ഷഫ്ന കുറച്ച് പൊസസീവ് ആണ്, ചില രംഗങ്ങളൊക്കെ കാണുമ്പോൾ വീഡിയോ എടുത്ത് അയക്കാറുണ്ട്: വെളിപ്പെടുത്തലുമായി സജിൻ

3316

മലയാളം മിനിസ്‌ക്രീനിൽ ഏറെ ആരാധകരുള്ള ജനപ്രീയ പരമ്പരയാണ് സാന്ത്വനം എന്ന സീരിയൽ. റേറ്റിങ്ങി ലും മുൻപന്തിയിലുള്ള സാന്ത്വനം തമിഴിലെ പാണ്ഡ്യൻ സ്റ്റോഴ്‌സ് എന്ന സൂപ്പർ ഹിറ്റ് പരമ്പരയുടെ മലയാളം റീമേക്കാണ്.

ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും സഹോദരി മാരുടേയും കഥ മലയാളക്കര ഏറ്റെടുത്ത് കഴിഞ്ഞി രിക്കുകയാണ്. സാന്ത്വനം വീട് മലയാളികൾക്ക് ഇന്ന് തങ്ങളുടെ തൊട്ടടുത്ത വീടുപോലെ സുപരി ചിതവും പ്രിയപ്പെട്ടതുമാണ്. സാന്ത്വനത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ ഇടം നേടിയിരിക്കുകയാണ്.

Advertisements

കഥാപാത്രങ്ങളിലൂടെ അവരെ അവതരിപ്പിച്ച താരങ്ങളും മലയാളികളുടെ പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. സാന്ത്വനത്തിലൂടെ താരമായി മാറിയ നടനാണ് സജിൻ ടിപി. ശിവൻ എന്ന ശിവേട്ടനായി മിന്നും പ്രകടനം ആണ് സജിൻ ടിപി കാഴ്ചപ്പെക്കുന്നത്. ശിവന്റേയും അഞ്ജലിയുടേയും പ്രണയം സാന്ത്വനം പരമ്പരയിലെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. നടി ഷഫ്‌നയുടെ ഭർത്താവ് കൂടിയാണ് സജിൻ ടിപി.

Also Read
എന്റെ പ്രിയതമ, എന്റെ സൗഭാഗ്യം, അഞ്ച് മക്കളുടെ അമ്മ, എന്റെ സന്തോഷം എല്ലാം അവളാണ്, ഭാര്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് സുരേഷ് ഗോപി, ഏറ്റെടുത്ത് ആരാധകർ

ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ മനസ് തുറക്കുകയാണ് സജിൻ. ഷഫ്നയോട് കള്ളം പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയിട്ടുണ്ടോ എന്ന ചോദ്ത്തിന് ഉണ്ട് എന്നായിരുന്നു താരത്തിന്റെ മറുപടുയ ഇപ്പോഴല്ല കല്യാണം കഴിഞ്ഞ സമയത്തൊക്കെ. സിനിമയ്ക്കൊക്കെയാകും പോയിട്ടുള്ളത്.

അല്ലാതെ വലിയ കള്ളമൊന്നും പറഞ്ഞിട്ടില്ല. സാന്ത്വനം സീരിയൽ എത്രനാൾ നല്ലത് പോലെ പോകുന്നുവോ അത്രയും പോകട്ടെ എന്നാഗ്രഹിച്ചിട്ടുണ്ടെന്നും സജിൻ പറയുന്നു. സെറ്റിൽ വൈകി എത്താറില്ല. സമയത്ത് തന്നെ എത്താറുണ്ടെന്നും സജിൻ പറയുന്നു. ഇൻസ്റ്റഗ്രാമിൽ ആരാധികരമാരുടെ ശല്യം കൂടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് ശല്യമല്ലല്ലോ സ്നേഹമല്ലേയെന്നായിരുന്നു സജിന്റെ മറുപടി.

സാന്ത്വനം ഇത്രയും ഹിറ്റാകുമെന്ന് കരുതിയിരുന്നുവോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു സജിൻ പറഞ്ഞത്. ഇത്രയും ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. നമ്മളൊക്കെ വിചാരിച്ചതിനും മുകളിലാണ്, അതുക്കും മേലെയാണ് പരമ്പരയുടെ വിജയമെന്നും സജിൻ പറയുന്നു. സാന്ത്വനത്തിന്റെ എല്ലാ എപ്പിസോഡുകളും കാണാറുണ്ടൈന്നും താരം പറയുന്നു.

