മലയാള ടിവി പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരിപാടികളിൽ ഒന്നാണ് ഫ്ളവേഴ്സ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും പരമ്പര. ഈ പരമ്പരയുടെ ഓരോ എപ്പിസോഡും കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരുടെ എണ്ണം നാൾക്ക് നാൾ ഏറുകയാണ്.
പുതിയ എപ്പിസോഡുകൾ യൂട്യൂബിൽ വരുമ്പോൾ ട്രെൻഡിങ്ങിൽ എത്തുന്ന ഒരു മികച്ച പരമ്പരയാണ് ഉപ്പും മുളകും. ഇതിലെ ഓരോ കഥാപാത്രവും സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
ബാലുവും നീലുവും മുടിയനും ലച്ചുവും കേശുവും ശിവാനിയും പാറുകുട്ടിയുമെല്ലാം പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ഇവർ മാത്രമല്ല ഇടയ്ക്കിടെ വീട്ടിൽ വന്നുപോകുന്ന നിരവധി കഥാപാത്രങ്ങളും ഈ പരമ്പരയിൽ വേറെയുമുണ്ട്.
അതേ സമയം ലച്ചുവെന്ന കഥാപാത്രത്ത അവതരിപ്പിച്ച നടി ജൂഹി റുസ്തഗി അപ്രതീക്ഷിതമായി പരമ്പരയിൽ നിന്ന് പിന്മാറിയപ്പോൾ പ്രക്ഷകർക്ക് വലിയ നിരാശയായിരുന്നു. എന്നാൽ ജൂഹിക്ക് പകരം വേറെ ആരെങ്കിലും വന്നാൽ അത് പ്രേക്ഷകർ എങ്ങനെ സ്വീകരിക്കും എന്ന ചിന്തയും അണിയറക്കാർക്ക് ഉണ്ടായിരുന്നു.
പരമ്പരയിലേക്ക് ജൂഹി ശക്തമായി വീണ്ടും തിരിച്ചുവരുമെന്ന് തന്നെയാണ് പ്രേക്ഷകർ ഇപ്പോളും പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ജൂഹിയോട് രൂപസാദൃശ്യം തോന്നിക്കുന്ന മറ്റൊരു താരം ഉപ്പും മുളകിൽ പുതിയതായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
എന്നാൽ അത് ജൂഹി ചെയ്ത ലച്ചുവിന്റെ കഥാപാത്രമല്ല അവതരിപ്പിക്കുന്നത്. പകരം മുടിയന്റെ കടുത്ത ആരാധികയായിട്ടാണ് പൂജ എന്ന കഥാപാത്രം ഇപ്പോൾ എത്തിയിരിക്കുന്നത്. ലച്ചുവിന്റെ രൂപസാദൃശ്യമുള്ളതുകൊണ്ട് പ്രേക്ഷകർ പ്രോമോ കണ്ടപ്പോൾ ലെച്ചു ആയിരിക്കും എന്നാണ് കരുതിയത്.
പുതിയ കഥാപാത്രം വന്നതോടെ പരമ്പര വീണ്ടും രസകരമാക്കാൻ സംഭവവികാസങ്ങൾ ഉൾപ്പെടുത്താൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. അശ്വതി നായരാണ് പൂജ എന്ന പുതിയ കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നത്. അശ്വതി മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരം തന്നെയാണ്.
സൂര്യ മ്യൂസിക്കിൽ അവതാരകയായി ഇതിനുമുമ്പ് പ്രേക്ഷകർക്ക് മുന്നിൽ അശ്വതി വന്നിട്ടുണ്ട്. ഉപ്പും മുളകിലും വന്നതോടെ താരത്തെ സോഷ്യൽ മീഡിയയിൽ തിരയാനും ആരാധകർ തുടങ്ങിയിരിക്കുന്നു. അശ്വതിയുടെ ഫോട്ടോസും വിഡിയോസുമെല്ലാം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.