കത്രീന കൈഫും വിക്കി കൗശലും പ്രണയത്തിലെന്ന വാർത്ത സത്യം; ഇരുവരും ഒരുമിച്ചാണെന്ന് നടന്റെ വെളിപ്പെടുത്തൽ

110

മലയാളികൾക്കും ഏറെ പ്രിയങ്കരിയായ ബോളിവുഡ് താരസുന്ദരിയാണ് നടി കത്രീന കൈഫ്. നിരവധി ബോളുവുഡ് സിനിമകളിൽ നായികയായിട്ടുള്ള കത്രീന മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായിട്ടാണ് മലയാളത്തിൽ എത്തിയത്. അതേ സമയം കഴിഞ്ഞ കുറച്ച് കാലമായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ പ്രധാന ചർച്ചാ വിഷയമാണ് നടി കത്രീന കൈഫിന്റെ പ്രണയം.

യുവനടൻ വിക്കി കൗശലും കത്രീനയും പ്രണയത്തിലാണെന്നാണ് പ്രചരിക്കുന്ന വാർത്തകൽ. എന്നാൽ ഇതുവരേയും വിക്കിയും കത്രീനയും ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചിട്ടില്ലെങ്കിലും ഇരുവരും പ്രണയത്തിലാണെന്ന് തന്നെയാണ് പാപ്പരാസി മാധ്യമങ്ങളും സോഷ്യൽ മീഡിയയും പറയുന്നത്.

Advertisements

ഇതിനുള്ള കാരണങ്ങളും സോഷ്യൽ മീഡിയ നിരത്തുന്നുണ്ട്. ഇരുവരേയും ഒരുമിച്ച് പലപ്പോഴായി കണ്ടതും വിക്കിയുടെ ടീഷർട്ട് ധരിച്ചെത്തിയ കത്രീനയുടെ ചിത്രവുമെല്ലാം ഇരുവർക്കുമിടയിലെ പ്രണയത്തിന്റെ തെളിവായി സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ വിക്കയും കത്രീനയും പ്രണയത്തിലാണെന്നതിനൊരു സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ്.

Also Read:…
കിരീടം സിനിമയ്ക്ക് ലാലേട്ടൻ വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിഞ്ഞ് അമ്പരന്ന് ആരാധകർ

നടൻ ഹർഷ് വർധൻ കപൂറാണ് ഇരുവരുടേയും പ്രണയത്തിന് സ്ഥിരികരണവുമായി എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലായിരുന്നു ഹർഷ് കത്രീനയേയും വിക്കിയേയും കുറിച്ച് സംസാരിച്ചത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഹർഷ് വർധൻ മനസ് തുറന്നത്. താരങ്ങളെ കുറിച്ചുള്ള പ്രണയ വാർത്തകളിൽ ശരിയെന്ന് തോന്നുന്നതോ വെറും പിആർ ആണെന്ന് തോന്നുന്നതോ ആയതിനെ കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു താരത്തിന്റെ പ്രതികരണം.

വിക്കിയും കത്രീനയും ഒരുമിച്ചാണ്. അത് സത്യമാണെന്നായിരുന്നു താരം പറഞ്ഞത്. ഇത് പറഞ്ഞതിന്റെ പേരിൽ തനിക്ക് പ്രശ്നമാകുമെന്നും തോന്നുന്നതായും താരം കൂട്ടിച്ചേർക്കുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് താരജോഡിയ്ക്ക് ആശംസകളും സ്നേഹവും അറിയിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. അതേസമയം വിക്കിയോ കത്രീനയോ ഇത് സംബന്ധിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
Also Read:…
ഡെയ്റ്റിന് തൊട്ടു മുമ്പ് സൽമാൻ ഖാനുമായുളള വിവാഹം സംഗീതാ ബിജിലാനി ഉപേക്ഷിച്ചതിന്റെ കാരണം ഇതാണ്

ഉറിയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ നടനാണ് വിക്കി കൗശൽ. ഭൂത് ആണ് വിക്കിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സർദാർ ഉദ്ദം സിംഗ്, ദ ഗ്രേറ്റ് ഇന്ത്യൻ ഫാമിലി, മിസ്റ്റർ ലേലെ, സാം ബഹദൂർ എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്ന വിക്കി കൗശൽ ചിത്രങ്ങൾ.

സൽമാൻ ഖാൻ നായകനായ ഭാരത് ആണ് കത്രീന കൈഫിന്റേതായി അവസാനം തീയേറ്ററിലെത്തിയ ചിത്രം. അക്ഷയ് കുമാർ ചിത്രം സൂര്യവംശിയാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഇതിന് പുറമെ ടൈഗർ 3, ഫോൺ ഭൂത് എന്നീ ചിത്രങ്ങൾ അണിയറിയിൽ ഒരുങ്ങുന്നുണ്ട്.

Advertisement