അതേസമയം അവസാനത്തെ കുറച്ച് എപ്പിസോഡുകൾ കാണാൻ സാധിച്ചിട്ടില്ലെന്നും താരം പറയുന്നുണ്ട്. ടിവിയിൽ കാണാൻ പറ്റിയില്ലെങ്കിൽ മൊബൈലിലാണ് കാണാറുള്ളതെന്നും താരം പറയുന്നു. സീരിയലിൽ വരുന്നതിന് മുമ്പ് ഷഫ്നയുടെ സീരിയിൽ കാണുമായിരുന്നു എന്നും താരം പറയുന്നു. കാണാൻ തോന്നുമ്പോൾ കാണുമായിരുന്നു എന്നാണ് സജിൻ പറയുന്നത്. ചില രംഗങ്ങളൊക്കെ കാണുമ്പോൾ വീഡിയോ എടുത്ത് അയക്കാറുണ്ടായിരുന്നു എന്നും താരം പറയുന്നു.

Also Read
സരോവരത്തിലെ രാജലക്ഷ്മിയായും ഇഷ്ടത്തിലെ ശ്രീദേവിയായും എത്തി മലയാളികളുടെ മനം കവർന്ന ഈ നടിയെ ഓർമ്മയുണ്ടോ, താരം ഇപ്പോൾ ആരാണെന്ന് അറിയാമോ

തങ്ങൾ രണ്ടു പേരിൽ ഷഫ്നയാണ് കുറച്ച് പൊസസീവ് എന്നാണ് സജിൻ പറയുന്നത്. സ്നേഹക്കൂടതൽ കൊണ്ടുള്ള പൊസസീവ് ആണെന്നും എന്നാൽ ഇന്ന ആളോട് സംസാരിക്കരുതെന്നൊന്നും പറയുന്ന തരത്തിലല്ലെന്നും സജിൻ പറയുന്നു. പാചകത്തോടുള്ള സ്നേഹവും താരം പങ്കുവെക്കുന്നുണ്ട്. നോൺ വെജാണ് താൻ പാചകം ചെയ്യാറുള്ളതെന്നാണ് താരം പറയുന്നത്.

അതേസമയം സംഭവബഹുലമായി മാറിയിരിക്കുകയാണ് സാന്ത്വനം പരമ്പര. കുഞ്ഞിനെ നഷ്ടമായതോടെ ആടിയുലഞ്ഞിരിക്കുകയാണ് ഹരിയും അപ്പു. വിഷമം താങ്ങാനാകാതെ മദ്യത്തിന് അടിമയായി മാറിയ ഹരിയെ ശിവനും ശത്രുവും ചേർന്ന് വീട്ടിലെത്തിച്ചിരുന്നു. ഈ വിഷമഘട്ടത്തെ എങ്ങനെയാണ് സാന്ത്വനം വീട്ടിലുള്ളവർ മറി കടക്കുക എന്നറിയാനായി കാത്തിരിക്കുകയാണ്.ൃ ആരാധകർ.

ഇതിന് മുന്നോടിയായി വീട്ടിൽ ഒരു പ്രശ്നം വെപ്പു നടക്കുന്നുണ്ട്. തുടർന്ന് ബാലന് കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരും. സാന്ത്വനം വീട്ടിൽ എല്ലാവരും ചിരിച്ചു കാണാനായി ആരാധകരും കാത്തിരിക്കുകയാണ്. അതേസമയം ശിവനും അഞ്ജുവും തമ്മിലുള്ള പ്രണയവും പൂത്തുലയുകയാണ്. ഒരു ടൂറും സാന്ത്വനത്തിൽ ഉടനെ ഉണ്ടാകുമെന്നാണ് ആരാധകർ പറയുന്നത്.

തുടക്കത്തിൽ കീരിയും പാമ്പുമായിരുന്ന ശിവനും അഞ്ജുവും ഇപ്പോൽ കട്ട പ്രണയത്തിലാണ്. കട്ടിലിലും നിലത്തുമായി കിടന്നിരുന്നവർ ഒരുമിച്ച് കിടക്കുന്നതും ആദ്യരാത്രിയ്ക്കുമൊക്കെ പരമ്പര സാക്ഷ്യം വഹിച്ചു. നിലവിൽ മലയാളം സീരിയലിലെ ഏറ്റവും ഹിറ്റ് ജോഡിയാണ് ശിവനും അഞ്ജുവും.

Also Read
രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെയുള്ള കാര്യങ്ങൾ എന്നും മെസേജ് അയക്കും, പിന്നെ; അയാൾ തന്നോട് ചെയ്യുന്നതിനെ കുറിച്ച് മാളവിക മേനോൻ

Advertisement