ഇന്ത്യ മുഴുവൻ ആരാധകരുള്ള മലയാളത്തിന്റെ മെഗാസ്റ്റാർ ആണ് സൂപ്പർതാരം മമ്മൂട്ടി . അദ്ദേഹം സിനിമയിൽ എത്തിയിട്ട് അമ്പതം വർഷം തികച്ച ദിവസം ആരാധകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. സൂപ്പർതാരത്തിന് ആശംസകൾ നേർന്ന് ചലച്ചിത്ര ലോകവും സിനിമാപ്രേമികളും ഒന്നടങ്കം എത്തിയിരുന്നു. 1971ൽ റിലീസ് ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാളത്തിന്റെ ഈ മഹാനടന്റെ സിനിമയാത്ര ആരംഭിക്കുന്നത്.
തുടർന്ന് നാനൂറോളം സിനിമകളിൽ മമ്മൂട്ടി മലയാളത്തിൽ അഭിനയിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും സിനിമകൾ ചെയ്ത് നടൻ പ്രേക്ഷകർക്ക് മുൻപിൽ എത്തി. മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ ഉൾപ്പെടെ നിരവധി അവാർഡുകളും നടൻ തന്റെ കരിയറിൽ നേടിയെുത്തു മെഗാസ്റ്റാർ.
നായകനായും സഹനടനായുമൊക്കെ മമ്മൂക്ക സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകൻ കെഎസ് സേതുമാധവനാണ് മമ്മൂട്ടിയുടെ ആദ്യ ചിത്രമായ അനുഭവങ്ങൾ പാളിച്ചകൾ സംവിധാനം ചെയ്തത്. സത്യൻ, പ്രേം നസീർ, ഷീല, ബഹദൂർ, അടൂർ ഭാസി, കെപിഎസി ലളിത ഉൾപ്പടെയുളള താരങ്ങളാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ ഒരു ചെറിയ റോളിലാണ് മമ്മൂട്ടി അഭിനയിച്ചത്.
അതേസമയം അനുഭവങ്ങൾ പാളിച്ചകളിലെ ആദ്യ സീനിനെ കുറിച്ചും സിനിമ റിലീസ് ചെയ്ത ദിവസത്തെ കുറിച്ചും മനോരമ ആഴ്ചപ്പതിപ്പിൽ എഴുതിയ കുറിപ്പിൽ പങ്കുവെക്കുകയാണ് മമ്മൂട്ടി. ചേർത്തലയിൽ വെച്ചാണ് അന്ന് സിനിമയുടെ ചിത്രീകരണം നടന്നത്. ആദ്യ ദിവസം അവിടെ ഒരു കയർ ഫാക്ടറിയിലെ സമരരംഗമാണ് ചിത്രീകരിക്കുന്നത്.
സത്യൻ, ബഹദൂർ, പറവൂർ ഭരതൻ, ഗിരീഷ് കുമാർ, പുന്നപ്ര അപ്പച്ചൻ, സാം എന്നീ താരങ്ങൾ സെറ്റിലുണ്ട്. ഇടവേളയിൽ സേതുമാധവൻ സാറിനെ കണ്ട കാര്യം മമ്മൂട്ടി പറയുന്നു. കഴിഞ്ഞ ദിവസം കോട്ടയത്ത് വന്നിരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം അടിമുടി തന്നെ നോക്കിയ കാര്യം മമ്മൂട്ടി പറയുന്നു. കൊളളാം, പക്ഷേ ശരീരം പോരാ, നിരാശപ്പെടാനില്ല. പ്രായം ഇത്രയല്ലോ ആയുളളൂ. എന്തായാലും കുറച്ചുനേരം വെയിറ്റ് ചെയ്യൂ എന്ന് സേതുമാധവൻ സാർ പറഞ്ഞു. എന്നാൽ അന്ന് സന്ധ്യ വരെ അവിടെ നിന്നെങ്കിലും അവസരം ലഭിച്ചില്ല.
പിറ്റേന്ന് പുലർച്ചെ വീണ്ടും ലൊക്കേഷനിൽ എത്തി. രണ്ടാം ദിവസം ഉച്ചയ്ക്ക് സംവിധായകൻ എന്നെ വിളിച്ചു. രണ്ട് ചെറിയ ഷോട്ടുകളിൽ അഭിനയിക്കണം എന്ന് പറഞ്ഞു. വർഗ ശത്രു വിനെ എതിർത്തു കൊ ന്ന ശേഷം തൂ ക്കു മരം എറ്റുവാങ്ങുന്ന കരുത്തനായ ചെല്ലപ്പന്റെ റോളിലാണ് സത്യന് സാറ് അഭിനയിക്കുന്നത്. ചെല്ലപ്പനെ സഹായിച്ചതിന്റെ പേരിൽ മുതലാളിയുടെ ഗുണ്ടകൾ ഫാക്ടറി കവാടത്തിലുളള ബഹദൂറിന്റെ മാടക്കട തല്ലി തകർക്കുന്നു.
ആ വാർത്തയറിഞ്ഞ് പരിഭ്രമത്തോടെ ബഹദൂർ ഓടിക്കിതച്ച് വരുന്നു. ബഹദൂറിന് ഒപ്പം വരുന്ന രണ്ട് പേരിൽ ഒരാളാണ് മമ്മൂട്ടി. അന്ന് അവിടെ ലൊക്കേഷനിൽ ഉറങ്ങുകയായിരുന്ന സത്യൻ സാറിന്റെ കാൽ തൊട്ടുവണങ്ങിയ കാര്യവും മമ്മൂട്ടി ഓർത്തെടുത്തു. അത് ആരും കണ്ടില്ല, സത്യൻ സാർ പോലും അറിഞ്ഞില്ല. പിന്നെ ആദ്യ റിഹേഴ്സലിന്റെ സമയത്ത് കണ്ണ് ഇറുകെ പൂട്ടി വാ പൊളിച്ചുകൊണ്ടാണ് മമ്മൂട്ടി ഓടി വരുന്നത്.
