യുവതാരം പൃഥ്വിരാജും മീരാജാസ്മിനും കേന്ദ്രകഥാപാത്രങ്ങളാക്കി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ചക്രം’. എന്നാൽ ചക്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടിയിരുന്നത് മോഹൻലാലും ബോളിവുഡ് താരം വിദ്യാ ബാലനുമായിരുന്നു.
ചക്രത്തിലൂടെയായിരുന്നു വിദ്യാ ബാലൻ സിനിമയിൽ അരങ്ങേറ്റം കുറിക്കേണ്ടിയിരുന്നത്. ദിലീപായിരുന്നു ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അഭിനയിക്കാനിരുന്നത്. എന്നാൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം അധികം താമസിയാതെ നിർത്തിവയ്ക്കുകയായിരുന്നു.
പിന്നീടാണ് ചക്രത്തിൽ പൃഥ്വിരാജും മീരാജാസ്മിനും കേന്ദ്രകഥാപാത്രങ്ങളായി എത്തിയത്. ആദ്യ ചിത്രം മുടങ്ങിയതോടെ വിദ്യയ്ക്ക് കഷ്ടകാലവും ആരംഭിച്ചു. പിന്നീട് വിദ്യ ചെയ്ത 12 ചിത്രങ്ങളും പുറത്തിറങ്ങിയില്ല. ഇതോടെ വിദ്യ ഭാഗ്യമില്ലാത്ത ഒരു നടിയാണെന്ന പേരും വീണു.
എന്നാൽ പിന്നീട് വിദ്യയുടെ നല്ല കാലമായിരുന്നു. ബോളിവുഡിൽ നാൽപ്പതിലേറെ ചിത്രങ്ങളിൽ വിദ്യ വേഷമിട്ടു. ‘ഡേർട്ടി പിക്ച്ചർ’ എന്ന സിനിമയിലെ അഭിനയത്തിന് ദേശീയ അവാർഡും വിദ്യ നേടി. ഇപ്പോൾ വർഷത്തിൽ ഒരു ചിത്രം മാത്രമേ വിദ്യ ചെയ്യുന്നുള്ളൂ.
മലയാളത്തിലും വിദ്യ അഭിനയിച്ചിരുന്നു. പൃഥ്വിരാജ് നായകനായ ‘ഉറുമി’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലാണ് വിദ്യ എത്തിയത്. ഇപ്പോൾ വീണ്ടും തെന്നിന്ത്യയിലേക്ക് തിരിച്ച് വരികയാണ് വിദ്യാ ബാലൻ. അജിത് നായകനാകുന്ന തമിഴ് ചിത്രം ‘നേർകൊണ്ട പാർവൈ’ എന്ന ചിത്രത്തിലൂടെയാണ് വിദ്യയുടെ തെന്നിന്ത്യയിലേക്കുള്ള മടക്കം.
അമിതാഭ് ബച്ചനും, തപ്സി പന്നുവും പ്രധാനകഥാപത്രങ്ങളെ അവതരിപ്പിച്ച ഹിന്ദി ചിത്രം ‘പിങ്കി’ന്റെ റീമേക്കാണ് ‘നേർക്കൊണ്ട പാർവൈ’. ചിത്രത്തിൽ അജിത്തിന്റെ നായികയായാണ് താരം എത്തുന്നത്.