മലയാളിയായ ബോളിവുഡ് താര സുന്ദരിയാണ് സൂപ്പർ നായിക നടി വിദ്യാ ബാലൻ. ബോളിവുഡിലെ മുൻനിര അഭിനയത്രിമാരിൽ ഒരാളായ വിദ്യാ ബാലൻ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ വളരെ ശ്രദ്ധ നൽകുന്ന അഭിനയത്രികൂടിയാണ്. വിദ്യാ ബാലൻ ആദ്യം അഭിനയിച്ചത് മലയാള സിനിമയിലായിരുന്നു അതും മോഹൻലാലിനൊപ്പം.
മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പമാണ് അഭിനയം തുടങ്ങിയതെങ്കിലും ആ ചിത്രം പകുതിക്ക് വെച്ച് മുടങ്ങിയിരുന്നു. പക്ഷേ ആ സിനിമ നിന്നുപോയതോടെ പിന്നീട്ടങ്ങോട്ട് രാശിയില്ലാത്ത നായികയായി വിദ്യ ബാലൻ മുദ്രകുത്തപ്പെട്ടു. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ വിദ്യാബാലന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
ബോളിവുഡ് സംവിധായകനും എഴുത്തുകാരാനുമായ പ്രദീപ് സർക്കാരിനെ കണ്ടതോടെ വിദ്യാ ബാലന്റെ സിനമാ ജീവിതം തന്നെ മാറി. വിദ്യ സിനിമയിൽ ആദ്യമായി അഭിനയിച്ചത് 2003ൽ ഭലോ ദേക്കോ എന്ന ബംഗാളി സിനിമയിലാണ്. പരിണീത എന്ന സിനിമയാണ് വിദ്യ ബാലന്റെ ആദ്യത്തെ ഹിന്ദി സിനിമ. ഈ സിനിമയിൽ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്‌കാരം വിദ്യാ ബാലന് ലഭിച്ചിരുന്നു.
സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ വിദ്യാ ബാലൻആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടിയുമായി നടി രംഗത്ത് എത്തിയിരുന്നു. ഷാരൂഖ് ഖാനോ അതോ സൽമാൻ ഖാനോ ആരെ തിരഞ്ഞെടുക്കും? എന്നായിരുന്നു ഒരാളുടെ ചോദ്യം. ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ പ്രിയപ്പെട്ട എസ്ആർകെയെ പ്രേക്ഷകർക്കായി പരിചയപ്പെടുത്തിയത്. തന്റെ ഭാർത്താവും നിർമ്മാതാവു കൂടിയായ സിദ്ധാർത്ഥ് റോയ് കപൂറിന്റെ ചിത്രമായിരുന്നു നടി പങ്കുവെച്ചത്.
അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് എസ്ആർകെ എന്ന് നടി എഴുതിയത്. നടിയുടെ മറുപടി സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിട്ടുണ്ട്. മറ്റൊരു ആരാധകൻ നടിയോട് ഡേറ്റ് ചെയ്യാണമെന്നുള്ള ആഗ്രഹം പങ്കുവെച്ചിരുന്നു. വിദ്യയെ ഡേറ്റ് ചെയ്യാൻ കഴിയുമോ എന്നായിരുന്നു ചോദ്യം. ഇതിനും ഉഗ്രൻ മറുപടി നടി നൽകുകയായിരുന്നു.
തീർച്ചയായും കഴിയും എന്ന് തന്നെ പറഞ്ഞു കൊണ്ട് ഈന്തപ്പഴം കഴിക്കുന്ന ചിത്രം പങ്കുവെയ്ക്കുകയായിരുന്നു നടി ചെയ്തത്. നടിയുടെ ഏറ്റവും പുതിയ ചിത്രമായ ഷെർണി ആമസോൺ പ്രൈമിൽ ജൂൺ 18ന് റിലീസിനെത്തുകയാണ്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് വിദ്യാ ബാലൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പാലക്കാട് ജില്ലയിലെ പുത്തൂർ പൂതംകുറിശ്ശിയിലെ ഒരു അയ്യർ കുടുംബത്തിലാണ് വിദ്യ ബാലൻ ജനിച്ചത്. മുംബൈയിലെ ചെമ്പൂരിലെ സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് സെന്റ് സേവ്യേർസ് കോളേജിൽ സോഷ്യോളജിയിൽ ബിരുദം നേടി.
ദി ഡേർട്ടി പിക്ചർ എന്ന ചിത്രത്തിലെ അഭിനയത്തിന് 2011ലെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപപുരസ്‌കാരവും. കൂടാതെ 2014ൽ പത്മശ്രീ പുരസ്‌കാരവും വിദ്യാ ബാലന് ലഭിച്ചിട്ടുണ്ട്. മ്യൂസിക് വീഡിയോകളിലും, സംഗീത നാടകങ്ങളിലും അഭിനയിച്ചുകൊണ്ടാണ് വിദ്യ ബാലൻ തന്റെ കലാ ജീവിതം ആരംഭിക്കുന്നത്. 1995ൽ ഹം പാഞ്ച് എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് വിദ്യയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം.