും നടി ഷബാനയും. ഇരുവരും ജീവിതത്തിൽ ഒന്നിക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ജനപ്രിയ തമിഴ് പരമ്പരകളായ സെമ്പരത്തിയിലൂടെയും ഭാഗ്യലക്ഷ്മിയിലൂടെയും ആണ് ഇരുവരും ശ്രദ്ധേയം ആകുന്നത്. ഇരുവരും പ്രണയത്തിലാണെന്ന സംശയം പ്രേക്ഷകർ നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു. ഇത് ശരി വെയ്ക്കുന്ന പോസ്റ്റാണ് ആര്യനും ഷബാനയും ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.സെമ്പബരത്തി ഫെയിം ആണ് ഷബാന, ഭാഗ്യലക്ഷ്മി ഫെയിം ആണ് ആര്യൻ എന്ന വേലു ലക്ഷ്മണൻ.

നേരത്തെ തന്നെ ഷബാനയും ആര്യനും ഡേറ്റിങ്ങിൽ ആണെന്ന അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയകളിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളുമെത്തി. ഇപ്പോൾ ഇരുവരും വിവാഹിതർ ആകാൻ പോകുന്നു എന്നാണ് വിവരം. പുതിയ സോഷ്യൽ മീഡിയ പോസ്റ്റിൽ, ഇരുവരും മോതിരമിട്ട കൈകൾ ചേർത്തു പിടിച്ചുകൊണ്ടുള്ള ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

ഇതോടെയാണ് വിവാഹവാർത്ത മാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ വിവാഹത്തെ കുറിച്ച് പ്രതികരിക്കാൻ ഷബാനയും ആര്യനും ഇതുവരെ തയ്യാറായിട്ടില്ല. വിവാഹം ഉടൻ ഉണ്ടാകുമെന്നും വിവരമുണ്ട്. അവളുടെ ആത്മാവുമായി പ്രണയത്തിലായിപോയി, എന്നുകുറിച്ചുകൊണ്ടാണ് ആര്യൻ എത്തിയത്.

Also Read
എന്നെ എന്തിനാ ഇങ്ങനെ വാരുന്നത് മമ്മൂക്ക, തന്നെ കുഴക്കിയ മമ്മൂട്ടിയോട് കാർത്തികയുടെ ചോദ്യം, വീഡിയോ വൈറൽ

ബാഹ്യ സൗന്ദര്യം ക്ഷയിച്ചാലും, മറ്റെന്തൊക്കെ മാറ്റങ്ങൾ ദിവസങ്ങൾ സംഭവിച്ചാലും ആത്മാവ് ഒരിക്കലും പ്രായമാവുകയില്ല, അതനശ്വരമാണ് എന്ന് കുറിച്ചുകൊണ്ടാണ് പ്രിയപ്പെട്ടവളുടെ ഒപ്പമുള്ള മനോഹരനിമിഷം ആര്യൻ പങ്കുവച്ചത്. നിങ്ങളെന്നെ വിസ്മയിപ്പിക്കുന്നതിൽ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്ന മറുപടിയാണ് ഷബാന നൽകിയത്.

Advertisement