തെന്നിന്ത്യയിൽ മുഴുവൻ ആരാധകരുള്ള താര സുന്ദരിയാണ് നടി നമിത. ഐറ്റം ഡാൻസുകളിലൂടെ ശ്രദ്ധേയായി തെന്നിന്ത്യയുടെ മാദക സുന്ദരിയായിട്ടാണ് നമിത അറിയപ്പെടുന്നത്. ഗ്ലാമർ വേഷങ്ങളിലൂടെ എത്തി തെന്നിന്ത്യൻ സിനിമയിലെ പ്രിയ നടിയായി മാറിയ താരമാണ് നമിത.
തമിഴിലാണ് താരം ഏറെയും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. നിരവധി സൂപ്പർഹിറ്റ് സനിമകളിൽ ഇതിനോടകം വേമിട്ടുകഴിഞ്ഞ നമി ഗ്ലാമർ വേഷങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരമാണ്. അതേ സമയം വെറും ഗ്ലാമർ പ്രദർശനം മാത്രമല്ല ഏത് വിധത്തിലുള്ള കഥാപാത്രങ്ങളും അവതരിപ്പിക്കാൻ തനിക്കാകുമെന്ന് തെന്നിന്ത്യയിലെ പല ഭാഷകളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള താരം തെളിയിച്ചിട്ടുണ്ട്.
മലയാള സിനമയിലും താരം വേഷമിട്ടിട്ടുണ്ട്. താരരാജാവ് മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന സിനിമയിലെ ജൂലിയായി വന്ന് കൈയടി വാങ്ങിയിരുന്നു താരം. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയായിരുന്നു താരം വിവാഹിതയാവുന്നത്. സുഹൃത്തായ വീരേന്ദ്ര ചൗധരിയെയാണ് നമിത വിവാഹം ചെയ്തത്.
2017 നവംബർ തിരുപ്പതിയിൽ വെച്ചായിരുന്നു നമിതയുടെയുടെയും വീരേന്ദ്ര ചൗധരിയുടെയും വിവാഹം നടന്നത്. വിവാഹ ശേഷം താരം സിനിമയിൽ നിന്നും നമിത ചെറിയ ഒരു ഇടവേള എടുത്തിരുന്നു. അതേ സമയം പരസ്യ ചിത്രങ്ങളിലൂടെ അഭിനയത്തിലേക്ക് വന്ന താരം തെലുങ്ക് ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്.
തമിഴിലും മലയാളത്തിലും ഒരുങ്ങുന്ന ബൗബൗ എന്ന ചിത്രമാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.ചിത്രം നിർമ്മിക്കുന്നതും താരമാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നമിതഇതിലൂടെ തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും അരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
അത്തരത്തിൽ താരം പങ്കുവച്ച് ഒരു ഫോട്ടോയാണ് ആരാധകരുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. താരത്തിന് പതിനേഴ് വയസ്സുണ്ടായിരുന്നപ്പോഴുള്ള ചിത്രമാണ് താരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. മെലിഞ്ഞ് സുന്ദരിയായിട്ടുള്ള താരത്തിന്റെ ചിത്രം ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ഇത്ര മെലിഞ്ഞാണോ താരം ഇരുന്നത് എന്നാണ് ആരാധകർ അതിശയത്തോടെ ചോദിക്കുന്നത്.
നമിതയുടെ ചെറുപ്പത്തിലെ ചിത്രങ്ങൾ എന്തായാലും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന്റെ ചിത്രത്തിന് ലൈക്കുകളും കമന്റുകളും ആയി എത്തുന്നത്. അതേ സമയം 2002 ൽ ഒരു തെലുങ്ക് ചിത്രത്തിലൂടെ ആണ് നമിത തന്റെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ചത്.
തുടർന്ന് ഒട്ടേറെ ഭാഷകൾ ഒട്ടേറെ വേറിട്ട കഥാപാത്രങ്ങൾ ആണ് താര സുന്ദരി നമിതയെ തേടി എത്തിയത്. 2010 ൽ കലാഭവൻ മണിയെ നായകൻ ആക്കി പ്രമോദ് പപ്പൻ സംവിധാനം ചെയ്ത ബ്ലാക്ക് സ്റ്റാലിൻ എന്ന ചിത്രത്തിലെ നായിക ആയി നമിത മലയാളത്തിലും അരങ്ങേറ്റം കുറിച്ചു.
അതിനു ശേഷം മലയാളത്തിൽ കാര്യമായ വേഷങ്ങൾ ഒന്നും ലഭിക്കാതിരുന്ന നടി പിന്നീട് മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് ചിത്രം പുലിമുരുകനിലൂടെ ആണ് വീണ്ടും മലയാളത്തിൽ എത്തിയത്. ചിത്രത്തിലെ ജൂലി എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.