വിമാനം എന്ന ചിത്രത്തിലൂടെ പൃഥ്വിരാജിന്റെ നായികയായി എത്തി പിന്നീട് മലയാളത്തിലെ തിരക്കുള്ള നടിയായി മാറിയ താരമാണ് ദുർഗ കൃഷ്ണ. നിർമ്മാതാവ് അർജുൻ രവീന്ദ്രനെയാണ് ദുർഗ വിവാഹം ചെയ്തിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്.
2021 ഏപ്രിലിലാണ് അർജുനും ദുർഗയും തമ്മിൽ വിവാഹിതരാവുന്നത്. ഏറെ കാലത്തെ പ്രണത്തിന് ഒടുവിലാണ് താരവിവാഹം നടക്കുന്നത്. കഴിഞ്ഞ മാസം ഇരുവരും ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുകയും ചെയ്തിരുന്നു.
അതേ സമയം ദുർഗ കൃഷ്ണയ്ക്ക് എതിരെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. ദുർഗ നായികയായി അഭിനയിക്കുന്ന കുടുക്ക് 2025 എന്ന സിനിമയിൽ നിന്നും പുറത്ത് വന്ന ടീസറാണ് വിമർശനങ്ങൾക്ക് കാരണമായത്.
ചിത്രത്തിലെ നായകനുമായി പലയിടത്തും ലിപ് ലോക് രംഗങ്ങൾ ദുർഗയ്ക്ക് ചെയ്യേണ്ടി വന്നിരുന്നു. നടിയിങ്ങനെ അഭിനയിക്കുന്നത് ഭർത്താവിന് നട്ടെല്ല് ഇല്ലാത്തത് കൊണ്ടല്ലേ എന്നാണ് സോഷ്യൽ മീഡിയയിൽ ചിലരുടെ അഭിപ്രായം. മാത്രമല്ല ദുർഗയ്ക്കും കുടുംബത്തിനുമെതിരെ വലിയ സൈബർ അ ക്ര മ ണങ്ങളും നടക്കുന്നുണ്ട്.
വിഷയത്തിൽ പ്രതികരിച്ച് ഭാര്യയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയണ് ഇപ്പോൾ ദുർഗയുടെ ഭർത്താവ് അർജുൻ രവീന്ദ്രൻ. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു അർജുന്റെ പ്രതികരണം.
വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ, എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗ്ഗക്ക് ഉത്തരവാദിത്തമുള്ളതു കൊണ്ടും.
സിനിമ വേറെ ജീവിതം വേറെ എന്ന് മനസിലാക്കുവാൻ ഉള്ള കോമൺ സെൻസ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ് ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു. അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ്ഗ എന്ന അഭിനേത്രിക്ക് മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും,
നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് ഞാനും കുടുംബവും നൽകും നിങ്ങളുടെ മനസ്സിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും,
ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗ്ഗക്ക് പൂർണ സപ്പോർട്ട് എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു. നന്ദി അർജുൻ എന്നായിരുന്നു അർജുൻ രവീന്ദ്രൻ കുറിച്ചത്.
അതേസമയം ദുർഗ കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ച് സിനിമയുടെ സംവിധായകൻ ബിലഹരിയും നായകൻ കൃഷ്ണ ശങ്കറും രംഗത്ത് വന്നിരുന്നു. ഒരേ സീനിൽ അഭിനയിച്ച നടിയെ മാത്രം കുറ്റം പറയുകയും നടനെ മാറ്റി നിർത്തുകയും ചെയ്യുന്നത് എന്തിനാണെന്നാണ് കൃഷ്ണ ചോദിക്കുന്നത്.
ഇത് കാരണം നല്ല സിനിമകൾ വേണ്ടെന്ന് വെക്കുന്ന സാഹചര്യം ദുർഗയ്ക്ക് വരില്ലേ എന്നും കൃഷ്ണ ചോദിക്കുന്നു. അഭിനേതാക്കൾ എന്ന നിലയിൽ നല്ല സിനിമകൾ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് താരങ്ങൾ പറയുന്നത്.