ദിലീപിനും മണിക്കും ഒപ്പം സിനിമകളിൽ, ദീലിപിനെ അനുകൂലിച്ച് വാർത്താ അവതാരകനുമായി തല്ല്, പിന്നീട് കുക്കറി ഷോ വിവാദം, നടി അനിത നായരുടെ ജീവിതം ഇങ്ങനെ

425

വളരെ കുറച്ച് സിനിമകളിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയായിരുന്നു അനിതാ നായർ. സിനിമയിൽ നിന്നും മിനിസ്‌ക്രീനിലും എത്തിയ താരം ഒരുപിടി മികച്ച സീരിയലുകളിലും വേഷമിട്ടിരുന്നു. നായിക ആയിട്ടാണ് അനിത നായർ മലയാള സിനിമയിൽ എത്തുന്നത്. അതും 23 വർഷങ്ങൾക്ക് മുമ്പ്. കലാഭവൻ മണി നായകനായ മൈ ഡിയർ കരടി എന്ന സിനിമയിലൂടെ ആണ് താരത്തിന്റെ അരങ്ങേറ്റം.

ആദ്യ സിനിമയിൽ നായികയായെങ്കിലും പിന്നീട് അനിതയെ തേടി നായികാ വേഷങ്ങൾ ഒന്നും വന്നില്ല. ജോക്കറിൽ നിഷാന്ത് സാഗറിന്റെ ജോഡിയായി ലഭിച്ച വേഷം അത്യാവശ്യം ശ്രദ്ധിക്കപ്പെട്ടു. ഈ സിനിമയിൽ ദിലീപ് ആയിരുന്നു നായകൻ. സിനിമയിൽ പിന്നീട് അനിത നായർക്ക് കാര്യമായ വേഷങ്ങളൊന്നും ലഭിച്ചില്ല എന്നതാണ് സത്യം. ഒന്ന് രണ്ട് സിനിമകളിൽ സഹ നടിയായി എത്തിയെങ്കിലും അതൊന്നും ശ്രദ്ധിക്കപ്പെടുകയും ചെയ്തില്ല.

Advertisements

സന്ധ്യാ മോഹന്റെ സംവിധാനത്തിൽ 1999 ൽ കലാഭവൻ മണി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു മൈ ഡിയർ കരടി. മൃഗശാലയിൽ നിന്നും ചാടി പോകുന്ന ഒരു കരടിയെ കണ്ടു പിടിക്കാൻ വേണ്ടി സ്വയം കരടി വേഷം കെട്ടുന്ന മണി എന്ന മൃഗശാല ജീവനക്കാരൻ. കരടിയെ കണ്ടു പിടിച്ചില്ലെങ്കിൽ തന്റെ ജോലി പോകുമെന്നും ജോലി പോയാൽ താൻ ജീവനു തുല്യം സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം ചെയ്യാൻ പറ്റില്ലെന്നും മണിക്ക് അറിയാം.

അങ്ങനെ കരടിവേഷം കെട്ടുകയും അതിനെ ചുറ്റി പറ്റി സംഭവിക്കുന്ന സംഭവങ്ങളുമാണ് സിനിമ. ക്യാപ്റ്റൻ രാജു, സലിം കുമാർ, പ്രേം കുമാർ, ജഗതി ശ്രീകുമാർ എന്നിവർ ആയിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ക്യാപ്റ്റൻ രാജു അവതരിപ്പിച്ച എസ് ഐ കരടി കേശവൻ എന്ന കഥാപാത്രത്തിന്റെ മകൾ ആയിട്ടാണ് അനിത എത്തിയത്.

Also Read: ദുർഗാ കൃഷ്ണയുടെ ലിപ് ലോക്ക്, തന്റെ നട്ടെല്ലിന്റെ ബലം ചോദിച്ച് സദാചാരക്കുരു പൊട്ടിച്ചവർക്ക് ഇടിവെട്ട് മറുപടിയുമായി നടിയുടെ ഭർത്താവ് അർജുൻ രവീന്ദ്രൻ

ഈ ചിത്രത്തിൽ അഞ്ജു എന്നായിരുന്നു അനിതാ നായരുചെ കഥാപാത്രത്തിന്റെ പേര്. ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത 2000ത്തിൽ പ്രദർശനത്തിന് എത്തിയ ചിത്രമായിരുന്നു ജോക്കർ. മന്യ, ദിലീപ്, ബഹദൂർ എന്നിവർ ആയിരുന്നു സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഒരു സർക്കസ് പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ആയിരുന്നു ജോക്കർ.

സർക്കസ് കൂടാരത്തിൽ സംഭവിക്കുന്ന നല്ലതും മോശവും ആയ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മനസ്സിൽ തട്ടിയ ഒരു ചിത്രം. സർക്കസ് കൂടാരത്തിലെ ട്രപ്പീസ് കളികാരിയായ വനജ എന്ന കഥാപാത്രമായാണ് അനിത ചിത്രത്തിൽ എത്തിയത്. സിനിമയിൽ ബോൾഡ് കഥാപാത്രമായിരുന്നു വനജ. ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു താരം പ്രേക്ഷകരെ ഞെട്ടിച്ചു.

