മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപി നേതാവുമാണ് സുരേഷ് ഗോപി. ബിജെപിുടെ രാജ്യ സഭാ എംപി ആയിരുന്ന അദ്ദേഹം ഇപ്പോൾ അഭിനയത്തോടൊപ്പം സജീവ രാഷ്ട്രീയ പ്രവർത്തനവും മുന്നോട്ട് കൊണ്ടുപോവുകയാണ്.
നടനും രാഷ്ട്രീയ നേതാവും എന്നതിൽ ഉപരി ഒരു മികച്ച മനുഷ്യ സ്നേഹി കൂടിയാണ് സുരേഷ് ഗോപി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് അദ്ദേഹം ചെയ്യുന്നത്. ഗായികയായ രാധികയെ ആയിരുന്നു സുരേഷ് ഗോപി വിവാഹം കഴിച്ചിരുന്നത്.
സുരേഷ് ഗോപിയെ പോലെ തന്നെ ഭാര്യ രാധികയും ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. ഒരു മികച്ച ഗായിക കൂടിയാണ് രാധിക. മകൻ ഗോകുൽ സുരേഷും ഇപ്പോൾ സിനിമയിൽ സജീവമാണ്. അതേ സമയം മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരകുടുംബമാണ് നടൻ സുരേഷ് ഗോപിയുടേത്.
മൂത്ത മകൻ ഗോകുലും സിനിമയിൽ എത്തിയത്തോടെ ഭാര്യ രാധികയും മക്കളുമെല്ലാം പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി എന്നു പറയുന്നതാകും സത്യം. സുരേഷ് ഗോപിയുടെ സിനിമ വിജയങ്ങളിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലെ സന്തോഷങ്ങളിലും ജനങ്ങൾ പങ്കുചേരാറുണ്ട്. നടനും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ്.
ഭാര്യ രാധികയും മലയാളികൾക്ക് സ്വന്തം വീട്ടിലെ ആളെ പോലെ സുപരിചിതയാണ്. സുരേഷ് ഗോപിയുടെ ഭാര്യയായി മാത്രം അറിയുന്ന രാധിക ഒരു നല്ല ഗായികയാണെന്ന് പലർക്കും അറിയില്ല. ഇപ്പോഴിതാ ഭാര്യ രാധികയ്ക്ക് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഭാര്യയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് ഒരു കുറിപ്പും സുരേഷ് ഗോപി പങ്കുവെച്ചിട്ടുണ്ട്.
മാതൃദിനത്തിലാണ് പ്രിയതമയുടെ പിറന്നാൾ എന്നത് കൊണ്ട് മാതൃദിന ആശംസകളും സുരേഷ് ഗോപി കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഗോകുലിനെ കൂടാതെ ഭാഗ്യ, ഭവാനി, മാധവ് എന്നിവരാണ് ഭാഗ്യ ദമ്പതികളുടെ മക്കൾ.
1985 ൽ പുറത്തിറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന ചിത്രത്തിലെ അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും. എന്ന ഗാനം രാധിക ആലപിച്ചതാണ്. വിവാഹ ശേഷം രാധിക പിന്നണി ഗാന രംഗത്തു നിന്നും പിന്മാറുകയായിരുന്നു. അതേ സമയം നേരെത്തെ രാധികയുമായുള്ള വിവാഹത്തെ കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ:
1989 നവംബർ 18ാം തീയതി എന്റെ അച്ഛൻ എന്നെ ഫോൺ വിളിച്ചു. അന്ന് ഞാൻ കൊടൈക്കനാലിൽ ഒരുക്കം എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ഞങ്ങൾ കണ്ടു ഞങ്ങൾക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെൺകുട്ടി മതി നിനക്ക് നിന്റെ ഭാര്യയായി ഈ പെൺകുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണമെന്ന്.
ഇതുകേട്ട ഉടനെ അച്ഛനോട് ഞാൻ പറഞ്ഞു നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങൾക്ക് 4 കൊമ്പൻമാരാണ്. ഞങ്ങൾ നാല് സഹോദരന്മാരാണ്. പെൺകുട്ടികൾ ഇല്ല. ആദ്യമായി ഈ കുടുംബ ത്തിലേക്ക് വലതുകാൽ വച്ച് കയറുന്നത് ഒരു മകളാകണമെങ്കിൽ നിങ്ങളുടെ ആഗ്രഹത്തിനാണ് ഞാൻ മതിപ്പ് കൽപ്പിക്കുന്നത്.
എനിക്ക് പെണ്ണ് കാണണ്ട. ഞാൻ കെട്ടിക്കോളാം എന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. അച്ഛനും അമ്മയ്ക്കും ഇഷ്ടപെട്ട ആ കുട്ടി തന്നെ മതി വിവാഹം ഉറപ്പിച്ചോളാൻ പറയുകയായിരുന്നു, അങ്ങനെ വിവാഹ നിശ്ചയ ശേഷമാണ് രാധികയെ സുരേഷ് ഗോപി ആദ്യമായി കാണുന്നത്.
ഇരുവരും തമ്മിൽ 13 വയസ്സിന്റെ വ്യത്യാസമുണ്ട്. രാധിക തന്റെ ഭാഗ്യമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്, മാത്രമല്ല ഇനിയൊരു ജന്മം തനിക്ക് ഉണ്ടെങ്കിൽ ആ ജന്മത്തിലും രാധിക എന്റെ ഭാര്യയായി എത്തണം എന്നാണ് താൻ ആഗ്രഹിക്കുന്നത് എന്നും, അദ്ദേഹം പറയുന്നു.
കൂടാതെ ഞാൻ ഒന്നും നോക്കാതെ മകളുടെ ഭാവിക്ക് വേണ്ടി സമ്പാദിക്കാതെ പോലും മറ്റുള്ളവരെ സഹായിക്കുന്ന കാണുമ്പൊൾ ഒരിക്കൽ പോലും അവൾ അരുത് എന്ന് പറഞ്ഞിട്ടില്ല, കയ്യിൽ ഉള്ളതും കൂടി എടുത്ത് തന്നിട്ടേ ഉള്ളു എന്നും സുരേഷ് ഗോപി പറയുന്നു.