ഭയങ്കര ദേഷ്യമൊക്കെയുള്ള ഒരു അഹങ്കാരി ആയിരുന്നു ഞാൻ, ജയറാം എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല; തുറന്നു പറഞ്ഞ് പാർവ്വതി ജയറാം

1244

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പർ നടിയായി തിളങ്ങിയ താരമായിരുന്നു പാർവ്വതി എന്ന അശ്വതി. ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത വിവാഹിതരെ ഇതിലേ ഇതിലേ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ പാർവ്വതി തന്റെ ശാലീന സൗന്ദര്യം കൊണ്ടും അഭിനയ മികവ് കൊണ്ടും പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു.

വിടർന്ന കണ്ണുകളും ഇടതൂർന്ന ചുരണ്ടമുടിയും പാർവ്വതിയും ശാലീന സൗന്ദര്യത്തിന് മാറ്റു കൂട്ടിയിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ ചെയ്ത മലയാളത്തിന്റെ താരാരാജാക്കൻമാരായ മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും നായികയായി എത്തിയിട്ടുണ്ട്.

Advertisements

താൻ സിനിമയിൽ മിന്നിതിളങ്ങി നിൽക്കുമ്പോൾ അക്കാലത്തെ തുടക്കക്കാരനായ ജയറാമുമായി പാർവ്വതി പ്രണയത്തിലാവുകയും പിന്നീട് ജയറാമിനെ വിവാഹം കഴിക്കുകയും ആയിരുന്നു. ജയറാമും ആയിട്ടുള്ള വിവാഹത്തോടെയാണ് പാർവതി അഭിനയത്തിൽ നിന്നും മാറി നിന്നത്.

Also Read
എന്റെയും സിന്ധുവിന്റെയും ജീവിതത്തിലെ സന്തോഷവും സൗഭാഗ്യങ്ങളും സമൃദ്ധിയും ഈ നാൽവർ സംഘമാണ്; വൈകാരിക കുറിപ്പുമായി കൃഷ്ണകുമാർ

പിന്നീട് രണ്ട് മക്കൾക്ക് ജന്മം കൊടുത്തതോടെ അവരുടെ കാര്യങ്ങൾ നോക്കി നടപ്പായി. അതേ സമയം പാർവതി സിനിമയിലേക്ക് തിരിച്ച് വരുന്നത് എന്നാണെന്ന് നോക്കി കാത്തിരിക്കുകയാണ് ആരാധകർ. ഇതിനിടയിൽതന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ച് എത്തിയിരിക്കുകയാണ് പാർവതി ഇപ്പോൾ.

ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് പാർവ്വതിയുടെ തുറന്നു പറച്ചിൽ. താൻ ഭയങ്കര ദേഷ്യമുള്ള ഒരു ആളായിരുന്നു എന്ന് തുറന്നു പറയുകയാണ് പാർവതി അഭിമുഖത്തിൽ കൂടി. കുട്ടികൾ ജനിക്കുന്നതിന് മുൻപായിരുന്നു കൂടുതൽ ദേഷ്യം. അവർ വന്നതോടെയാണ് അതിൽ മാറ്റം ഉണ്ടായത്. ശരിക്കും പറഞ്ഞാൽ ഞാനൊരു അഹങ്കാരി ആയിരുന്നു. ജയറാം എങ്ങനെ ഇഷ്ടപ്പെട്ടു എന്നറിയില്ല.

പിന്നെ എന്റെ ദേഷ്യമൊക്കെ ഇത്തിരി കുറഞ്ഞത് അനിയത്തി പോയതോടെയാണ്. എനിക്ക് ഇരുപത്തിയാറ് വയസ് ഉള്ളപ്പോഴാണ് അനിയത്തി മ രി ച്ച ത്. അവൾക്ക് ഇരുപത്തിയൊന്ന് വയസുണ്ടാവും. അതിന് ശേഷമാണ് ഞാൻ എന്നെ തന്നെ നിയന്ത്രിച്ച് തുടങ്ങിയത്.

അതേ സമയം മക്കളോട് ഇതുവരെ താൻ ദേഷ്യപ്പെട്ടിട്ടില്ല. കാര്യങ്ങളൊക്കെ പറഞ്ഞ് കൊടുത്തിട്ടുണ്ട്. ദൈവം സഹായിച്ച് അവർ നല്ല കുട്ടികളായിരുന്നു. ഞാൻ പറയുന്നത് എന്താണെന്ന് മനസിലാക്കി തിരുത്താൻ അവർക്ക് സാധിക്കും. അത്രയും ഓപ്പൺ ആണ് ഞങ്ങൾ. പിന്നെ ചക്കിയും കണ്ണനും എപ്പോഴും അടിയും പിടിയുമാണ്.

Also Read
നയൻതാരയുടെ കല്യാണത്തിൽ പങ്കെടുക്കാൻ കാവ്യ മാധവനും മക്കളും ഇല്ലാതെ തനിച്ച് എത്തി ദിലീപ്, വൈറലായി വീഡിയോ

അതിനിടയിലേക്ക് പോയാൽ എനിക്കും കിട്ടും. അതോണ്ട് മാറി നിൽക്കുകയാണ് താൻ ചെയ്യാറുള്ളത്. കണ്ണന്റെ അടുത്തൊന്നും പോവാനെ പറ്റില്ല. വീട്ടിൽ വഴക്കൊന്നും ഇല്ല. അടുത്തിടെ ഞാൻ ഐസ്‌ക്രീം കഴിക്കുന്നൊരു ഫോട്ടോ പുറത്ത് വന്നു. അത് കണ്ണൻ ഇട്ടതാണ്. അങ്ങനത്തെ പണിയൊക്കെ അവൻ ചെയ്യും.

ജയറാം പാവമാണ് പക്ഷേ കണ്ണനെ വിശ്വസിക്കാനെ പറ്റില്ല. അവൻ ഷൂട്ട് ചെയ്യുന്നതൊന്നും ഞാൻ അറിഞ്ഞിരുന്നില്ല. അമ്മ എന്റെ പേജ് ഒന്ന് നോക്കാൻ പറഞ്ഞപ്പോഴാണ് ഞാൻ ആ ഫോട്ടോ കണ്ടതെന്ന് പാർവതി പറയുന്നു. ടൈം ട്രാവൽ ചെയ്ത് പുറകിലേക്ക് പോവുകയാണെങ്കിൽ അഭിനയിച്ച സിനിമകളൊക്കെ കുറച്ചൂടി പ്രധാന്യത്തോടെ ചെയ്യണം എന്നാണ് കരുതുന്നത്.

കാരണം അന്നൊക്കെ എന്റെ ശ്രദ്ധ മുഴുവൻ ജയറാമിലായിരുന്നു. അഭിനയത്തിൽ ഞാൻ ശ്രദ്ധിച്ചിട്ടില്ല. പിന്നീടുള്ള ജീവിതത്തിൽ ഞാൻ നൂറ് ശതമാനം കൊടുത്തിട്ടാണ് ചെയ്തതെന്നും പാർവ്വതി വ്യക്തമാക്കുന്നു.

Advertisement