മലയാള സിനിമയിൽ പകരംവെക്കാനില്ലാത്ത വിധം സഹോദര തുല്യ സ്‌നേഹം പങ്കുവെയ്ക്കുന്ന ഉറ്റ സുഹൃത്തുക്കളാണാ ജനപ്രിയ നായകൻ ദിലീപും പാരഡി ഗാനങ്ങളുടെ കുലപതി എന്നറിയപ്പെടുന്ന നടനും സംവിധായകനുമായ നാദിർഷയും. രണ്ടു പേരും മിമിക്രി വേദികളിൽ നിന്നുമായിരുന്നു സിനിമയിൽ എത്തിയത്.
ഒരുമിച്ച് നിരവധി പരിപാടികൾ അവതരിപ്പിച്ച് വർഷങ്ങൾക്ക് മുൻപ് കൈയ്യടി നേടിയിരുന്നു ഇരുവരും. സിനിമാ താരങ്ങളെ അനുകരിച്ച് ദിലീപ് ശ്രദ്ധ നേടിയപ്പോൾ പാരഡി ഗാനങ്ങളിലൂടെയാണ് നാദിർഷ തിളങ്ങിയത്. പിന്നീട് നായക വേഷങ്ങളിലൂടെ ദിലീപ് സിനിമയിൽ സജീവമായപ്പോൾ വളരെ കുറച്ച് സിനിമകളിൽ മാത്രമാണ് നാദിർഷ അഭിനയിച്ചത്.
അബിനയത്തോടൊപ്പം സംഗീതസംവിധാന രംഗത്തും നാദിർഷ കൈവെച്ചിരുന്നു. പിന്നീട് അമർ അക്ബർ ആന്റണി ചിത്രത്തിലൂടെ സിനിമാ സംവിധായകനായും നാദിർഷാ തുടക്കം കുറിച്ചു. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷൻ, മേരാ നാം ഷാജി തുടങ്ങിയവയാണ് നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങിയ മറ്റ് ചിത്രങ്ങൾ.
അതേസമയം ദിലീപുമായുളള സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന താരമാണ് നാദിർഷ. ദിലീപിന് ജീവിതത്തിലുണ്ടായ വിഷമഘട്ടങ്ങളിലെല്ലാം ആത്മാർത്ഥ സുഹൃത്തായ നാദിർഷ ഒപ്പം നിന്നു. അടുത്തിടെ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹ ചടങ്ങുകളിൽ ദിലീപും കുടുംബവും സജീവ സാന്നിദ്ധ്യമായിരുന്നു. ദിലീപിനൊപ്പം കാവ്യയും മകൾ മീനാക്ഷിയുമെല്ലാം ചടങ്ങിൽ തിളങ്ങിയിരുന്നു.
കൂട്ടുകാരിയുടെ വിവാഹത്തിന് ദിലിപിന്റെ മകളുടെ ഡാൻസും ഉണ്ടായിരുന്നു. അതേസമയ നാദിർഷയുടെ പുതിയ ചിത്രമായ കേശു ഈ വീടിന്റെ നാഥനിൽ ദിലീപ് തന്നെയാണ് നായകൻ. ഈ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. നടി കാവ്യ മാധവനാണ് ദിലീപിന്റെ ഭാര്യ. മഞ്ജു വാര്യരുമായി ബനാധം പിരിഞ്ഞ ദിലീപ് പിന്നീട് കാവ്യാ മാധവനെ വിവാഹം കഴിക്കുകയായിരുന്നു.
അതേസമയം നാദിർഷയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ച് തുറന്നു പറയുകയാണ് കാവ്യ മാധവൻ ഇപ്പോൾ. നല്ലൊരു കലാകാരൻ, നല്ലൊരു സുഹൃത്ത്, നല്ലൊരു മനുഷ്യൻ, അതിനേക്കാൾ ഒകെ ഉപരി എന്റെ ഒരു ജ്യോഷ്ട സഹോദരനാണ് നാദിർഷക്കയെന്ന് കാവ്യ പറയുന്നു. കൈരളി ടിവിയുടെ ജെബി ജംഗ്ഷനിൽ ആയിരുന്നു കാവ്യയുടെ വെളിപ്പെടുത്തൽ.
കാവ്യയുടെ വാക്കുകൾ ഇങ്ങനെ:
ഞാൻ ബാലതാരമായിട്ട് അഭിനയിക്കുന്ന സമയത്താണ് ആദ്യമായിട്ട് നാദിർഷക്കയെ കാണുന്നത്. അന്ന് വളരെ ഹിറ്റായിട്ടുളള ഒരു പാട്ടുണ്ടായിരുന്നു. അമ്മയ്ക്കൊരു ഫോറിൻകുട ഡാഡിയ്ക്കൊരു കാലൻകുട എന്ന പാട്ട്. ഒരു മലയാള പാട്ടിന്റെ പാരഡി ഗാനം.
എനിക്കൊക്കെ അന്നത് ബൈ ഹാർട്ടായിരുന്നു. എനിക്കും എന്റെ ക്ലാസില് പഠിച്ച കുട്ടികൾക്കും ആ പാട്ട് മനപാഠമായിരുന്നു. മാനത്തെ കൊട്ടാരം സിനിമയുടെ സമയത്താണ് ആദ്യമായിട്ട് നാദിർഷ ഇക്കയെ കാണുന്നത്. അന്ന് ബോബനും മോളിയും സിനിമയിൽ ഞാൻ മോളിയായി അഭിനയിക്കുന്നു. അന്ന് നാദിർഷയെ കണ്ട സമയത്ത് ഓടി പോയി ഈ പാട്ടാണ് പാടുന്നത്. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഈ പാട്ടെന്നും കാവ്യ മാധവൻ പറയുന്നു.