മലയാളം സിനിമാ ആരാധകർക്ക് ഒരുപിടി മികച്ച സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഹിറ്റ്‌മേക്കർ ആണ് സംവിധായ കൻ വിഎം വിനു. വിജി തമ്പിയുടെ സംവിധാന സഹായിയായി വർക്ക് ചെയ്തിരുന്ന വിഎം വിനു 1993 ൽ പുറത്തിറങ്ങിയ ഹരിചന്ദനം എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര സംവിധായകനായി മാറിയയത്.
ബാലേട്ടൻ, വേഷം, പല്ലാവൂർ ദേവനാരായണൻ തുടങ്ങി വമ്പൻ സൂപ്പർതാര ചിത്രങ്ങളും ഒരുക്കിയ അദ്ദേഹം രണ്ടാം നിര താരങ്ങളെ വെച്ചും മികച്ച സിനിമകൾ ഒരുക്കിയിരുന്നു. ഇപ്പോഴിതാ വിഎം വിനുവിന്റെ ഒരഭിമുഖ ത്തിൽ പറഞ്ഞ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.
വിജി തമ്പി സംവിധാനം ചെയ്ത 1989 ൽ പുറത്തിറങ്ങിയ ന്യൂഇയർ എന്ന സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ടിങ്ങിനിടെ നടന്നൊരു സംഭവത്തെ കുറിച്ചാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ഈ ചിത്രത്തിന്റെ സഹസംവിധായക നായിരുന്നു വിഎം വിനു.
അന്നത്തെ യുവ സൂപ്പർതാരങ്ങളായ ജയറാമും സുരേഷ് ഗോപിയും നായകൻമാരായെത്തിയ ന്യൂഇയർ എന്ന സിനിമ ഇന്നും മിനിസ്‌ക്രീനിൽ സൂപ്പർഹിറ്റാണ്. ഈ സിനിമയുടെ ചിത്രീകരണത്തിന് പിന്നിൽ സംഭവിച്ചത് സിനിമയെ വെല്ലുന്ന ഒരു സംഭവമായിരുന്നു. ഇതിൽ അഭിനയിച്ച രണ്ട് പ്രമുഖ താരങ്ങൾ തമ്മിലുണ്ടായ ഈഗോ പ്രശ്‌നം സെറ്റിനെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ഇത് മാത്രമല്ല നടി ഉർവശി തലകറങ്ങി വീണതടക്കമുള്ള സംഭവഭങ്ങൾ ആണ് വിനു പറയുന്നത്.
വിഎം വിനുവിന്റെ വാക്കുകൾ ഇങ്ങനെ:
ഊട്ടിയിലെ റാണി പാലസ് ആയിരുന്നു മെയിൻ ലൊക്കേഷൻ. കാലാൾപട എന്ന സിനിമയിലുള്ള താരങ്ങളായിരുന്നു ഈ ചിത്രത്തിലും. സുരേഷ് ഗോപി, ജയറാം, സുകുമാരൻ, ഉർവശി, ബാബു ആന്റണി, തുടങ്ങിയ താരങ്ങളൊക്കെ ഉണ്ട്. അന്നത്തെ അട്രാക്ഷൻ സിൽക്ക് സ്മിതയും ഉണ്ടായിരുന്നു.
ഇന്ന് കാരവൻ ഒക്കെ വന്നതിന് ശേഷം താരങ്ങൾ അവരവരുടെ ഷോട്ടിന് മാത്രം വന്ന് പലരും തിരിച്ച് പോവുകയാണ്. ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുകയാണ് രാത്രിയിലാണ് ഷൂട്ടിംഗ്. സുരേഷ് ഗോപിയുടെ കഥാപാത്രം നെഗറ്റീവാണ് പക്ക വില്ലനാണ്. ബാബു ആന്റണി ക്വട്ടേഷൻ ഗ്രൂപ്പുമായി വരുന്നു. അതിന്റെ അന്വേഷണവുമായി വരുന്ന പൊലീസ് ഓഫീസറാണ് സുകുമാരൻ.