Also Read
പട്ടുപാവാടയും ബ്ലൗസും അണിഞ്ഞ് അതി സുന്ദരിയായി കിടുലുക്കിൽ റിമി ടോമി, ഇതിന്റെ രഹസം എന്താണെന്ന് ആരാധകർ
കാരണം റിഫ്ളക്ടറിന്റെ ചൂടും പ്രകാശവും മൂലം കണ്ണ് തുറക്കാനാവുന്നില്ല. ഇത് കണ്ട് നിങ്ങളെന്തിനാ വാ പൊളിക്കുകയും കണ്ണടയ്ക്കുകയും ചെയ്യുന്നത്, ശരിക്കും ഓടി വരൂ എന്ന് സംവിധായകൻ പറഞ്ഞു. എന്നാൽ രണ്ട് റിഹേഴ്സൽ കഴിഞ്ഞിട്ടും തന്റെ പ്രകടനം ശരിയായില്ല എന്ന് മമ്മൂട്ടി പറയുന്നു. തുടർന്ന് നിങ്ങളങ്ങോട്ട് മാറിനിൽക്കൂ. മറ്റാരെയെങ്കിലും നോക്കാം എന്ന് സേതുമാധവൻ സാർ പറഞ്ഞപ്പോൾ ഞാൻ തളർന്നുപോയി. പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് എന്റെ നിൽപ്പ്. തുടർന്ന് ഒരു പ്രാവശ്യം കൂടി ഞാൻ ശ്രമിക്കാം സാർ എന്ന് പറഞ്ഞപ്പോൾ സേതുസാർ ഒരു റിഹേഴ്സൽ കൂടി നടത്തി.
വളരെ പ്രയാസപ്പെട്ട് ഞാൻ കണ്ണ് തുറന്നുപിടിച്ചു, വായടച്ചു. അങ്ങനെ ഒരുവിധത്തിൽ ആ ഷോട്ട് എടുത്തു. തുടർന്ന് ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഒരു ജേതാവിന്റെ മട്ടിലായിരുന്നു ഞാൻ നാട്ടിൽ ബസിറങ്ങിയത് എന്ന് മമ്മൂട്ടി പറയുന്നു. ഓരോരുത്തരും അറിഞ്ഞ് അറിഞ്ഞ് ഈ വാർത്ത നാട്ടിൽ പാട്ടായി. എറണാകുളം ഷേണായിസീൽ റിലീസ് ദിനം സിനിമ കണ്ട അനുഭവവം മമ്മൂട്ടി പങ്കുവെച്ചു.
ഉഗ്രൻ സിനിമയാണ് അതെന്ന് കോളേജിൽ പെൺകുട്ടികളുടെ ഇടയിൽ ഞാൻ തന്നെ പബ്ലിസിറ്റി കൊടുത്തു. ഞാനതിൽ അഭിനയിച്ച കാര്യം പറഞ്ഞതുമില്ല. പക്ഷേ പെൺകുട്ടികളൊക്കെ അന്ന് രാജേഷ് ഖന്നയുടെ ആരാധകരാണ്. എന്റെ വിശദീകരണം ഏറ്റില്ല. അവരാരും സിനിമയ്ക്ക് വന്നില്ല. അങ്ങനെ കാത്തിരുന്ന സുദിനം വന്നു. അനുഭവങ്ങൾ പാളിച്ചകൾ റിലീസായി.
ആദ്യ മോണിങ് ഷോയ്ക്ക് തന്നെ ഞങ്ങൾ കയറി. എനിക്കാകെ ടെൻഷനായി. ഞാനഭിനയിച്ച ഭാഗം ഇല്ലാതെ വരുമോ? അങ്ങനെ സംഭവിച്ചാലോ ആകെ നാണക്കേടുണ്ടാകാം. കൂട്ടുകാരോട് ഈ വിവരം പറഞ്ഞത് അബദ്ധമായെന്ന് എനിക്കപ്പോൾ തോന്നി. അടക്കാനാകാത്ത ഉത്കണ്ഠയോടെ അങ്ങനെയിരിക്കുമ്പോഴാണ് സ്‌ക്രീനിൽ എന്റെ മുഖം. ദൂരെനിന്ന് ഓടിവരികയാണ് ഞാൻ.
കാലൊക്കെ നീണ്ടു കൊക്ക് പോലെയുളള ആ രുപം കണ്ടപ്പോൾ വല്ലാത്ത നിരാശ തോന്നി. തിയ്യേറ്ററിലാകെ കൂട്ടുകാരുടെ ആർപ്പുവിളി. ഏടാ മമ്മൂട്ടി എന്നവർ വിളിച്ചു കൂവുന്നു. കണ്ണടച്ചു തുറക്കുന്നതിന് മുൻപ് ആ സീൻ മാഞ്ഞുപോയില്ല. ഒരു മിനിറ്റ് സ്‌ക്രീനിൽ കാണാം. സിനിമ കഴിഞ്ഞിറങ്ങിയപ്പോൾ എല്ലാവരും എന്നെ പൊതിഞ്ഞു. എങ്ങനെ ഇത് സാധിച്ചുവെന്നാണ് അവർക്കറിയേണ്ടത്. അങ്ങനെ ഞാൻ മഹാരാജാസിലെ സൂപ്പർസ്റ്റാറായി എന്ന് മമ്മൂട്ടി കുറിക്കുന്നു.