മലയാളത്തിലെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഉദ്യോഗജനകമായ മുഹൂർത്തങ്ങൾ സമ്മാനിച്ച നീലക്കുയിൽ പരമ്പര അവസാനിച്ചെങ്കിലും, ആ കഥാപാത്രങ്ങളെ മറക്കാൻ ആരാധകർക്കും താരങ്ങൾക്കും കഴിഞ്ഞിട്ടില്ല. ആദിത്യനും റാണിയും കസ്തൂരിയുമെല്ലാം ഇപ്പോഴും ആരാധകർക്കിടയിലുണ്ട്.
ആദി എന്ന പത്രപ്രവർത്തകന്റെ പ്രണയവും, പ്രണയസാക്ഷാത്ക്കാരവും, അറിയാതെ കാട്ടിലകപ്പെട്ട് നടക്കുന്ന വിവാഹവുമെല്ലാമായിരുന്നു നീലക്കുയിൽ പരമ്ബരയുടെ ഇതിവൃത്തം. ആദിത്യൻ അബദ്ധത്തിൽ വിവാഹം കഴിക്കുന്ന കസ്തൂരി എന്ന വനമകൾ ഡോക്ടറാകുന്നിടത്താണ് പരമ്പര അവസാനിച്ചിരുന്നത്.
പരമ്പരയിലെ റാണിയായെത്തിയത് തെലുങ്ക് താരം ലതാ സംഗരാജുവായിരുന്നു. ഇപ്പോഴിതാ തന്റെ വിവാഹ തിയതി സേഷ്യൽമീഡിയയിലൂടെ അറിയിക്കുകയാണ് ലത. തന്റെ ജന്മദിനംകൂടിയായ ജൂൺ നാലിനാണ് താരം തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ജൂൺ പതിനാലിനാണ് താരത്തിന്റെ വിവാഹം. ഒരുപാടുപേരാണ് താരത്തിന് വിവാഹ ആശംസകളുമായെത്തുന്നത്. പകരക്കാരിയായെത്തി റാണിയായി ചുവടുറപ്പിച്ച ലത സംഗരാജു, വളരെപ്പെട്ടന്നുതന്നെ പ്രേക്ഷക മനസ്സിൽ ഇടം പിടിക്കുകയായിരുന്നു.
അങ്ങനെ ജൂൺ പതിനാലിന് ഞാനും വിവാഹിതയാകുകയാണ്, പത്ത് ദിവസംകൂടിയുണ്ട് കാത്തിരിക്കാൻ’ എന്നുപറഞ്ഞാണ്ലത ഫിയാൻസിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.