പിന്നീട് നിസ്സാർ സംവിധാനം ചെയ്ത് 2000ത്തിൽ തന്നെ പുറത്തിറങ്ങിയ ഓട്ടോ ബ്രദേഴ്സ് എന്ന ചിത്രത്തിലായിരുന്നു അനിത എത്തിയത്. രാധ എന്ന കഥാപാത്രം ആയിട്ടാണ് ചിത്രത്തിൽ നടി വേഷമിട്ടത്. തുടർന്ന് അഖില, മഴ പെയ്യുമ്പോൾ, മഹാസമുദ്രം, ഭദ്ര എന്നീ സിനിമകളിലും അനിത വേഷമിട്ടു. എന്നാൽ ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ ഒന്നും തന്നെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല.

2012ൽ ഈ അടുത്ത കാലത്ത് എന്ന സിനിമയിലൂടെ രത്നം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു പിന്നീട് നടി എത്തിയത്. എന്നാൽ പിന്നീട് സിനിമകളിൽ വലിയ അവസരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. സിനിമയിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും പിന്നീട് മിനി സ്‌ക്രീനിൽ സജീവമായിരുന്നു. ഒരു കാലത്തു സൂപ്പർ ഹിറ്റ് സീരിയൽ ആയ ആയിരുന്നു സ്ത്രീപഥത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അനിതയായിരുന്നു.

സീരിയൽ നടൻ മധു മോഹനാണ് അനിതയുടെ ഭർത്താവ്. അടുത്ത കാലത്ത് കൈരളി ടിവിയിൽ സംപ്രേക്ഷണം ചെയുന്ന കുക്കറിഷോയിൽ ഉണ്ടായ ഒരു സംഭവത്തെ തുടർന്നാണ് അനിത ജനശ്രദ്ധ നേടിയത്. ഷോയിലൂടെ ലക്ഷ്മിനായരോട് നടി പറഞ്ഞ അസഭ്യമാണ് അന്ന് വിവാദമായത്. ഇതിനെതിരെ ഒരുപാട് പേര് രംഗത്ത് എത്തിയിരുന്നു. ആ പ്രോഗ്രാമിന്റെ വീഡിയോ കൈരളി ടിവി തന്നെയാണ് പുറത്തു വിട്ടതും. പിന്നീട വിശദീകരണവുമായി അനിതയും എത്തിയിരുന്നു.

ഇതിനിടെ തെന്നിന്ത്യൻ യുവ നടി അ ക്ര മി ക്ക പെട്ട സംഭവത്തിൽ മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിന് പിന്തുണയുമായി നടി എത്തിയതും ഏറെ വിവാദമായി മാറിയിരുന്നു. ദിലീപിനെ അ റ സ്റ്റ് ചെയ്യുന്ന സമയത്ത് വളച്ചൊടിച്ച റിപ്പോർട്ടുകളാണ് വിനു അവതരിപ്പിച്ചതെന്ന് പറഞ്ഞ് ആയിരുന്നു അനിത പ്രതികരിച്ചത്.

Also Read: ലുക്ക് മാറിയതിന് പിന്നിൽ പ്ലാസ്റ്റിക് സർജറിയാണോ, തന്റെ പഴയ ലുക്ക് ആകെ മാറിയതിനെ കുറിച്ച് ദിൽഷ പ്രസന്നൻ

ദിലീപേട്ടൻ തെറ്റു ചെയ്തിട്ടുണ്ടെങ്കിൽ അതിനുള്ള ശിക്ഷ കോടതി നൽകും. കുറ്റക്കാരനാണെന്ന് തെളിഞ്ഞതിന് ശേഷം ഈ ആവേശം കാണിച്ചോ എന്നായിരുന്നു അനിത പറഞ്ഞത്. ആ ക്ര മി ക്ക പ്പെട്ട നടി ഇന്നുവരെ ദിലീപേട്ടന്റെ പേര് പറഞ്ഞിട്ടില്ല എന്നിട്ടും ആ നടിക്കില്ലാത്ത ആവേശം എന്തിനാടോ തനിക്ക്. താൻ പറയുന്നത് കേട്ടാൽ തോന്നും തന്റെ പെണ്ണുമ്പിള്ളയെയാണ് ദിലീപേട്ടൻ പീ ഡി പ്പി ച്ച തെ ന്ന്. തന്റെ പെണ്ണുമ്പിള്ളയെയാണ് ഇങ്ങനെ പീ ഡി പ്പി ച്ച തെ ങ്കിൽ താൻ ഇങ്ങനെ വന്നിരുന്ന് വാർത്ത വായിക്കുമോ എന്നും അനിത തുറന്നടിച്ചിരുന്നു.

Advertisement