നിരവധി സൂപ്പർഹിറ്റ് ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായകനായി മാറിയ താരമാണ് എംജി ശ്രീകുമാർ. ഏത് തരത്തിലുള്ള പാട്ടും അസാധ്യമായി പാടി ഫലിപ്പിക്കുന്ന എംജി ശ്രീകുമാർ അനേക വർഷങ്ങളായി തന്റെ പാട്ടിലൂടെ മലയാളികളെ കൈയ്യിലെടുത്തിരിക്കികയാണ്.
ഗായകൻ എന്നത് പോലെ റിയാലിറ്റി ഷോയിലെ വിധികർത്താവായും അവതാരകനായും എല്ലാം തിളങ്ങി നിൽക്കുകയാണ് എംജി ശ്രീകുമാർ ഇപ്പോൾ. അതേ സമയം എംജി ശ്രീകുമാറിനെക്കുറിച്ച് പറയുമ്പോഴെല്ലാം കടന്നു വരുന്ന പേരാണ് അദ്ദേഹത്തിന്റെ ഭാര്യ ലേഖയുടേത്. ഇരുവരും എപ്പോഴും ഒരുമിച്ചാണ് വേദികളിൽ എത്താറുള്ളത്. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം പലപ്പോഴായി ചർച്ച ചെയ്യപ്പെട്ടതാണ്.
ഗായകനായ എംജി ശ്രീകുമാർ പിന്നീട് അഭിനയ രംഗത്തും കൈ വച്ചിട്ടുണ്ടെന്നതാണ് രസകമരായ വസ്തു. പലപ്പോഴായി പലരും ചോദിച്ചിട്ടുള്ള കാര്യമാണ് എന്തുകൊണ്ടാണ് ലേഖ സിനിമയിൽ അഭിനയിക്കാത്തത് എന്നത്. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് സിനിമയിൽ അഭിനയിക്കാത്തത് എന്ന ചോദ്യത്തിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ലേഖ ശ്രീകുമാർ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അവർ മനസ് തുറന്നത്.
തനിക്ക് സിനിമയിൽ അഭിനയിക്കാൻ മൂന്ന് തവണ അവസരം ലഭിച്ചിരുന്നുവെന്നും എന്നാൽ താൻ നിരസിക്കുക ആയിരുന്നുവെന്നും ലേഖ പറയുന്നു. സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്ത ഡയറക്ടർ വരെ അവസരവുമായി എത്തിയിരുന്നു എന്നും എന്നാൽ താൻ നോ പറയുകയായിരുന്നു എന്നും ലേഖ പറയുന്നു.
ജീവിതത്തിൽ അഭിനയിക്കാൻ പറ്റുന്ന പല മുഹൂർത്തങ്ങളിലും എനിക്ക് പിഴവ് പറ്റിയിട്ടുണ്ട്. അതുകൊണ്ട് അഭിനയം എനിക്ക് പറ്റാത്ത കാര്യമാണെന്നാണ് ലേഖ പറയുന്നത്. എന്റെ ചെറു പ്രായത്തിൽ തന്നെ എനിക്ക് സിനിമയിൽ അഭിനയിക്കാൻ ഒരു അവസരം വന്നിരുന്നു. സിനിമയിലെ ഒട്ടുമുക്കാൽ പേർക്കും അറിയുന്ന ഒരാളാണ് താര ആർട്സ് വിജയൻ. എല്ലാവരും സ്നേഹത്തോടെ വിജേയട്ടൻ എന്നു വിളിക്കും.
അദ്ദേഹമായിരുന്നു എനിക്ക് സിനിമയിലൊരു ചാൻസുമായി വന്നത്. എന്നാൽ എനിക്ക് താൽപര്യം സിനിമയോട് അല്ലായിരുന്നു. ഡാൻസ് പഠിക്കാനും ഡാൻസ് സ്‌കൂൾ തുടങ്ങണം എന്നൊക്കെയൊരു മോഹമായിരുന്നു. എനിക്ക് പറ്റുന്ന കാര്യമല്ല വിജയേട്ടാ എന്നു പറഞ്ഞ് അതീന്ന് ഒഴിവായെന്നും ലേഖ പറയുന്നു. വിജയേട്ടൻ എനിക്കൊരു ഓഫർ തന്നു. പക്ഷെ എനിക്ക് താൽപര്യമില്ലായിരുന്നു. അത് ചെയ്യരുതെന്ന് ആരും എന്നോട് പറഞ്ഞിരുന്നില്ല.
ഞാൻ തന്നെ സ്വയം എടുത്ത തീരുമാനമായിരുന്നു. അത് കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷം ഇപ്പോഴത്തെ നിർമ്മാതാവും നടനുമായ ഒരാൾ എന്നെ സമീപിച്ചു. ഏത് സിനിമയാണെന്നൊന്നും ഞാൻ പറയുന്നില്ല. അപ്പോഴും എനിക്ക് അഭിനയത്തോട് വല്ലാത്ത ആവേശമൊന്നുമുണ്ടായില്ലെന്നും ലേഖ പറയുന്നു. അത് കഴിഞ്ഞ് 2020ൽ പ്രമുഖനായ ഒരു സംവിധായകൻ എന്നെ സമീപിച്ചു. നേരിട്ടല്ല മറ്റൊരാൾ വഴിയായിരുന്നു.
വളരെ വലിയൊരു സംവിധായകനാണ്. ഒരുപാട് ഹിറ്റ് സിനിമകളും സൂപ്പർ ഹിറ്റ് സിനിമകളുമൊക്കെ സംവിധാനം ചെയ്ത ഡയറക്ടറാണ്. അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുക എന്നത് ഏതൊരാൾക്കും അഭിമാനമാണ്. ഗോവയിൽ വച്ചായിരുന്നു ഷൂട്ടിംഗ്. ഏത് സിനിമയാണെന്ന് പറയുന്നില്ല. ശ്രീക്കുട്ടന്റെ പിന്തുണയുണ്ടായിരുന്നു.
Also Read
പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് അതി സുന്ദരിയായി കിടുലുക്കിൽ റിമി ടോമി, ഇതിന്റെ രഹസം എന്താണെന്ന് ആരാധകർ
നി പോയ് ചെയ്യെന്നൊക്കെ പറഞ്ഞു. പക്ഷെ അവിടെ നിന്നും ഞാൻ പിന്മാറുകയായിരുന്നു എന്നും ലേഖ പറയുന്നു. അതകേ സമയം എംജി ശ്രീകുമാറിനെ പോലെ തന്നെ ഭാര്യ ലേഖയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. താര ദമ്പതികളുടെ ജീവിതത്തിലെ ചെറിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകാറുണ്ട്.
സോഷ്യൽ മീഡിയയിലും സജീവമാണ് താരങ്ങൾ. എംജിയുടേയും ലേഖയുടേയും പ്രണയവിവാഹമായിരുന്നു. ഇവരുടെ പ്രണയ കഥ പല അവസരങ്ങളിലും വെളിപ്പെടുത്തിയിട്ടുള്ളതാണ്. 2000ൽ ആയിരുന്നു ഇവർ വിവാഹിതരാകുന്നത്.