ഭക്ഷണത്തിന്റെ കാര്യത്തിൽ സെറ്റുകളിൽ വലിയ പക്ഷപാതമാണ്, ചോദിച്ചാൽ പോലും തരില്ല: തുറന്നടിച്ച് ശാലിൻ സോയ

869

മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ഒക്കെയായി മലയാളി സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിൽ ഒരാളാണ് ശാലിൻ സോയ. ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.

നൃത്ത പരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർഹിറ്റ് സീരിയലായിരുന്ന ഓട്ടോഗ്രാഫ് എന്ന പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്.
ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്. അഭിനേത്രിയായി മുന്നേറുന്നതിന് ഇടയിലാണ് അവതാരകയായും താരമെത്തിയത്.

Advertisements

മിനി സ്‌ക്രീനിൽ ആക്ഷൻ കില്ലാഡി, സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ.

Also Read

ഇപ്പോൾ തന്നെ അമ്മ ആയ പോലെയാണ് എനിക്ക് തോന്നുന്നത്; തന്റെ ഗർഭത്തെ കുറിച്ച് തുറന്നു പറഞ്ഞ് കാജൽ അഗർവാൾ

സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇ്പപോഴിതാ സിനിമാ ഷൂട്ടിംഗ് സെറ്റുകളിലെ പക്ഷപാതത്തെ കുറിച്ചു തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകവെയാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന സിനിമയുടെ സെറ്റിൽ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണു ഭക്ഷണത്തിന്റെ കാര്യത്തിൽ വരെ ഷൂട്ടിംഗ് സെറ്റിൽ നടക്കുന്ന വിവേചനപരമായ പെരുമാറ്റത്തെ കുറിച്ച് ശാലിൻ സംസാരിച്ചത്. ധമാക്ക സെറ്റിൽ നിന്നുമുള്ള ശാലിന്റെ ഒരു വീഡിയോ കഴിഞ്ഞ വർഷം വൈറലാവുകയും നിരവധി ട്രോളുകൾ വരികയും ചെയ്തിരുന്നു.

തന്റെ പ്ലേറ്റിൽ നിന്നും സുഹൃത്ത് മട്ടൻ പീസ് എടുത്തതും പെട്ടെന്ന് അയ്യോ എന്നു പറഞ്ഞു റിയാക്ട് ചെയ്തതുമാണു വീഡിയോയിൽ കാണാനാവുന്നതെന്നു ശാലിനി പറയുന്നു. സിനിമയിൽ റാഗിങ്ങൊക്കെ ഉണ്ടോയെന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണു മട്ടൻപീസ് ട്രോൾ വീഡിയോ അനുഭവത്തെ കുറിച്ചും സെറ്റിലെ പക്ഷപാതത്തെ കുറിച്ചും ശാലിൻ വാചാലയായത്.

ശാലിൻ സോയയുടെ വാക്കുകൾ ഇങ്ങനെ:

സിനിമാ സെറ്റിൽ വലിയ പക്ഷപാതമാണ്, പ്രത്യേകിച്ചു ഭക്ഷണത്തിന്റെ കാര്യത്തിൽ ഒക്കെ. സിനിമയിൽ ഉള്ളവർക്കു ഞാൻ പറയുന്ന കാര്യം പെട്ടെന്ന് മനസ്സിലാകും. പ്രൊഡക്ഷനിലുണ്ടാകുന്ന പക്ഷപാതങ്ങളുണ്ട്. ഈ സ്റ്റീൽ ഗ്ലാസിൽ നിന്നും കുപ്പി ഗ്ലാസിലേക്കു എത്തുക എന്ന് പറയില്ലേ, അതു തന്നെയാണു സംഭവം.

Also Read
പല സമയത്തും നസ്രിയയുടെ ആ പ്രവർത്തി കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്, നസ്രിയയെ ഷാനുവിന്റെയും ഫർഹാന്റെയും രക്ഷകർത്താവാക്കിയാലോ എന്നു വരെ തോന്നി: ഫാസിൽ

സ്റ്റീൽ ഗ്ലാസിലായാലും പേപ്പർ ഗ്ലാസിലായാലും ചായ തന്നെയാണല്ലോ കുടിക്കുന്നത്. അതുകൊണ്ടു നമുക്ക് ആ പ്രശ്നമില്ല. പക്ഷെ മനപ്പൂർവ്വം ആ സ്റ്റീൽ ഗ്ലാസ് അങ്ങ് തരുമ്പോൾ നമുക്ക് കൊള്ളും. ചിക്കനോ ബാക്കി സ്പെഷ്യൽ ഐറ്റംസോ ഒക്കെ സംവിധായകനു മാത്രമായിരിക്കും കൊടുക്കുക. വികാരമില്ലാത്തവർക്കു വരെ വികാരുമുണ്ടാക്കുന്ന തരത്തിലുള്ള പക്ഷപാതമാണു സെറ്റുകളിൽ നടക്കുക.

ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, സ്വിഗിയൊക്കെ ഉണ്ടല്ലോ, നമുക്ക് വാങ്ങാവുന്നതേയുള്ളു. പക്ഷെ മനപ്പൂർവ്വം പക്ഷപാതപരമായി പെരുമാറുന്നത് കാണുമ്പോൾ നമുക്കു കൊള്ളും. ചോദിച്ചാൽ പോലും തരില്ലെന്നും ശാലിൻ പറയുന്നു.

Advertisement