സീരിയൽ ആരാധകരായ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയൽ. പതിവ് പൈങ്കിളി കണ്ണീർ സീരിയലുകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്ക് ഒപ്പം യുവപ്രേക്ഷകരും സാന്ത്വനത്തിന് കൂടുതലാണ്.
സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. കഴിഞ്ഞ ദിവസമാണ് സാന്ത്വനത്തിലേക്ക് പുതിയ ഒരു കഥാപാത്രം കൂടിയെത്തിയത്. നടൻ അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവാണ് പുതിയ താരം.
സോഷ്യൽ മീഡിയ റീൽസുകളിലൂടെയും വേ്‌ളാഗുകളിലൂടെയും ശ്രദ്ധേയ ആയ മഞ്ജുഷ മാർട്ടിൻ ആണ് അച്ചു എന്ന കഥാപാത്രമായി സാന്ത്വനം സീരിയലിൽ എത്തുന്നത്. ഇപ്പോൾ തനിക്ക് നേരെ വരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം.
തന്റെ യൂട്യൂബ് ചാനലിലൂടെ തന്നെയാണ് താരത്തിന്റെ പ്രതികരണം. ടിക് ടോക് വീഡിയോകളിലൂടെയും ഇൻസ്റ്റഗ്രാം റീൽസിലൂടെയുമൊക്കെ സോഷ്യൽ മീഡിയയ്ക്ക് പരിചിതമാണ് മഞ്ജുഷയെ. മഞ്ജുഷയുടെ ഇൻസ്റ്റഗ്രാം റീലുകളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഒരു യൂട്യൂബ് വ്‌ലോഗർ കൂടിയാണ് മഞ്ജുഷ.
അഞ്ച് ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് മഞ്ജുഷയുടെ യൂട്യൂബ് ചാനലിനുള്ളത്. എൽഎൽബി അവസാന വർഷ വിദ്യാർഥിനി കൂടിയാണ് മഞ്ജുഷ. ഷോർട്ട് ഫിലിമിന്റെയും ഭാഗമായിട്ടുണ്ട് മഞ്ജുഷ.
ആദ്യ സീരിയലിലൂടെ തന്നെ അഭിനന്ദനങ്ങൾക്ക് ഒപ്പം വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരിക്കുകയാണ് മഞ്ജുഷയ്ക്ക് ഇപ്പോൾ.
ദേവിക്കും, അപ്പുവിനും, അഞ്ജലിക്കും ഒപ്പം നിൽക്കാൻ ഈ കുട്ടിപോരാ, സാന്ത്വനം തീരുന്നതു വരെ കാണേണ്ട ഒരാളാണ് കണ്ണന്റെ പെണ്ണ്. ഈ കുട്ടി കണ്ണന് ഒട്ടും ചേരുന്നില്ല ആക്ടിംഗ്, ഡബ്ബിംഗ് ശരിയായില്ല ഓവർ മേക്കപ്പും എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ മഞ്ജുഷ മാർട്ടിന് എതിരെ വരുന്ന കമന്റുകൾ. മഞ്ജുവിന് എതിരെ ബോഡി ഷെയ്മിംഗ് കമന്റുകളും കുറവല്ല.
എന്നാൽ ആ കുട്ടിയെ ഇത്രേം ഇൻസൾട്ട് ചെയ്യുന്നത് എന്തിനാണ്. കണ്ണൻ കണ്ടാലേ ഒരു കൊച്ചു പയ്യൻ ആണ് അത്രക്കും പൊക്കോം വണ്ണം ഒന്നുമില്ല അപ്പോ അവനു മാച്ച് ആകുന്ന ഒരു ചെറിയ കുട്ടി അല്ലെ പറ്റുള്ളൂ ആദ്യത്തെ സീരിയൽ എന്ന നിലയിൽ ആ കുട്ടി പഠിച്ചു വരുന്നേയുള്ളൂ എന്നൊക്കെ അഭിനന്ദനങ്ങൾ അറിയിക്കുന്നുവരും ഏറെയാണ്.
അതേ സമയം തനിക്ക് നേരെ ഉയരുന്ന വിമർശനങ്ങളെ പാടേ തള്ളിക്കളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് മഞ്ജുഷ. ഞാൻ വളരെ സൈസ് കുറഞ്ഞ ഒരു കുട്ടിയാണ്. 38 കിലോ ഭാരമേ എനിക്ക് ഉള്ളൂ, പൊക്കമാണെങ്കിൽ അഞ്ചടി തികച്ചില്ല. എപ്പോഴും നെഗറ്റീവുകളെ ഞാൻ തള്ളിക്കളയാറേയുള്ളൂ. നെഗറ്റീവ്‌സ് പറയുന്നുവരോട്, അതേ, ഞാൻ സൈസ് കുറഞ്ഞ ഒരു കുട്ടിയാണ്.
വളരെ മെലിഞ്ഞ് ഇരിക്കുന്ന കുട്ടിയാണ് എന്നാണ്. അതിൽ ആദ്യമൊക്കെ വിഷമം ഉണ്ടായിരുന്നുവെന്നും മഞ്ജുഷ പറയുന്നു. പക്ഷേ ഈ സീരിയലിന്റെ സംവിധായകൻ എന്നെ വിളിച്ചപ്പോൾ പറഞ്ഞത് മഞ്ജുഷ നമ്മുക്ക് പെർഫോമൻസ് മാത്രം മതി എന്നാണ്. ഈ സൈസ് നമ്മുക്ക് മതി. ഈ സൈസാണ് നമ്മുടെ മെയിൻ.
രണ്ട് മൂന്ന് കുട്ടികൾ വന്നിരുന്നു. പക്ഷേ അവർക്ക് സൈസ് കൂടിയതുകൊണ്ട് മാറ്റുകയായിരുന്നു. അപ്പോൾ എല്ലാവരും മനസിലാക്കുക ഒരുപാട് പൊക്കവും വണ്ണവുമൊക്കെ ഉണ്ടായിരുന്നെങ്കിൽ എന്നെ സാന്ത്വനത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കില്ലായിരുന്നു മഞ്ജുഷ പറയുന്നു.
ഞാൻ ഇൻസ്റ്റഗ്രാമിലെ സീരിസിലായാലും യൂട്യൂബ് വ്‌ളോഗിലായാലും മേക്കപ്പ് ഒന്നും ഇടാറില്ല. സീരിയലിൽ നമ്മുക്ക് മേക്കപ്പ് വേണ്ട എന്ന് പറഞ്ഞാലും അവര് ചെയ്യും. ഓരോ പ്രൊഫഷനും അതിന്റേതായ രീതികളുണ്ട്. നമ്മുക്ക് പോയി പെട്ടെന്നൊന്നും മാറ്റാനാകില്ല.
ശ്രീനിവാസൻ സാറ് ആണ് എന്റെ മോട്ടിവേഷൻ. നെഗറ്റീവ് പറയുന്നവർക്കും കുറവുകളില്ലേ. ഓരോന്നും ദൈവത്തിന്റെ അനുഗ്രഹമാണ്. നല്ല നല്ല കാര്യങ്ങൾ പറയുന്ന കമന്റുകളൊക്കെ ശ്രദ്ധിക്കാറുണ്ടെന്നും മഞ്ജുഷ മാർട്ടിൻ വ്യക്തമാക്കുന്നു.