അവൾ സ്വവർഗ്ഗ അനുരാഗി ആണെന്ന് കൂടെ കിടന്നപ്പോൾ ഞാൻ അറിഞ്ഞില്ല, പിന്നെ കെട്ടിപിടിച്ചങ്ങ് കിടന്നു, ജാസ്മിൻ മൂസയെ കുറിച്ച് ദിൽഷ

1292

സമൂഹം ഒരുകാലത്ത് മോശം എന്ന് കരുതിയിരുന്ന പല കാര്യങ്ങളെയും ഇന്ന് നാം അങ്ങനെയല്ല കാണുന്നത്ത്. ആളുകൾ തമ്മിലുള്ള ഇടുങ്ങിയ ചിന്താഗതികൾ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ബിഗ് ബോസ് സീസൺ ഫോറിലും അത്തരം ഒരു മാറ്റം കൊണ്ടുവരാൻ സാധിച്ചത് ഷോയുടെ സംഘാടകരുടെ കഴിവ് തന്നെയാണ്.

സമൂഹത്തിന്റെ കണ്ണിൽ പണ്ട് വലിയ കുറ്റമായും പാപമായും കണക്കാക്കപ്പെട്ടിരുന്ന ചില കാര്യങ്ങൾ ഉണ്ടായിരുന്നു അതിൽ ഒന്നാണ് സ്വവർഗ്ഗ അനുരാഗം. സ്വവർഗ്ഗ അനുരാഗികളെ പലയിടത്തും ഒറ്റപെടുത്തിയിരുന്ന ഒരു സമൂഹമാണ് നമുക്ക് ചുറ്റും ഉള്ളത്.

Advertisements

എന്നാൽ അത്തരക്കാരും മനുഷ്യനാണെന്നും മറ്റുള്ളവരെപ്പോലെ ജീവിക്കാൻ അവകാശം ഉള്ളവർ ആാണെന്നുമുള്ള ബോധമാണ് ബിഗ് ബോസ് മലയാളം സീസൺ ഫോറിൽ അത്തരത്തിലുള്ള മൂന്ന് മത്സരാർത്ഥികളെ ഉൾപെടുത്താൻ അധികൃതർക്ക് ഉണ്ടായ പ്രചോദനം. പുറത്തെ സമൂഹത്തിന്റെ ഒരു ചെറിയ പതിപ്പാണ് ബിഗ് ബോസ് വീട് അതുകൊണ്ട് തന്നെ വീട്ടിനുള്ളിൽ എല്ലാ തരത്തിലുള്ള മനുഷ്യർക്കും സ്ഥാനം ഉണ്ട്.

Also Read
ബ്രാഹ്മണനല്ലാത്ത ശ്രീനാഥിന്റെ ജാതിയും ജോലിയുമൊക്കെ വീട്ടിൽ പ്രശ്നമായിരുന്നു, കുഞ്ഞിന്റെ വിയോഗം ഞങ്ങളെ തളർത്തി, ഡിവോഴ്സിന് ശേഷം ശ്രീനാഥിനെകണ്ടിട്ടില്ല: ശാന്തി കൃഷ്ണ

ബിഗ് ബോസ് വീട്ടിൽ ദിൽഷയും ബ്ലെസ്ലിയും തമ്മിൽ നടന്ന ചർച്ചയാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. ദിൽഷ ബിഗ് ബോസ് വീട്ടിൽ വന്ന സമയം ആദ്യം കിടന്നത് ജാസ്മിനൊപ്പം ആണെന്നും ജാസ്മിൻ ഒരു സ്വവർഗ്ഗ അനുരാഗി ആണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ദിൽഷ വ്യക്തമാക്കി. അന്ന് വീട്ടിൽ ഉണ്ടായിരുന്ന പലരും എന്ന് ചോദിച്ചിരുന്നതായി ദിൽഷ പറഞ്ഞു.

ആ ചോദ്യത്തിന് ശേഷം താൻ ജാസ്മിനെ കെട്ടിപിടിച്ചാണ് കിടന്നിരുന്നതെന്നും ദിൽഷ വ്യക്തമാക്കി. നമ്മൾ അവരെ കൂടെയാണ് നിർത്തേണ്ടത് അകറ്റി അല്ല നിർത്തേണ്ടത് അവരെ കംഫർട്ടബിൾ ആകുകയാണ് ചെയ്യേണ്ടത്’ ബ്ലെസ്ലിയോട് ദിൽഷ പറഞ്ഞു.

കവിഞ്ഞ ദിവസത്തെ കാൾ സെന്റർ ടാസ്‌ക്കിൽ ലക്ഷ്മി പ്രിയയും റിയാസും തമ്മിലുള്ള സംഭാഷണത്തിൽ ഇതേകുറിച്ചെല്ലാം പ്രതിപാദിക്കുകയുണ്ടായി. കുലസ്ത്രീഎന്ന വാക്കിൽ നിന്നുമാണ് തുടങ്ങിയതെങ്കിലും അത് പിന്നെ റിയാസിന്റെയും ലക്ഷ്മിപ്രിയയുടെയും വ്യക്തിപരമായ കാര്യങ്ങളിലേക്കും കടക്കുകയായിരുന്നു.

റിയാസ് ബിഗ് ബോസ് വീട്ടിൽ വന്ന സമയം തന്റെ ജെൻഡർ വ്യക്തമാക്കാൻ തയാറായിരുന്നില്ല. തന്നെ പലരും പലപ്പോഴും കളിയാക്കിയിട്ടുണ്ടെന്നും അപ്പോഴെല്ലാം തനിക്കും തന്റെ മാതാപിതാക്കൾക്കും വിഷമം തോന്നിയിട്ടുണ്ടെന്നുമെല്ലാം റിയാസ് ബിഗ് ബോസ് വീട്ടിൽ വെളിപ്പെടുത്തിയിരുന്നു. ഇതേ കുറിച്ചെല്ലാം ലക്ഷ്മിപ്രിയ ടാസ്‌കിനിടെ സംസാരിച്ചു.

Also Read
എന്റെ തങ്കമേ നീ വരുന്നത് കാണാൻ അതിയായ ആകാംക്ഷ, വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വിഘ്‌നേഷ് നയൻസിനെ കുറിച്ച് എഴുതിയത് കണ്ടോ, വൈറൽ

റിയാസിനെ പ്രകോപിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്ത് തന്നെ ആയാലും ദിൽഷ പറഞ്ഞ വാക്കുകൾക്ക് പ്രേക്ഷകരിൽ നിന്നും നല്ല കയ്യടിയാണ് ലഭിക്കുന്നത്. എല്ലാവരെയും ഒരു പോലെ സ്‌നേഹിക്കാൻ കാണിക്കുന്ന ദിൽഷയുടെ മനസാണ് തങ്ങൾക്ക് ഇഷ്ട്ടപെട്ടതെന്ന് ആരാധകർ പറയുന്നു.

Advertisement