Also Read:
കിടിലൻ ഡാൻസുമായി സുഹൃത്തിന്റെ വിവാഹ വേദിയിൽ രചന നാരായണൻകുട്ടി, കൈയ്യടിച്ച് ആരാധകർ വൈറലായി വീഡിയോ
താക്കോൽ കൊണ്ടുള്ള ഒരു കളിയാണ് ക്ലൈമാക്‌സിൽ നടക്കുന്നത്. ഒടുവിൽ കുറ്റങ്ങളെല്ലാം ചെയ്യുന്നത് സുരേഷ് ഗോപിയാണെന്ന് സുകുമാരൻ കണ്ടുപിടിക്കുന്നതാണ് ക്ലൈമാക്‌സ്. ലാസ്റ്റ് സുരേഷ് ഗോപി ലിക്കർ തലയിലൂടെ ഒഴിച്ച് തീ, കൊ ളുത്തി മ, രിക്കു, ന്നുണ്ട്. ഈ സീനിന്റെ റീഹേഴ്‌സൽ നടന്നിരുന്നു. സുരേഷ് ഗോപി, ജയറാം, സുകുവേട്ടൻ, ഉർവശി എന്നിവരാണ് ഉള്ളത്.
റിഹേഴ്‌സലിനിടെ സുരേഷിന്റെ കുറച്ച് ഡയലോഗുകൾ തെറ്റി പോകുന്നുണ്ട്. പക്ഷേ അവിടെ ഒരു ആർട്ടിസ്റ്റിന്റെ ഈഗോ ഭയങ്കരമായി വർക്ക് ചെയ്യുന്നത് ഞാൻ ആദ്യമായി കണ്ടത് അവിടെ നിന്നാണ്. സുരേഷ് ഗോപി നല്ല പെർഫോമൻസാണ്. സുരേഷ് ഗോപി ഡയലോഗ് പറഞ്ഞ് നടന്ന് വരികയാണ്. പെട്ടെന്ന് സുകുവേട്ടൻ താൻ എന്താടോ ശിവാജി ഗണേശനോ? എന്താണ് ശിവാജി ഗണേശനെക്കാളും ഇത്രയും ഓവറായി അഭിനയിക്കുന്നത് എന്ന് ചോദിച്ചു.
അത്രയധികം ടെക്‌നിഷ്യന്മാരുടെ മുന്നിൽ വെച്ച് സുകുവേട്ടൻ സുരേഷ് ഗോപിയെ ഇൻസൾട്ട് ചെയ്തു. സുരേഷ് പാവമാണ്. ഒരു കുട്ടിയുടെ സ്വഭാവമാണ് അദ്ദേഹം ആകെ അന്തം വിട്ട് മുറിയുടെ പുറത്ത് പോയി. അവിടെ നിന്ന് ഒരു തേങ്ങൽ കേൾക്കാം. ആ സമയത്ത് എല്ലാവരെക്കാളും ഒരു പടിയ്ക്ക് മുന്നിൽ നിന്നുള്ള അഭിനയമായിരുന്നു സുരേഷ് ഗോപിയുടേത്.
ആ ഈഗോ ആയിരിക്കാം സുകുവേട്ടൻ പ്രശ്‌നമാക്കിയതെന്ന് തോന്നു. പിന്നീട് ആശാനെ ഞാനൊരു തമാശ പറഞ്ഞതല്ലേ അങ്ങനെ കൂട്ടിയാൽ മതി എന്ന് പറഞ്ഞ് സുകുവേട്ടനത് ഒരു തമാശയാക്കി മാറ്റി. സീൻ എടുത്തപ്പോൾ സുരേഷ് ഗോപി അത് ഗംഭീരമാക്കി. ശേഷം ഡ്യൂപ്പിനെ ആണ് തീ കൊ, ളുത്തി, യത്. ഇതിനിടെ കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയിൽ നടി ഉർവശി ബോധംകെട്ട് വീഴുകയും ചെയ്തിരുന്നു എന്നും വിഎം വിനു വെളിപ്പെടുത്തുന്നു.