തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വില്ലൻ വേഷങ്ങളിലൂടെ തന്റെ ആരാധകരാക്കി മാറ്റിയ താരമാണ് നടൻ റിയാസ് ഖാൻ. മലയാള സിനിമയിലെ ഏറ്റവും കിടിലൻ വില്ലന്മാരിൽ ഒരാളായ താരത്തിന് ലഭിച്ചിരുന്നത് മസിൽമാനായ വില്ലൻ വേഷങ്ങളായിരുന്നു കൂടുതലും. ബാലന്ദ്രമനോൻ ഒരുക്കിയ സുഖം സുഖകരം എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ റിയാസ് ഖാൻ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി വിഎം വിനു സംവിധാനം ചെയ്ത ബാലേട്ടൻ എന്ന സിനിമയിലൂടയാണ് മലയാള സിനിമാ പ്രേക്ഷകർക്കിയിൽ ശ്രദ്ദേയനായത്.
റിയാസ് ഖാൻ തന്റെ കരിയർ ആരംഭിച്ചത് തമിഴിൽ നിന്നുമാണെങ്കിലും മലയാളത്തിലാണ് താരം ഏറെ തിളങ്ങി നിന്നിരുന്നത്. പിന്നട് നിരവധി സിനിമകളിലെ വ്യത്യസ്ത വില്ലൻ കഥാപാത്രങ്ങളിലൂടേയും സഹനടനായും തിളങ്ങിയ റിയാസ് ഖാൻ മലയാളികളുടെയും പ്രിയപ്പെട്ട നടനായി മാറി. തമിഴ് സിനിമയിലും ശ്രദ്ധേയമയാ വേഷങ്ങൾ ചെയ്തിട്ടുള്ള റിയാസ്ഖാൻ ബദ്രി എന്ന സിനിമയിൽ ദളപതി വിജയിയുടെ സഹോദരനായി അഭിനയച്ചതോടെയാണ് അവിടേയും സുപരിചിതനായി മാറിയത്. ഇന്നും ചെറുപ്പം കാത്ത് സൂക്ഷിക്കുന്ന അപൂർവ്വം നടന്മാരിൽ ഒരാളാണ് റിയാസ് ഖാൻ.
ബാലചന്ദ്രമോനോനാൻ സംവിധാനം ചെയ്ത സുഖം സുഖകരം എന്ന ചിത്രത്തിലൂടെയായിരുന്നു റിയാസ് ഖാൻ മലയാളത്തിൽ അരങ്ങേറുന്നത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. പവർ സ്റ്റാർ, മായക്കൊട്ടാരം എന്നിവയാണ് മലയാളത്തിൽ ഇനി പുറത്തിറങ്ങാനുള്ള സിനിമ. മായക്കൊട്ടാരത്തിന്റെ പോസ്റ്റർ നേരത്തെ വൈറലായിരുന്നു. റിയാസ് ഖാൻ നായകനായിട്ട് അഭിനയിക്കുന്ന ചിത്രമാണ് മായാക്കൊട്ടാരം.
ചാരിറ്റി പ്രവർത്തകനായാണ് ചിത്രത്തതിൽ റിയാസ് ഖാൻ എത്തുന്നത്. ബാബു ആന്റണിയുടെ തിരിച്ചുവരവ് സിനിമയാണ് പവർസ്റ്റാർ. പൊന്നിയൻ സെൽവനാണ് റിയാസ് ഖാൻ അഭിനയിക്കുന്ന പുതിയ തമിഴ്സിനിമ. മണിരത്നത്തിന്റെ ബിഗ് ബജറ്റ് ചിത്രമാണ് പൊന്നിയൻ സെൽവൻ. ആമിർ ഖാൻ ചിത്രം ഗജിനിയിലെ റിയാസ് ഖാന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു. തമിഴ് പതിപ്പിലും അഭിനയിച്ചിരുന്നു.
അതേ സമയം മലയാളികൾക്ക് റിയാസ് ഖാൻ എന്ന പേര് പറയുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന സിനിമയാണ് ബാലേട്ടൻ. മോഹൻലാലിന്റെ സൂപ്പർ ഹിറ്റ് ചിത്രവും കഥാപാത്രവും ആയിരുന്നു ബാലേട്ടനിലേത്. എന്നാൽ ഈ ചിത്രത്തിലെ വില്ലനായി എത്തിയ റിയാസ് ഖാൻ സൃഷ്ടിച്ച ഓളം ഒന്ന് വേറെ തന്നെയായിരുന്നു. ഇന്നും ആ കഥാപാത്രത്തെ ചെറിയൊരു പേടിയോടെയാണ് പലരും ഓർക്കുന്നത്. എന്നാൽ തനിക്ക് ലഭിച്ച അംഗീകാരങ്ങൾക്ക് റിയാസ് ഖാൻ ക്രെഡിറ്റ് നൽകുന്നത് ലാലേട്ടനാണ്.
ഒരു ചാനൽ പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു റിയാസ് ഖാൻ ബാലേട്ടൻ സിനിമയെ കുറിച്ചും മോഹൻലാലിനെകുറിച്ചും വാചാലനായത്. റിയാസ് ഖാന്റെ വാക്കുകൾ ഇങ്ങനെ:
അത്രയും നല്ലൊരു കഥാപാത്രമായിരുന്നു കിട്ടിയത്. പക്ഷെ ആ കഥാപാത്രം ഇത്രയും വലുതാകാൻ കാരണം മോഹൻലാൽ എന്ന നടനാണ്. ഏതൊരു ഹീറോയും ആ കഥാപാത്രം ചെയ്യാൻ അംഗീകരിക്കില്ല. ബാലേട്ടൻ പല ഭാഷകളിലേയും, തെലുങ്കിലും തമിഴിലുമെല്ലാം, ഒരു ഹീറോയും ചെയ്യാൻ ഓക്കെയായിരുന്നില്ലെന്നും റിയാസ് പറയുന്നു. വില്ലൻ റൊമ്പ സൂപ്പർ, നമ്മുടെ ഇമേജ് പോകുമെന്ന് പറയും. പക്ഷെ ഇതൊന്നും നോക്കാതെ പുള്ളി ചെയ്തത് കൊണ്ടാണ് എനിക്ക് ഇത്രയും പേര് കിട്ടിയത്. ഇല്ലെങ്കിൽ ലഭിക്കില്ലായിരുന്നു.
അതേ സമയം വിഎം വിനുവായിരുന്നു ബാലേട്ടന്റെ സംവിധായകൻ. എം മണി നിർമ്മിച്ച ചിത്രത്തിൽ മോഹൻലാലിന് ഒപ്പം ഹരിശ്രീ അശോകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, ദേവയാനി, ഇന്നസെന്റ്, കലാഭവൻ മണി തുടങ്ങിയ താരങ്ങളും അഭിനയിച്ചിരുന്നു. 2003 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ വിജയ സിനിമയായിരുന്നു. ഇന്നും പ്രേക്ഷകർ ടിവിയിൽ കാണുന്ന സിനിമകളിലൊന്നാണ് ബാലേട്ടൻ.