നായകനായ ആദ്യ സിനിമയിൽ ദിലീപിന് കിട്ടിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ

18494

മിമിക്രിയലൂടെ എത്തി പിന്നീട് സഹ സംവിധായകനായി അതിന് ശേഷം മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമണ് ദിലീപ്. ഇപ്പോൾ മലയാള സിനിമയിലെ ജനപ്രിയ നായകനാണ് അദ്ദേഹം അറിയപ്പെടുന്നത്. മിമിക്രി വേദികളിൽ നിന്നും സിനിമയിൽ എത്തിയ ദിലീപ് കമലിന് ഒപ്പം സംവിധാന സഹായിയായി കൂടുകയായിരുന്നു.

പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ ചെയ്ത് സിനിമയിൽ അഭിനേതാവായി ചുവടുറപ്പിക്കുക ആയിരുന്നു ദിലീപ്. ഇന്ന് മലയാളത്തിലെ ഏറ്റവും വിലയേറിയ താരങ്ങളിൽ ഒരാൾ കൂടിയാണ് ദിലീപ്. അതേ സമയം ദിലീപിന്റെ കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. ഭാര്യയും നടിയുമായ കാവ്യ മാധവനും മക്കളായ മീനാക്ഷി, മഹാലക്ഷ്മി എന്നിവർക്കും നിരവധി ആരാധകരാണുള്ളത്.

Advertisements

Also Read
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്, താൻ സണ്ണി ലിയോണിനെ പോലെയാണെന്ന് പറയുന്നതിനെ കുറിച്ച് ഗായത്രി സുരേഷ്

അതേ സമയം 1992ൽ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ എത്തിയതോടെ ഗോപാലകൃഷ്ണൻ എന്ന പേര് മാറ്റി ദിലീപ് എന്നാക്കുകയായിരുന്നു.
സുനിൽ സംവിധാനം ചെയ്ത 1994ൽ പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം ആണ് ദിലീപ് നായകനായ ആദ്യ ചിത്രം.
പിന്നീട് നിരവധി ചിത്രങ്ങളിൽ ദിലീപ് നായകനായി എത്തി.

പിന്നീടങ്ങോട്ട് മലയാളികൾ കണ്ടത് ജനപ്രിയ നായകനായുള്ള ദിലീപിന്റെ വളർച്ചയായിരുന്നു. ഇപ്പോളിതാ ദിലീപിന്റെ ആദ്യകാല പ്രതിഫലത്തെക്കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആദ്യമായി നായകനായി അഭിനയിച്ച മാനത്തെ കൊട്ടാരത്തിൽ ദിലീപിന്റെ പ്രതിഫലം 10,000 രൂപയായിരുന്നു. പിന്നീട് വർഷങ്ങൾ കഴിഞ്ഞപ്പോൾ മലയാളത്തിലെ ഏറ്റവും വിലപിടിപ്പുള്ള നടൻമാരിൽ ഒരാളാകുകയായിരുന്നു ദിലീപ്.

Also Read
‘അമ്പലത്തില്‍ നില്‍ക്കുമ്പോള്‍ ദൈവം നല്കിയ നിങ്ങളുടെ മക്കളെക്കൂടി ചിന്തിക്കൂ’, അമൃതയ്‌ക്കൊപ്പമുള്ള ചിത്രത്തിന് താഴെ രൂക്ഷവിമര്‍ശനം, വാ അടപ്പിക്കുന്ന മറുപടി നല്‍കി ഗോപി സുന്ദര്‍

മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്ന പ്രതിഫലത്തിന്റെ തൊട്ടടുത്ത് വരെ രണ്ടായിരത്തിനു ശേഷം ദിലീപ് എത്തിയിട്ടുണ്ട്. മൂന്ന് കോടിയിലേറെ പ്രതിഫലം പറ്റിയിരുന്ന അപൂർവം താരങ്ങളിൽ ഒരാളായിരുന്നു ദിലീപ്. അതേ സമയം മാനത്തെ കൊട്ടാരം എന്ന സിനിമയിലേക്ക് ദിലീപിനെ നിർദ്ദേശിച്ചത് മെഗാസ്റ്റാർ മമ്മൂട്ടി ആയിരുന്നു എന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് റോബിൻ തിരുമല വെളിപ്പെടുത്തിയിരുന്നു.

ദിലീപിനൊപ്പം ഖുശ്ബു, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, നാദിർഷാ തുടങ്ങി നിരവധി പ്രമുഖർ ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. സൂപ്പർതാരം സുരേഷ്‌ഗോപി ഈ സിനിമയിൽ അഥിതി കഥാപാത്രമായി എത്തിയിരുന്നു.

Advertisement